സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ബോബ് ഡിലൻ രചിച്ച പ്രധാന ഗാനങ്ങളിലൊന്നാണ് ബ്ലോയിംഗ് ഇൻ ദ വിൻഡ്. 1962 ൽ ആദ്യമായി അവതരിപ്പിച്ച ഈ ഗാനം പിന്നീട് 1963 ൽ "THE FREE LIVING" എന്ന ആൽബത്തിലുൾപ്പെടുത്തി പുറത്തിറക്കി. പ്രതിഷേധ ഗാനം എന്ന നിലയിൽ ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ - പൗരാവകാശ പ്രവർത്തകരുടെ ഉണർത്തുഗീതമായി ഇത് മാറി. സമാധാനം, യുദ്ധം, സ്വാതന്ത്ര്യം  എന്നിവയെക്കുറിച്ച് ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ ഈ ഗാനമുന്നയിക്കുന്നു.[2]

"ബ്ലോയിംഗ് ഇൻ ദ വിൻഡ്"
ഗാനം പാടിയത് ബോബ് ഡിലൻ
from the album The Freewheelin' Bob Dylan
ബി-സൈഡ്"Don't Think Twice, It's All Right"
പുറത്തിറങ്ങിയത്August 1963
Format7" single
റെക്കോർഡ് ചെയ്തത്July 9, 1962
Columbia Recording Studios, New York City, New York
GenreFolk
ധൈർഘ്യം2:48
ലേബൽColumbia
ഗാനരചയിതാവ്‌(ക്കൾ)ബോബ് ഡിലൻ
സംവിധായകൻ(ന്മാർ)John H. Hammond[1]
The Freewheelin' Bob Dylan track listing
Music sample
noicon
noicon

1994 ൽ ഗ്രമ്മി ഹാൾ ഓഫ് ഫേമിൽ ഈ ഗാനത്തെ ഉൾപ്പെടുത്തി. 2004 ൽ റോളിംഗ് സ്റ്റോൺസ് മാസികയുടെ 500 മഹത്തായ പാട്ടുകളുടെ പട്ടികയിൽ ഈ ഗാനത്തിന്14 ആം സ്ഥാനമായിരുന്നു. ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ - പൗരാവകാശ പ്രവർത്തകരുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ ഉണർത്തു ഗീതമായി. പത്തുകോടിയിലധികം ഡിസ്‌കുകൾ വിറ്റു റെക്കോർഡ് സൃഷ്ടിച്ച ഗാനമാണ് ബ്ളോയിംഗ് ഇൻ ദ് വിൻഡ്.  

സ്വാധീനം

തിരുത്തുക

നിരവധി കൃതികളിലും പല ദേശങ്ങളിലെ പാഠപുസ്തകങ്ങളിലും ഈ കവിതയും അതിലെ വരികളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഡഗ്ളസ് ആദംസിന്റെ ഹിച്ച് ഹൈക്കർസ് ഗൈഡ് ടു ഗാലക്സി എന്ന സയൻസ് ഫിക്ഷൻ ആത്യന്തിക ചോദ്യം ആ ഗാനത്തിലെ ആദ്യ വരികളായ "How many roads must a man walk down?"എന്നതാണ്.

1994 ലെ ഫോറസ്റ്റ് ഗംപ് എന്ന ചലച്ചിത്രത്തിലും ഈ ഗാനമുപയോഗിച്ചിട്ടുണ്ട്. 

1975 ൽ ശ്രീലങ്കയിലെ ഹൈസ്കൂൾ പാഠപുസ്തകത്തിൽ ഷേക്സ്പിയർ കൃതി ഒഴിവാക്കി ഈ കവിത ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.[3][4]

കേരളത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തിൽ (2016)ഇതുൾപ്പെടുത്തിയിട്ടുണ്ട്.

ഇതും കാണുക

തിരുത്തുക
  • Flag of the United States
  • List of anti-war songs
  • List of Bob Dylan songs based on earlier tunes

കുറിപ്പുകൾ

തിരുത്തുക
  1. Bjorner, Olof (2010-11-17). "1962 Concerts and Recording Sessions". Still on the Road. Retrieved 2011-01-17.
  2. Gold, Mick (2002).
  3. Samaranayake, Ajith (2004-12-19). "A Life in Ideas and Writing". Sunday Observer. Archived from the original on 2012-07-06. Retrieved 2016-10-14.
  4. Haththotuwegama, GK (2005-01-26). "E.F.C.Ludowyk Memorial Lecture". Official website of GK Haththotuwegama. Archived from the original on 2012-10-19. Retrieved 2016-10-14.
  • Gill, Andy (1999), Classic Bob Dylan: My Back Pages, Carlton, ISBN 1-85868-599-0 {{citation}}: More than one of |ISBN= and |isbn= specified (help)
  • Gray, Michael (2006), The Bob Dylan Encyclopedia, Continuum International, ISBN 0-8264-6933-7 {{citation}}: More than one of |ISBN= and |isbn= specified (help)
  • Sounes, Howard (2001), Down The Highway: The Life Of Bob Dylan, Grove Press, ISBN 0-8021-1686-8 {{citation}}: More than one of |ISBN= and |isbn= specified (help)
  • Williams, Richard (1992), Dylan: a man called alias, Bloomsbury, ISBN 0-7475-1084-9 {{citation}}: More than one of |ISBN= and |isbn= specified (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്ലോയിംഗ്_ഇൻ_ദ_വിൻഡ്&oldid=3798843" എന്ന താളിൽനിന്ന് ശേഖരിച്ചത്