ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ

ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ (BWH) ഹാർവാർഡ് മെഡിക്കൽ വിദ്യാലയത്തിലെ രണ്ടാമത്തെ വലിയ അധ്യാപന ആശുപത്രിയും മസാച്യുസെറ്റ്സിലെ ബോസ്റ്റൺ നഗരത്തിൽ സ്ഥിതിചെയ്യുന്ന ലോംഗ്വുഡ് മെഡിക്കൽ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയുമാണ്. മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിനൊപ്പം, മസാച്യുസെറ്റ്‌സിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന ദായകരായ മാസ് ജനറൽ ബ്രിഗാമിന്റെ രണ്ട് സ്ഥാപകാംഗങ്ങളിൽ ഒന്നാണിത്. സുനിൽ ഈപ്പൻ ഈ ആശുപത്രിയുടെ നിലവിലെ പ്രസിഡന്റായി സേവനമനുഷ്ടിക്കുന്നു.[1]

ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ
മാസ് ജനറൽ ബ്രിഗാം
പ്രമാണം:Brigham and Womens Hospital logo.svg
Map
Geography
Location75 Francis Street
Boston, Massachusetts, United States
Coordinates42°20′10″N 71°06′25″W / 42.336152°N 71.106834°W / 42.336152; -71.106834
Organization
TypeTeaching
Affiliated universityഹാർവാർഡ് മെഡിക്കൽ സ്കൂൾ
Services
Emergency departmentLevel I trauma center
Beds793
Helipad(FAA LID: MA39)
History
Opened1980
Links
Websitebrighamandwomens.org
ListsHospitals in the United States

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ (എം‌.ജി‌.എച്ചിന് പിന്നിൽ) ഹോസ്പിറ്റൽ അധിഷ്‌ഠിത ഗവേഷണ പരിപാടി നടത്തുന്ന ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിൻറെ വാർഷിക ഗവേഷണ ബജറ്റ് ഏകദേശം $630 മില്യണിലധികമാണ്.[2]

ചരിത്രം

തിരുത്തുക

ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ സ്ഥാപിതമായത് 1980-ൽ ഹാർവാർഡുമായി ബന്ധപ്പെട്ട മൂന്ന് ആശുപത്രികളായ പീറ്റർ ബെന്റ് ബ്രിഗാം ഹോസ്പിറ്റൽ (1913-ൽ സ്ഥാപിതമായത്); റോബർട്ട് ബ്രെക്ക് ബ്രിഗാം ഹോസ്പിറ്റൽ (1914-ൽ സ്ഥാപിതമായത്); കൂടാതെ ബോസ്റ്റൺ ഹോസ്പിറ്റൽ ഫോർ വിമൻ (1832-ൽ സ്ഥാപിതമായ ബോസ്റ്റൺ ലൈയിംഗ്-ഇൻ ഹോസ്പിറ്റൽ, 1875-ൽ സ്ഥാപിതമായ ഫ്രീ ഹോസ്പിറ്റൽ ഫോർ വുമൺ എന്നിവയുടെ ലയന ഫലമായി 1966-ൽ സ്ഥാപിതമായത്) എന്നിവയുടെ ലയനത്തോടെയാണ്:

1954-ൽ, പീറ്റർ ബെന്റ് ബ്രിഗാം ഹോസ്പിറ്റൽ, ഒരേപോലെയുള്ള ഇരട്ടകളായ റൊണാൾഡ് ഹെൻഡ്രിക്ക് (ദാതാവ്), റിച്ചാർഡ് ഹെൻഡ്രിക്ക് (സ്വീകർത്താവ്) എന്നിവരിൽ ആദ്യമായി വിജയകരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്തക്രിയ നടത്തിയതിൻറെ പേരിൽ ശ്രദ്ധിക്കപ്പെട്ടു. യൂറോളജി ഡിപ്പാർട്ട്‌മെന്റ് മേധാവി ജെ. ഹാർട്ട്‌വെൽ ഹാരിസൺ ദാതാവിന് ശസ്ത്രക്രിയ നടത്തിയപ്പോൾ, സ്വീകർത്താവിന്റെ ശസ്ത്രക്രിയ നടത്തിയത് ജോസഫ് മുറേ ആയിരുന്നു. ഇതിനും മറ്റ് പ്രവർത്തനങ്ങൾക്കും മുറെയ്ക്ക് പിന്നീട് നൊബേൽ സമ്മാനം ലഭിച്ചിരുന്നു.

  1. "Sunil Eappen, MD, Interim President, Brigham Health". Brigham and Women's Hospital. Brigham Health. Archived from the original on 2021-06-05. Retrieved 22 January 2020.
  2. "Awards, Honors & Grants News - Brigham and Women's Hospital".