ബ്രോഡ്‌വേ ബിൽ
ബ്രോഡ്വേ ബിൽ ഫ്രാങ്ക് കാപ്ര സംവിധാനം ചെയ്ത് വാർണർ ബാക്‌സ്റ്ററും മിർണ ലോയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 1934-ലെ ഒരു അമേരിക്കൻ കോമഡി-ഡ്രാമ ചിത്രമാണ് . മാർക്ക് ഹെല്ലിംഗറിന്റെ "സ്ട്രിക്റ്റ്ലി കോൺഫിഡൻഷ്യൽ" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി റോബർട്ട് റിസ്കിൻ തിരക്കഥയെഴുതിയ ഈ ചിത്രം ഒരു മനുഷ്യന്റെ സങ്കരയിനമല്ലാത്ത തന്റെ പന്തയക്കുതിരയോടുള്ള ഭ്രമവും അയാളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹകരിക്കുന്ന സ്ത്രീയുടേയും കഥ പറയുന്നു. അന്തിമ ഉൽപ്പന്നം ഇഷ്ടപ്പെടാതിരുന്ന കാപ്ര അത് തന്റെ ഇഷ്ടത്തിനനുസരിച്ച് നിർമ്മിക്കാനുള്ള ശ്രമത്തിൽ 1950-ൽ റൈഡിംഗ് ഹൈ എന്ന പേരിൽ ഈ ചിത്രം പുനർനിർമ്മിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ, റൈഡിംഗ് ഹൈയുടെ വിതരണക്കാരായ പാരമൗണ്ട് പിക്‌ചേഴ്‌സ് ബ്രോഡ്‌വേ ബില്ലിന്റേയും അവകാശവും സ്വന്തമാക്കി. സ്ട്രിക്ടിലി കോൺഫിഡൻഷ്യൽ എന്ന പേരിൽ ചിത്രം യുണൈറ്റഡ് കിംഗ്ഡത്തിൽ റിലീസ് ചെയ്യപ്പെട്ടു.
ബ്രോഡ്‍വേ ബിൽ | |
---|---|
സംവിധാനം | ഫ്രാങ്ക് കാപ്ര |
നിർമ്മാണം | ഫ്രാങ്ക് കാപ്ര |
തിരക്കഥ | റോബർട്ട് റിസ്കിൻ |
അഭിനേതാക്കൾ | വാർണർ ബാക്സ്റ്റർ മിർണ ലോയ് |
ഛായാഗ്രഹണം | ജോസഫ് വാക്കർ |
ചിത്രസംയോജനം | ജീൻ ഹാവ്ലിക്ക് |
സ്റ്റുഡിയോ | കൊളമ്പിയ പിക്ച്ചേർസ് |
വിതരണം | കൊളമ്പിയ പിക്ച്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $668,900[1] |
സമയദൈർഘ്യം | 102 minutes |
ആകെ | $1,400,000 (rentals)[2] |
1934 ജൂൺ 18 നും ഓഗസ്റ്റ് 16 നും ഇടയിൽ ഹോളിവുഡിലെ കൊളംബിയ സ്റ്റുഡിയോയിലും സാൻ ബ്രൂണോയിലെ ടാൻഫോറൻ റേസ്ട്രാക്ക്, വാർണർ ബ്രോസ് റാഞ്ച്, പസഫിക് കോസ്റ്റ് സ്റ്റീൽ മിൽസ് എന്നിവിടങ്ങളിലും ബ്രോഡ്‌വേ ബിൽ ചിത്രീകരിച്ചു. ഒക്‌ടോബർ 24-ന് പ്രാരംഭ പ്രിവ്യൂവിന് ശേഷം, പ്രേക്ഷക പ്രതികരണത്തെ അടിസ്ഥാനമാക്കി കാപ്ര ചിത്രത്തിലെ ചില രംഗങ്ങൾ വീണ്ടും എഡിറ്റ് ചെയ്തു. ചിത്രം 1934 നവംബർ 30-ന് ന്യൂയോർക്ക് നഗരത്തിൽ പ്രഥമ പ്രദർശനം നടന്ന ഈ ചിത്രം 1934 ഡിസംബർ 27-ന് അമേരിക്കൻ ഐക്യനാടുകളിൽ റിലീസ് ചെയ്തു.
അഭിനേതാക്കൾ
തിരുത്തുക- വാർണർ ബാക്സറ്റർ - ഡാൻ ബ്രൂക്സ്
- മിർണ ലോയ് - ആലിസ് ഹിഗ്ഗിൻസ്
- വാൾട്ടർ കൊന്നോലി - ജെ.എൽ. ഹിഗ്ഗിൻസ്
- ഹെലെൻ വിൻസൺ - മാർഗ്ഗരറ്റ്
- ഡഗ്ലാസ് ഡംബ്രിൽ - എഡ്ഡി മോർഗൻ
- റെയ്മണ്ട് വാൽബൺ - കേണൽ പെറ്റിഗ്രൂ
- ലിൻ ഓവർമാൻ - ഹാപ്പി മക്ഗ്വിയർ
- ക്ലാരൻസ് മ്യൂസ് - വൈറ്റി
- മാർഗരറ്റ് ഹാമിൽട്ടൻ - എഡ്ന
- ഫ്രാങ്കി ഡാരോ - ടെഡ് വില്യംസ്
- ജോർജ് കൂപ്പർ - ജോ
- ജോർജ് മീക്കർ - ഹെൻട്രി ഏർലി
- ജാസൻ റോബാർഡ്സ്, സിനിയർ - ആർതർ വിൻസ്ലോ
- എഡ് ടക്കെർ - ജിമ്മി ബേക്കർ
- എഡ്മണ്ട് ബ്രീസ് - റേസ് ട്രാക്ക് ജഡ്ജ്
- ക്ലാര ബ്ലാൻഡിക് as Mrs. Peterson