മിർണ ലോയ്

അമേരിക്കന്‍ ചലച്ചിത്ര നടി

മിർണ ലോയ് (ജനനം, മൈർണ അഡെലെ വില്യംസ്; ഓഗസ്റ്റ് 2, 1905 - ഡിസംബർ 14, 1993) ഒരു അമേരിക്കൻ ചലച്ചിത്ര, ടെലിവിഷൻ, സ്റ്റേജ് നടിയായിരുന്നു ഒരു നർത്തകിയായി പരിശീലനം ലഭിച്ച ലോയ്, നിശബ്ദ സിനിമകളിലെ ഏതാനും ചെറിയ വേഷങ്ങൾക്ക് ശേഷം അഭിനയ ജീവിതത്തിനായി സ്വയം സമർപ്പിച്ചു. യഥാർത്ഥത്തിൽ ഒരു വാമ്പ് അല്ലെങ്കിൽ ഏഷ്യൻ വംശജയായ സ്ത്രീയായി മാദക വേഷങ്ങളിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന അവർ, ദി തിൻ മാൻ (1934) എന്ന ചിത്രത്തിൽ നോറ ചാൾസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ കരിയർ സാധ്യതകൾ വളരെയധികം മെച്ചപ്പെട്ടു.[2]

മിർണ ലോയ്
ലോയ് c. 1930കളിൽ
ജനനം
മിർണ അഡെലെ വില്ല്യംസ്

(1905-08-02)ഓഗസ്റ്റ് 2, 1905
മരണംഡിസംബർ 14, 1993(1993-12-14) (പ്രായം 88)
അന്ത്യ വിശ്രമംഫോറസ്റ്റ്‍‌വെയ്ൽ സെമിത്തേരി, ഹെലെന, മൊണ്ടാന, യു.എസ്.
46°39′22″N 112°02′11″W / 46.6562°N 112.0365°W / 46.6562; -112.0365
തൊഴിൽനടി
സജീവ കാലം1925–1982
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്[1]
ജീവിതപങ്കാളി(കൾ)
ജോൺ ഹെർട്സ്, ജൂണിയർ
(m. 1942; div. 1944)

(m. 1946; div. 1950)

ജീവിതരേഖ തിരുത്തുക

1905–1924: ആദ്യകാലം തിരുത്തുക

1905 ഓഗസ്റ്റ് 2-ന് മൊണ്ടാനയിലെ ഹെലേനയിൽ അഡെല്ലെ മേയുടെയും (മുമ്പ്, ജോൺസൺ) റാഞ്ചർ ഡേവിഡ് ഫ്രാങ്ക്ലിൻ വില്യംസിന്റെയും മകളായി മിർണ അഡെലെ വില്യംസ് എന്ന പേരിൽ ലോയ് ജനിച്ചു. ലോയ് ജനിക്കുന്നതിന് ഒരു വർഷം മുമ്പ്, 1904-ൽ മാതാപിതാക്കൾ ഹെലീനയിൽ വച്ചാണ് വിവാഹം കഴിച്ചത്. ഡേവിഡ് ഫ്രെഡറിക് വില്യംസ് (മരണം. 1982) എന്ന പേരിൽ അവൾക്ക് ഒരു ഇളയ സഹോദരനുണ്ടായിരുന്നു. ലോയിയുടെ പിതാമഹനായ ഡേവിഡ് തോമസ് വില്യംസ് ഇംഗ്ലണ്ടിലെ ലിവർപൂളിൽ നിന്ന് 1856-ൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറി ഫിലാഡൽഫിയയിൽ എത്തിയ വെൽഷുകാരനായിരുന്നു. അക്കാലത്ത് ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും കഴിയാതിരുന്ന അദ്ദേഹം പിന്നീട് മൊണ്ടാന ടെറിട്ടറിയിൽ സ്ഥിരതാമസമാക്കുകയും അവിടെ ഒരു റാഞ്ചറായി ജീവിതം ആരംഭിക്കുകയും ചെയ്തു. ലോയിയുടെ മാതൃ മുത്തശ്ശീമുത്തശ്ശന്മാർ സ്കോട്ടിഷ്, സ്വീഡിഷ് കുടിയേറ്റക്കാരായിരുന്നു. കുട്ടിക്കാലത്ത് ഹെലീനയിൽ ബാങ്കർ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർ, ഫാം ലാൻഡ് അപ്രൈസർ എന്നീ നിലകളിൽ ജോലി ചെയ്തിരുന്ന അവളുടെ പിതാവ്, മൊണ്ടാന സ്റ്റേറ്റ് ലെജിസ്ലേച്ചറിൽ സേവനമനുഷ്ഠിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. ഷിക്കാഗോയിലെ അമേരിക്കൻ കൺസർവേറ്ററി ഓഫ് മ്യൂസിക്കിൽ നിന്ന് സംഗീതം പഠിച്ചിരുന്ന മാതാവ്, ഒരു കാലത്ത് ഒരു കച്ചേരി അവതാരകയായുള്ള ഒരു കരിയർ പരിഗണിച്ചിരുന്നുവെങ്കിലും ലോയിയെയും സഹോദരനെയും വളർത്തുന്നതിനായി അവർ സമയം നീക്കിവച്ചു. ലോയിയുടെ അമ്മ ആജീവനാന്ത ഡെമോക്രാറ്റായിരുന്നപ്പോൾ പിതാവ് ഉറച്ച റിപ്പബ്ലിക്കൻ അനുഭാവിയായിരുന്നു. അവൾ ഒരു മെത്തഡിസ്റ്റ് ചട്ടക്കൂടിലാണ് വളർന്നത്.

