തോമസ് മൺറോ
(തോമസ് മൻറോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ പ്രശസ്തനായ ഒരു സൈന്യാധിപനും ഭരണകർത്താവുമായിരുന്നു തോമസ് മൺറോ (ഇംഗ്ലീഷ്: Thomas Munro, ജീവിതകാലം: 1761 മേയ് 27 – 1827 ജൂലൈ 6). 1814 മുതൽ മരണം വരെ മദ്രാസ് പ്രെസിഡൻസിയുടെ ഗവർണർ സ്ഥാനം വഹിച്ചിട്ടുണ്ട്.
സർ തോമസ് മൺറോ, ബാരനറ്റ് | |
---|---|
മദ്രാസിന്റെ ഗവർണർ | |
ഓഫീസിൽ 1814 സെപ്റ്റംബർ 16 – 1827 ജൂലൈ 6 | |
Governors-General | ഫ്രാൻസിസ് റാഡൻ ഹേസ്റ്റിങ്സ് വില്ല്യം ആംഹേഴ്സ്റ്റ് |
മുൻഗാമി | ജോർജ്ജ് ബാർലോ |
പിൻഗാമി | സ്റ്റീഫൻ റംബോൾഡ് ലഷിങ്ടൺ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1761 മേയ് 27 ഗ്ലാസ്ഗോ, സ്കോട്ട്ലൻഡ് |
മരണം | 6 ജൂലൈ 1827 അടിയറവച്ച ജില്ലകൾ, ബ്രിട്ടീഷ് ഇന്ത്യ | (പ്രായം 65)
ദേശീയത | ബ്രിട്ടീഷുകാരൻ |
അൽമ മേറ്റർ | ഗ്ലാസ്ഗോ സർവകലാശാല |
അവാർഡുകൾ | കെ.സി.ബി. |
Military service | |
Allegiance | യു.കെ. |
Branch/service | മദ്രാസ് സേന |
Years of service | 1779-1827 |
Rank | മേജർ ജെനറൽ |
Battles/wars | രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം മൂന്നാം ആംഗ്ലോ-മറാഠ യുദ്ധം |
1792-ലെ ശ്രീരംഗപട്ടണം യുദ്ധസമയത്ത് ബ്രിട്ടീഷ് സൈന്യത്തിലെ ജൂനിയർ ക്യാപ്റ്റനായിരുന്ന ഇദ്ദേഹം പടിപടിയായി ഉയർന്ന് മദ്രാസിന്റെ ഗവർണർ സ്ഥാനത്തേക്കെത്തി. "റ്യോത്‌വാരി" എന്ന നികുതിസമ്പ്രദായം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ഇടനിലക്കാരെ ഒഴിവാക്കി, കൃഷിക്കാരനിൽനിന്ന് നേരിട്ട് നികുതി സ്വീകരിക്കുന്ന രീതിയായിരുന്നു ഇത്.[1]
ഒന്നാം ആംഗ്ലോ-ബർമ്മീസ് യുദ്ധകാലത്തെ ഇദ്ദേഹത്തിന്റെ നയതന്ത്രപരവും സൈനികവുമായ നടപടികളാണ് യുദ്ധം വിജയിക്കാൻ ബ്രിട്ടീഷ് സേനയെ സഹായിച്ച പ്രധാനഘടകം എന്ന് വിലയിരുത്തപ്പെടുന്നു.[2][3]
അവലംബം
തിരുത്തുക- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "ഇൻട്രൊഡക്ഷൻ". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 4. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help) - ↑ "എക്സ്പാൻഷൻ ഓഫ് ദ ബ്രിട്ടീഷ് ഡൊമിനിയൻ ബിയോണ്ട് ദ ബ്രഹ്മപുത്ര ആൻഡ് സത്ലുജ്, 1824-1856". ഓൾഇന്ത്യൻഹിസ്റ്ററി.കോം. Archived from the original on 2013-04-24. Retrieved 26 നവംബർ 2012.
- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 40. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)