ബ്രെൻഡ സ്ട്രോംഗ്
ബ്രെൻഡ ലീ സ്ട്രോംഗ് (ജനനം: മാർച്ച് 25, 1960) ഒരു അമേരിക്കൻ നടിയാണ്. ട്വിൻ പീക്സ്, പാർട്ടി ഓഫ് ഫൈവ്, സീൻഫെൽഡ്, ബ്ലോസം, സ്‌പോർട്‌സ് നൈറ്റ് എന്നിവയുൾപ്പെടെയുള്ള ടെലിവിഷനിൽ പരമ്പരകളിലൂടെയാണ് ബ്രൻഡ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. സിറ്റ്കോംസ് സ്കോർച്ച് (1992), ദി ഹെൽപ്പ് (2004) എന്നീ ഹാസ്യരസപ്രധാനങ്ങളായ പരമ്പരകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു അവർ.
ബ്രെൻഡ സ്ട്രോംഗ് | |
---|---|
ജനനം | ബ്രെൻഡ ലീ സ്ട്രോംഗ് മാർച്ച് 25, 1960 |
കലാലയം | അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി |
തൊഴിൽ | നടി, യോഗ ഗുരു |
സജീവ കാലം | 1985–ഇതുവരെ |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 1 |
സ്റ്റാർഷിപ്പ് ട്രൂപ്പേഴ്സ് (1997), ബ്ലാക്ക് ഡോഗ് (1998), ദി ഡീപ് എൻഡ് ഓഫ് ഓഷ്യൻ (1999), സ്റ്റാർഷിപ്പ് ട്രൂപ്പേഴ്സ് 2: ഹീറോ ഓഫ് ഫെഡറേഷൻ (2004), ദി വർക്ക് ആൻഡ് ദ ഗ്ലോറി എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ ബ്രെൻഡ സ്ട്രോംഗ് സഹവേഷങ്ങൾ അവതരിപ്പിച്ചിരുന്നു. (2004). ഡെസ്പറേറ്റ് ഹൗസ്‌വൈവ്സ് (2004–2012) എന്ന എബിസി ടെലിവിഷൻ കോമഡി-നാടക പരമ്പരയിലെ മേരി ആലീസ് യംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെപേരിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. ഇതിലെ പ്രകടനത്തിന്റെപേരിൽ രണ്ട് എമ്മി പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.[1][2] പിന്നീട് ടിഎൻടി നെറ്റ്‍വർക്കിന്റെ പ്രൈം ടൈം സോപ്പ് ഓപ്പറയായ ഡാളസിൽ (2012–14) ആൻ എവിംഗ് എന്ന കഥാപാത്രമായി സ്ട്രോംഗ് അഭിനയിച്ചു.
2016 ൽ സൂപ്പർഗേൾ എന്ന ടിവി പരമ്പരയിൽ ലില്ലിയൻ ലൂഥർ എന്ന ആവർത്തിച്ചുള്ള കഥാപാത്രമായി അവർ അഭിനയിച്ചു. 13 റീസൺസ് വൈ എന്ന നെറ്റ്ഫ്ലിക്സിന്റെ ഒറിജിനൽ പരമ്പരയുടെ രണ്ടാം സീസണിൽ ബ്രൈസിന്റെ മാതാവായ നോറ വാക്കർ എന്ന ആവർത്തിച്ചുള്ള കഥാപാത്രമായി സ്ട്രോംഗ് പ്രത്യക്ഷപ്പെട്ടിരുന്നു. സെപ്റ്റംബർ 7, 2018 ന് സ്ട്രോങിനെ പരമ്പരയുടെ മൂന്നാം സീസണിലേക്കുള്ള ഒരു പതിവു കഥാപാത്രമായി മാറ്റി.
