ബ്രോണിസ്ലാവ് ഡ്ലൂസ്ക (പോളീഷ് ഉച്ചാരണം: [brɔɲiˈswava ˈdwuska]; മുമ്പ് സ്ക്ലോഡോവ്സ്ക; 28 മാർച്ച് 1865 - 15 ഏപ്രിൽ 1939) ഒരു പോളിഷ് ഭിഷഗ്വരയും, വാർസോയിലെ മരിയ സ്ക്ലോഡോവ്സ്ക-ക്യൂറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ സഹസ്ഥാപകയും ആദ്യ ഡയറക്ടറുമായിരുന്നു. രാഷ്ട്രീയ പ്രവർത്തകനായിരുന്ന കാസിമിയർസ് ഡ്ലൂസ്കിയെ വിവാഹം കഴിച്ച അവർ, ഭൗതികശാസ്ത്രജ്ഞയായിരുന്ന മേരി ക്യൂറിയുടെ മൂത്ത സഹോദരിയായിരുന്നു.

Bronisława Dłuska
Bronisława Dłuska (right) with sister Maria, ഫലകം:Ca.
ജനനം
Bronisława Skłodowska

28 March 1865[1]
മരണം15 ഏപ്രിൽ 1939(1939-04-15) (പ്രായം 74)
ദേശീയതPolish
തൊഴിൽPhysician
ജീവിതപങ്കാളി(കൾ)
(m. 1890; died 1930)
കുട്ടികൾHelena Dłuska (1892—1922)
Jakub Dłuski (c. —1903)
പുരസ്കാരങ്ങൾRibbon Order of Polonia Restituta,
Gold Cross of Merit,
Medal of Independence
വിദ്യാഭ്യാസംUniversity of Paris
കലാലയംUniversity of Paris
അറിയപ്പെടുന്നത്Co-founder and first director of Maria Skłodowska-Curie Institute of Oncology, Warsaw
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMedicine, Oncology
സ്ഥാപനങ്ങൾMaria Skłodowska-Curie Institute of Oncology

ആദ്യകാലം

തിരുത്തുക

1865 മാർച്ച് 28 ന് വാർസോയിൽ അദ്ധ്യാപക ദമ്പതികളായിരുന്ന വ്ലാഡിസ്ലാവ് സ്ക്ലോഡോവ്സ്കിയുടെയും ബ്രോണിസ്ലാവ സ്ക്ലോഡോവ്സ്കയുടെയും മകളായി ബ്രോണിസ്ലാവ ജനിച്ചു. മാതാപിതാക്കളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെ മൂത്തവളായ ബ്രോണിസ്ലാവയ്ക്ക് സോഫിയ, ഹെലീന, മരിയ എന്നീ മൂന്ന് സഹോദരിമാരും ജോസഫ് എന്ന ഒരു സഹോദരനുമുണ്ടായിരുന്നു.

പോളണ്ടിന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പോളിഷ് ദേശീയ പ്രക്ഷോഭങ്ങളിലെ ദേശസ്‌നേഹപരമായ ഇടപെടലുകളിലൂടെ കുടുംബത്തിന് അവരുടെ മാതൃ പരമ്പരയിലും പിതൃ പരമ്പരയിലും പെട്ട കുടുംബത്തിൻറെ സ്വത്തുക്കളും സമ്പത്തും നഷ്ടപ്പെടുകയും (ഏറ്റവും പുതിയത് 1863-65 ജനുവരിയിലെ പ്രക്ഷോഭമായിരുന്നു).[2] ഇതിനേത്തുടർന്നുള്ള തലമുറയെ ഇത് ജീവിതത്തിൽ മുന്നേറാനുള്ള പ്രയാസകരമായ പോരാട്ടത്തിലേക്ക് നയിക്കുകയു ചെയ്തു.[3]

  1. Genealogia, Genealodzy.PL. "Program indeksacji aktów stanu cywilnego i metryk kościelnych". metryki.genealodzy.pl. Retrieved 17 November 2017.
  2. Wierzewski, Wojciech A. (21 June 2008). "Mazowieckie korzenie Marii" [Maria's Mazowsze Roots]. Gwiazda Polarna. 100 (13): 16–17. Archived from the original on March 21, 2009. Retrieved 23 August 2015.
  3. Wierzewski, Wojciech A. (21 June 2008). "Mazowieckie korzenie Marii" [Maria's Mazowsze Roots]. Gwiazda Polarna. 100 (13): 16–17. Archived from the original on March 21, 2009. Retrieved 23 August 2015.
"https://ml.wikipedia.org/w/index.php?title=ബ്രോണിസ്ലാവ്_ഡ്ലൂസ്ക&oldid=3941223" എന്ന താളിൽനിന്ന് ശേഖരിച്ചത്