ബ്രിട്ടീഷ് ഇന്ത്യയിലെ ഭൂനികുതിസമ്പ്രദായങ്ങൾ

സമീന്ദാരി, റ്യോത്‌വാരി, മഹൽവാരി എന്നിങ്ങനെ മൂന്നുതരത്തിലുള്ള ഭൂനികുതിസമ്പ്രദായങ്ങളാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിലിരുന്നത്.[1]

ബംഗാൾ, ബിഹാർ, മദ്രാസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിലനിന്നിരുന്ന സമീന്ദാരി രീതി, കോൺവാലിസ് പ്രഭു ആണ് ആവിഷ്കരിച്ചത്. സമീന്ദാർ അഥവാ തദ്ദേശഭൂവുടമയിൽനിന്ന് ഒരു നിശ്ചിത തുക ഈടാക്കുന്ന സമ്പ്രദായമാണിത്.[1]

മദ്രാസിന്റെ ഗവർണറായിരുന്ന തോമസ് മൻറോ ആവിഷ്കരിച്ച റ്യോത്വാരി രീതി, മദ്രാസ്, ബോംബെ, സിന്ധ്, അസം, ബർമ്മ എന്നിവിടങ്ങളിൽ നടപ്പാക്കിയിരുന്നു. ഇടനിലക്കാരനു പകരം കൃഷിക്കാരനിൽനിന്നുതന്നെ താൽക്കാലികമായി ഒരു തുക നികുതി സ്വീകരിക്കുകയും മുപ്പതുവർഷത്തിന്റെ ഇടവേളകളിൽ കണക്കെടുപ്പ് നടത്തുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്. റ്യോത് എന്ന വാക്കിന് ഹിന്ദിയിൽ കൃഷിക്കാരൻ എന്നാണർത്ഥം.[1]

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ നടപ്പിലാക്കിയ നികുതിസമ്പ്രദായമായിരുന്നു മഹൽവാരി. ഇവിടെ നികുതിപിരിവിന്റെ അടിസ്ഥാനഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു.[1] ഈ സമ്പ്രദായ പ്രകാരം കൃഷിഭൂമി മൊത്തമായും ഒരു ഗ്രാമത്തിന് അവകാശപ്പെട്ടതായിരുന്നു.

  1. 1.0 1.1 1.2 1.3 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 37–38. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)