ആദ്യകാലം
തിരുത്തുകഒറിഗണിലെ പോർട്ട്‌ലാന്റിൽ[3] ജീൻ (മുമ്പ്, വെതർഫോർഡ്), ജാക്ക് സ്ട്രോംഗ് എന്നിവരുടെ മകളായി ബ്രൻഡ സ്ട്രോംഗ് ജനിച്ചു. ബ്രൈറ്റ്‍വുഡിൽ വളർന്ന അവർ 1978 ൽ ഒറിഗണിലെ സാൻഡിയിലെ സാൻഡി യൂണിയൻ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. പിന്നീട് കോളേജിൽ ചേരാനായി അരിസോണയിലേക്ക് പോയ അവർ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ച്ലർ ഓഫ് മ്യൂസിക് ബിരുദം നേടി. 1980 ൽ മിസ് അരിസോണയായി കിരീടമണിഞ്ഞ അവർക്ക് 6 അടി (1.8 മീറ്റർ) ഉയരമുണ്ട്.[4]
ഔദ്യോഗജീവിതം
തിരുത്തുകതുടക്കം
തിരുത്തുകകോളേജ് വിദ്യാഭ്യാസത്തിനുശേഷം അവളുടെ ആദ്യ ഇടവേളയായത് ബില്ലി ക്രിസ്റ്റലിന്റെ 1984 ലെ മ്യൂസിക് വീഡിയോ "യു ലുക്ക് മാർവല്ലസ്" ആയിരുന്നു.[5] 1985 ൽ സെന്റ് എൽസ്‍വേർ, മാക് ഗൈവർ, ചിയേഴ്സ് എന്നിവയിലെ ചെറു കഥാപാത്രങ്ങലായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. ഹോട്ടൽ, സ്റ്റാർ ട്രെക്ക്: ദി നെക്സ്റ്റ് ജനറേഷൻ, മാറ്റ്‌ലോക്ക്, മർഫി ബ്രൌൺ, ഹെർമൻസ് ഹെഡ്, ബ്ലോസം എന്നിവയിലും അവർ അതിഥി വേഷങ്ങളിൽ അഭിനയിച്ചു. 1990 ൽ എബിസി പരമ്പരയായ ട്വിൻ പീക്ക്സിൽ ഒരു ആവർത്തിച്ചുള്ള വേഷം ചെയ്തു. 1986 ൽ വീക്കെൻഡ് വാരിയേഴ്‌സ് എന്ന ഹാസ്യരസപ്രധാനമായ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് അരങ്ങേറ്റംകുറിച്ച അവർ സ്‌പെയ്‌സ്ബോൾ (1987) എന്ന സിനിമയിൽ സഹകഥാപാത്രമായും അഭിനയിച്ചിരുന്നു.
2004–2012: ഡെസ്പറേറ്റ് ഹൌസ്‍വൈവ്സ്
തിരുത്തുക2004 മുതൽ 2012 വരെയുള്ള ഡെസ്പറേറ്റ് ഹൌസ്‍വൈവ്സ് എന്ന പരമ്പരയുടെ പ്രദർശനത്തിൽ ഫെലിസിറ്റി ഹഫ്മാൻ, മാർഷ്യ ക്രോസ്, ഇവാ ലോംഗോറിയ, ടെറി ഹാച്ചർ എന്നിവരോടൊപ്പം കൂടുതലും തിരശീലയ്ക്കു പിന്നിൽ നിലയുറപ്പിച്ചുകൊണ്ട് ശക്തമായ അഭിനയം അവർ കാഴ്ചവച്ചിരുന്നു. സുഹൃത്തുക്കളുടെയും അയൽവാസികളുടെയും ജീവിത സംഭവങ്ങൾ തന്റെ ശബ്ദത്തിലൂടെ വിവരിക്കുന്ന അവരുടെ കഥാപാത്രമായ മേരി ആലീസ് യങ് എന്ന കഥാപാത്രത്തിന്റെ പേരിൽ 2011 ലും 2012 ലും മികച്ച ശബ്ദ പ്രകടനത്തിനുള്ള എമ്മി അവാർഡ് നാമനിർദ്ദേശം അവർക്ക് ലഭിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ "Brenda Strong". Television Academy (in ഇംഗ്ലീഷ്). Retrieved 2019-10-02.
- ↑ "Brenda Strong". IMDb. Retrieved 2019-10-02.
- ↑ "Brenda Strong". TV Guide. Retrieved February 13, 2017.
- ↑ Brenda Strong: Biography, TV Guide
- ↑ Brenda Strong: Biography, TV Guide