ബ്രോക്ക്മാൻ ദേശീയോദ്യാനം
ബ്രോക്ക്മാൻ ദേശീയോദ്യാനം പെർത്തിന് 288 കിലോമീറ്റർ (179 മൈൽ) തെക്കും പെമ്പെർട്ടന് 10 കിലോമീറ്റർ (6.2 മൈൽ) തെക്കുമായി സ്ഥിതിചെയ്യുന്ന പടിഞ്ഞാറൻ ഓസ്ട്രേലിയിയിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
Brockman National Park Western Australia | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Pemberton |
നിർദ്ദേശാങ്കം | 34°30′52″S 115°59′46″E / 34.51444°S 115.99611°E |
സ്ഥാപിതം | 1977 |
വിസ്തീർണ്ണം | 52 ഹെ (130 ഏക്കർ)[1] |
Managing authorities | Department of Environment and Conservation |
Website | Brockman National Park |
See also | List of protected areas of Western Australia |
പെമ്പെർട്ടൻ-നോർത്ത്ക്ലിഫ് പാതയുടെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ പ്രധാനമായി കാരി, മാരി വനമേഖലകളാണ്. വനത്തിലെ അടിക്കാടുകൾ സ്വാമ്പ് പെപ്പെർമിൻറ്, കാരി ഹസെൽ, കാരി വാറ്റിൽ, കാരി ഷിയോക്ക് തുടങ്ങിയ വർഗ്ഗത്തിലുള്ള മിശ്രസസ്യങ്ങളാണ്. ഇവയെല്ലാതന്നെ ഈർപ്പമുള്ള കാലാവസ്ഥയിൽ വളരുന്നവയാണ്. ദേശീയോദ്യാനത്തിൻറെ വടക്കൻ അതിർത്തിയിൽ വാറൻ നദിയും പടിഞ്ഞാറൻ അതിരിൽ വാറൻ ദേശീയോദ്യാനവുമാണ്. ദേശീയോദ്യാനത്തിലേയ്ക്കുള്ള പ്രവേശനത്തിനു ഫീസ് ഏർപ്പെടുത്തിയിട്ടില്ല. അതുപോലെ ഇവിടെ സന്ദർശകർക്കുള്ള സൌകര്യങ്ങളൊന്നുതന്നെ ലഭ്യമല്ല.
അവലംബം
തിരുത്തുക- ↑ "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011.
{{cite journal}}
: Cite journal requires|journal=
(help)