ടെറി ഹാച്ചർ

അമേരിക്കന്‍ ചലചിത്ര നടന്‍

ടെറി ലിൻ ഹാച്ചർ (ജനനം: ഡിസംബർ 8, 1964) അഭിനേത്രി, എഴുത്തുകാരി, അവതാരിക, ഗായിക എന്നിങ്ങനെ വിവിധ നിലകളിൽ ശ്രദ്ധേയയായ അമേരിക്കൻ വനിതയാണ്. ലോയിസ് & ക്ലാർക്ക്: ദി ന്യൂ അഡ്വഞ്ചേഴ്സ് ഓഫ് സൂപ്പർമാൻ (1993–1997) എന്ന  ടെലിവിഷൻ പരമ്പരയിലെ ലോയിസ് ലെയ്ൻ,  ടുമാറോ നെവർ ഡൈസ് എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലെ പാരീസ് കാർവർ, ഡെസ്പറേറ്റ് ഹൌസ്‍വൈവ്സ് (2004–2012)  എന്ന ടെലിവിഷൻ പരമ്പരയിലെ സൂസൻ മേയർ എന്നിവയിലൂടെ അറിയപ്പെടുന്ന അവർ മറ്റ് നിരവധി ടെലിവിഷൻ, ചലച്ചിത്ര വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.  സൂസൻ മേയറുടെ വേഷത്തിന്, മ്യൂസിക്കൽ അല്ലെങ്കിൽ ഹാസ്യവേഷത്തിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്, മൂന്ന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾ (ഒന്ന് പ്രധാന വനിതാ അഭിനേത്രി, മറ്റു രണ്ടെണ്ണം മികച്ച സമഗ്ര വേഷങ്ങളുടെ ഭാഗമായി), ഒരു ഹാസ്യ പരമ്പരയിലെ മികച്ച നടിക്കുള്ള ഒരു പ്രൈംടൈം എമ്മി നാമനിർദ്ദേശം എന്നിവ നേടിയിരുന്നു.

ടെറി ഹാച്ചർ
Hatcher at the World of Color premiere in 2010
ജനനം
ടെറി ലിൻ ഹാച്ചർ

(1964-12-08) ഡിസംബർ 8, 1964  (60 വയസ്സ്)
തൊഴിൽ
  • Actress
  • writer
  • presenter
  • singer
സജീവ കാലം1985–ഇതുവരെ
അറിയപ്പെടുന്നത്Desperate Housewives
Lois & Clark: The New Adventures of Superman
ജീവിതപങ്കാളി(കൾ)
  • Marcus Leithold
    (m. 1988; div. 1989)
  • (m. 1994; div. 2003)
കുട്ടികൾ1

ആദ്യകാലം

തിരുത്തുക

കാലിഫോർണിയയിലെ പാലോ ആൾട്ടോയിൽ ലോക്കീഡ് മാർട്ടിനുവേണ്ടി ജോലിചെയ്തിരുന്ന ഒരു കമ്പൂട്ടർ പ്രോഗ്രാമറായ എസ്തർ (മുമ്പ്, ബെഷർ) ന്യൂക്ലിയർ ഫിസിസ്റ്റും ഇലക്ട്രിക്കൽ എഞ്ചിനീയറുമായ ഓവൻ വാക്കർ ഹാച്ചർ ജൂണിയർ എന്നിവരുടെ പുത്രിയായി 1964 ഡിസംബർ 8 നാണ് ടെറി ലിൻ ഹാച്ചർ ജനിച്ചത്. പിതാവ് ഇംഗ്ലീഷ്, വെൽഷ്, ഐറിഷ് വംശജനും (തനിക്ക് ചോക്റ്റാവ് വംശപാരമ്പര്യവുമുണ്ടെന്ന് ഹാച്ചർ പറഞ്ഞിട്ടുണ്ട്); മാതാവ് സിറിയൻ, ചെക്ക്, ഐറിഷ് വംശജയുമാണ്.[1] ലോസ് ആൾട്ടോസിലെ സാൻ ജുവാൻ സ്കൂൾ ഓഫ് ഡാൻസിൽനിന്ന് ബാലെ പാഠങ്ങൾ അഭ്യസിച്ച ഹാച്ചർ വളർന്നത് കാലിഫോർണിയയിലെ സണ്ണിവെയ്ലിലാണ്. ഡി അൻസ കോളേജിൽനിന്ന് ഗണിതവും എഞ്ചിനീയറിംഗും പഠിച്ചിരുന്നു.[2]

സ്വകാര്യജീവിതം

തിരുത്തുക

1988 ജൂൺ 4 ന് പെൻ‌സിൽ‌വാനിയയിലെ ബട്‌ലറിലുള്ള മാർക്കസ് ലെയ്‌തോൾഡിനെ ഹാച്ചർ വിവാഹം കഴിക്കുകയും അടുത്ത വർഷം അവർ വിവാഹമോചനം നേടുകയും ചെയ്തു. 1994 മെയ് 27 ന് നടൻ ജോൺ ടെന്നിയെ വിവാഹം കഴിക്കുകയും ഒരു മകളുണ്ടായിരുന്ന ദമ്പതികൾ 2003 മാർച്ചിൽ വിവാഹമോചനം നേടുകയും ചെയ്തു. 2007 ൽ ഹാച്ചർ ഗ്ലാമർ മാസികയ്ക്കായി ഒരു കോളം എഴുതാൻ തുടങ്ങിയിരുന്നു.

  1. "Teri Hatcher". Inside the Actors Studio.
  2. "Notable Alumni, Teri Hatcher". California Community Colleges Chancellor's Office. Archived from the original on 2017-08-09. Retrieved 2017-07-01.
"https://ml.wikipedia.org/w/index.php?title=ടെറി_ഹാച്ചർ&oldid=3632974" എന്ന താളിൽനിന്ന് ശേഖരിച്ചത്