ബ്ലാഞ്ച് ബിലോങ്കോ

കാമറൂണിയൻ നടിയും, തിരക്കഥാകൃത്തും, അവതാരികയും, ഫിലിം എഡിറ്ററും

കാമറൂണിയൻ നടിയും, തിരക്കഥാകൃത്തും, അവതാരികയും, ഫിലിം എഡിറ്ററും ആണ് ബ്ലാഞ്ച് ബിലോങ്കോ (ജനനം: 26 ജനുവരി 1974).

ബ്ലാഞ്ച് ബിലോങ്കോ
ജനനം (1974-01-26) ജനുവരി 26, 1974  (50 വയസ്സ്)
ദേശീയതകാമറൂണിയൻ
കലാലയംയൂണിവേഴ്സിറ്റി ഓഫ് യുവാൻഡേ II
തൊഴിൽനടി, തിരക്കഥാകൃത്ത്, അവതാരക, ഫിലിം എഡിറ്റർ
സജീവ കാലം2000-present

ആദ്യകാലജീവിതം

തിരുത്തുക

ബിലോങ്കോയുടെ സ്വദേശം കാമറൂണിലെ സെന്റർ റീജിയൻ ആണ്. [1]അവർ യുവാൻഡേയിലെ ജോൺസൺ കോളേജിൽ ചേരുകയും അവിടെ ബാലെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 1987-ൽ ആൻഡ്രെ ബാങ്ങിന്റെ ലെസ് പഗായൂസ് തിയറ്റർ ട്രൂപ്പിന്റെ റിഹേഴ്സലിൽ പങ്കെടുക്കാൻ തുടങ്ങി. ഒരു ദിവസം, പ്രധാന നടി ഇല്ലാതിരുന്നപ്പോൾ, ബിലോങ്കോ ആ സ്ഥാനം പിടിക്കുകയും അവരുടെ അഭിനയം എല്ലാവർക്കും ബോധ്യപ്പെടുകയും ചെയ്തു. ബിലോങ്കോ പിന്നീട് ട്രൂപ്പിൽ ചേർന്നു.[2]

ബിലോങ്കോ 2000-ൽ ടിഗ, എൽ'ഹെറിറ്റേജ് എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി.[3] 2005-ൽ ബിലോങ്കോ എൻ‌ടാഫിൽ എന്ന സോപ്പ് ഓപ്പറയിൽ സബീനായി അഭിനയിച്ചു. [2]2007-ൽ ഹെലൻ പട്രീഷ്യ എബയുടെ ലെസ് ബ്ലെഷേഴ്സ് ഇൻജറിസബിൾസ് എന്ന സിനിമയിൽ പാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിൽ അവരുടെ കഥാപാത്രം ഭർത്താവിന്റെ തിരോധാനവുമായി ബന്ധപ്പെട്ടതാണ്. മാത്രമല്ല അവരുടെ ജീവിതം ഒരു നുണയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.[4]2009-ൽ അവർ സിആർടിവി എന്ന ടെലിവിഷൻ ചാനലിന്റെ എഡിറ്ററായി.[5]

കലാസാംസ്കാരിക മന്ത്രി നാർസിസ് മൗല്ലെ കോമ്പിയുടെ നിർദ്ദേശത്തെത്തുടർന്ന് 2015 മെയ് മാസത്തിലാണ് ബിലോങ്കോയെ നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് വാലർ എന്ന് നാമകരണം ചെയ്തത്.[6]2019-ൽ ബിലോങ്കോ തന്റെ ആദ്യ സിംഗിൾ "ലെ ടെംപ്‌സ് ഡി ഡിയു" പുറത്തിറക്കി. ബേറ്റി ഭാഷയിൽ ഇത് ആലപിക്കുകയും പരേതയായ അമ്മയ്ക്ക് സമർപ്പിക്കുകയും ചെയ്തു.[5]2020-ൽ, കോപ് ഡി ഫൗഡ്രെ à യുവാൻഡേ എന്ന റൊമാന്റിക് കോമഡിയിൽ മാരി യംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[7]

  1. "Cameroon: Final Touches For Reunification Cultural Activities :: Cameroun". 237online. 17 December 2013. Retrieved 11 October 2020.
  2. 2.0 2.1 Atanga, Yves (15 April 2005). "Cameroun: Blanche Bilongo : le beau rôle". Cameroon Tribune (in French). AllAfrica. Retrieved 11 October 2020.{{cite news}}: CS1 maint: unrecognized language (link)
  3. Nguéa, Martial E. (1 June 2010). "Cameroun: Fiction - Les Bantous vont au cinéma". Mutations (in French). AllAfrica. Retrieved 11 October 2020.{{cite news}}: CS1 maint: unrecognized language (link)
  4. Akono, Justin Blaise (10 November 2007). "Yaoundé : Un week-end de danse et de comédie". Mutations (in French). Retrieved 11 October 2020.{{cite news}}: CS1 maint: unrecognized language (link)
  5. 5.0 5.1 "Musique: Blanche Bilongo rend hommage à sa mère". Crtv.cm (in French). 14 February 2019. Archived from the original on 2021-11-30. Retrieved 11 October 2020.{{cite web}}: CS1 maint: unrecognized language (link)
  6. Bourzaka, Maimounatou (27 May 2015). "Blanche Bilongo, la nation reconnaissante". Cinécamer (in French). Archived from the original on 2021-11-30. Retrieved 11 October 2020.{{cite news}}: CS1 maint: unrecognized language (link)
  7. "Coup de Foudre à Yaoundé". Orange.fr (in French). Retrieved 11 October 2020.{{cite web}}: CS1 maint: unrecognized language (link)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്ലാഞ്ച്_ബിലോങ്കോ&oldid=4077658" എന്ന താളിൽനിന്ന് ശേഖരിച്ചത്