ഷീ ഫെയ് 1990 ൽ സംവി​ധാനം ചെയ്ത ചൈനീസ് ചിത്ര​മാണ് ബ്ലാക് സ്‌നോ. നോവ​ലിൽ നിന്നും പ്രമേയം ഉൾക്കൊണ്ട് തയാ​റാ​ക്കിയ ചിത്രം 40 ആമത് ബർലിൻ അന്തർദേശീയ ചലച്ചിത്ര മേളയിൽ സിൽവർ ബെയർ പുര​സ്‌കാരം നേടി.

ബ്ലാക്ക് സ്നോ
സംവിധാനംഷീ ഫെയ്
നിർമ്മാണംYongxin Li
രചനLiu Heng
അഭിനേതാക്കൾCai Hongxiang
ഛായാഗ്രഹണംXiao Feng
സ്റ്റുഡിയോബീജിംഗ് ഫിലിം അക്കാദമി[1]
വിതരണംSecond Run DVD (UK)
റിലീസിങ് തീയതി
  • 14 ഫെബ്രുവരി 1990 (1990-02-14) (Berlin)
രാജ്യംചൈന
ഭാഷമന്ദാരിൻ
സമയദൈർഘ്യം107 മിനിറ്റ്

ഇതിവൃത്തം തിരുത്തുക

ല്യൂ ഹെങിന്റെ നോവലിൽ നിന്നും പ്രമേയം ഉൾക്കൊണ്ട് തയ്യാറാക്കിയ ചിത്രം, ചൈനയിൽ അക്കാലത്തു നടന്ന രാഷ്ട്രീയ മാറ്റങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ച ആഘാതങ്ങളുടെ കഥയാണ് പറയുന്നത്. നന്മയുടെ ലോകത്ത് നടക്കാനാഗ്രഹിക്കുന്ന നായക കഥാപാത്രങ്ങളെ സാഹചര്യങ്ങൾ തിന്മയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഹാൻഡ് ഹെൽഡ് കാമറകൊണ്ട് ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ രംഗങ്ങൾ യഥാർഥമായ ദൃശ്യാനുഭവം നൽകുന്നു.

ചലച്ചിത്ര മേളകളിൽ തിരുത്തുക

40 ആമത് ബർലിൻ ഇന്റർനാ​ഷ​ണൽ ഫിലിം ഫെസ്റ്റി​വ​ലിൽ സിൽവർ ബെയർ പുര​സ്‌കാരം നേടി. 2014 ൽ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ ജൂറി പാക്കേജിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. [2]

അവലംബം തിരുത്തുക

  1. "Black Snow" (PDF). Cine Chine. Cinéma Vendôme. Retrieved 3 June 2012.
  2. "തീവ്ര ജീവിതത്തിന്റെ നേർക്കാഴ്‌ചയുമായി ജൂറി ചിത്രങ്ങൾ". news.keralakaumudi.com. Retrieved 5 ഡിസംബർ 2014.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_സ്നോ&oldid=3233621" എന്ന താളിൽനിന്ന് ശേഖരിച്ചത്