ഹെലീനയ്ക്ക് ഏകദേശം 50 മൈൽ (80 കി.മീ.) തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമീണ ഖനന സമൂഹമായ മൊണ്ടാനയിലെ റാഡേഴ്‌സ്ബർഗിലാണ് ലോയ് തന്റെ ആദ്യകാലം ചെലവഴിച്ചത്. 1912-ലെ മഞ്ഞുകാലത്ത്, ലോയിയുടെ അമ്മ ഏതാണ്ട് ന്യുമോണിയ ബാധിച്ച് മരണമടയുമെന്ന ഘട്ടത്തിൽ പിതാവ് ഭാര്യയെയും മകളെയും കാലിഫോർണിയയിലെ ലാ ജോല്ലയിലേക്ക് അയച്ചു. തെക്കൻ കാലിഫോർണിയയിൽ വലിയ സാധ്യതകൾ കണ്ട ലോയിയുടെ മാതാവ്, ഭർത്താവിന്റെ ഒരു സന്ദർശന വേളയിൽ അവിടെ റിയൽ എസ്റ്റേറ്റ് വാങ്ങാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം വാങ്ങിയ വസ്‌തുക്കളിലുൾപ്പെട്ട ഭൂസ്വത്ത് അദ്ദേഹം പിന്നീട് ചലച്ചിത്രകാരൻ ചാർളി ചാപ്ലിന് ഗണ്യമായ ലാഭത്തിന് വിൽക്കുകയും അദ്ദേഹം തന്റെ ഫിലിം സ്റ്റുഡിയോ അവിടെ സ്ഥാപിക്കുകയും ചെയ്തു. കാലിഫോർണിയയിലേക്ക് സ്ഥിരമായി താമസം മാറാൻ അവളുടെ അമ്മ ഭർത്താവിനെ പ്രേരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, റാഞ്ച് ജീവിതം ഇഷ്ടപ്പെട്ട അദ്ദേഹം കുടുംബവുമായി ഒടുവിൽ മൊണ്ടാനയിലേക്ക് മടങ്ങിപ്പോയി. താമസിയാതെ, ലോയിയുടെ അമ്മയ്ക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായിരുന്നതിനാൽ ലോസ് ഏഞ്ചൽസ് നഗരം അത് ചെയ്യാൻ സുരക്ഷിതമായ സ്ഥലമാണെന്ന് നിർബന്ധം പിടിച്ചതിനാൽ അവരും ലോയും ലോയിയുടെ സഹോദരൻ ഡേവിഡും ഓഷ്യൻ പാർക്കിലേക്ക് താമസം മാറുകയും അവിടെ ലോയ് നൃത്തം പഠിക്കാൻ തുടങ്ങുകയും ചെയ്തു. കുടുംബം മൊണ്ടാനയിലേക്ക് മടങ്ങിയതിന് ശേഷം, തന്റെ നൃത്ത പാഠങ്ങൾ തുടർന്ന ലോയ്, 12-ആം വയസ്സിൽ, ഹെലീനയിലെ മാർലോ തീയേറ്ററിൽ റോസ് ഡ്രീം ഓപ്പററ്റയിലെ "ദി ബ്ലൂ ബേർഡ്" അടിസ്ഥാനമാക്കി നൃത്തസംവിധാനം ചെയ്ത ഒരു നർത്തനത്തിലൂടെ മിർണ വില്യംസ് തന്റെ വേദിയിലെ അരങ്ങേറ്റം നടത്തി.

ലോയിക്ക് 13 വയസ്സുള്ളപ്പോൾ, ആ വർഷം നവംബറിൽ പടർന്നുപിടിച്ച 1918-ലെ ഫ്ലൂ പാൻഡെമിക്കിൽ പിതാവ് മരിണമഞ്ഞു. ലോയിയുടെ മാതാവ് കുടുംബത്തോടൊപ്പം കാലിഫോർണിയയിലേക്ക് മാറുകയും ലോസ് ഏഞ്ചൽസിന് പുറത്തുള്ള കൽവർ സിറ്റിയിൽ സ്ഥിര താമസമാക്കുകയും ചെയ്തു. അവിടെ അവർ. ലോസ് ഏഞ്ചൽസിലെ നഗരകേന്ദ്രത്തിൽ‌ നൃത്ത പഠനം തുടരുന്നതിനിടയിൽ ലോയ് പെൺകുട്ടികൾക്കായുള്ള വെസ്റ്റ്‌ലേക്ക് സ്കൂൾ ഫോൾ ഗേൾസിൽ ചേർന്നു. നാടക കലകളിലെ പാഠ്യേതര പങ്കാളിത്തത്തെ അവളുടെ അധ്യാപകർ എതിർത്തപ്പോൾ, മാതാവ് അവളെ വെനീസ് ഹൈസ്‌കൂളിൽ ചേർക്കുകയും 15-ആം വയസ്സിൽ അവൾ പ്രാദേശിക നാടകങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്തു.

അവലംബം തിരുത്തുക

  1. Leider 2011, പുറം. 293.
  2. Curtis 2011, പുറം. 333.
"https://ml.wikipedia.org/w/index.php?title=മിർണ_ലോയ്&oldid=3682692" എന്ന താളിൽനിന്ന് ശേഖരിച്ചത്