ബ്രാഹ്മണകണ്ട

(ബ്രാഹ്‌മണക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിന്റെ ഒരു തനതു (endemic) മത്സ്യമാണ് ബ്രാഹ്മണകണ്ട (Peninsular hilltrout). (ശാസ്ത്രീയനാമം: Lepidopygopsis typus).ആകർഷകമായ രൂപഭംഗിയുള്ള മത്സ്യമാണിത്. പെരിയാറിൽ മാത്രം കണ്ടുവരുന്ന ഈ മത്സ്യം ഇന്ന് വംശനാശത്തിന്റെ വക്കിലാണ്[1]. ഈ ജെനുസിൽ പെട്ട ഏക മത്സ്യവും ഇവയാണ്.

ബ്രാഹ്മണകണ്ട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Lepidopygopsis

Raj, 1941
Species:
L. typus
Binomial name
Lepidopygopsis typus
Raj, 1941

നാമകരണം

തിരുത്തുക

ദിവാൻ ബഹദൂർ സുന്ദരരാജ്, 1941ൽ തേക്കടി തടാകത്തിൽ നിന്നാണ് ഇതിനെ കണ്ടെത്തി ശാസ്ത്രനാമം കൊടുത്തത്(Raj, 1941a). പുതിയ ഒരു ജനുസായിരുന്നു ഇത്.

തേക്കടിയിലെ ആദിവാസികൾ ഇതിനെ വിളിയ്ക്കുന്ന പേരാണ് ബ്രാഹ്മണകണ്ട. പാർശ്വങ്ങളിലൂടെയുള്ള ചിതമ്പലുകളുടെ വിന്യാസം പൂണൂൽ ധരിച്ച ബ്രാഹ്മണനെപ്പോലെ തോന്നിപ്പിക്കുന്നതാണ് ഈ പേരുവിളിയ്ക്കാൻ കാരണം (കണ്ട= പരൽ). തേക്കടിയിലെ തടാകത്തിലും പോഷകനദിയായ മുല്ലപെരിയാറിലും പെരിയാറിലും മാത്രമേ ഈ മത്സ്യത്തെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കടുവാ സംരക്ഷണത്തിനു കീഴിലുള്ള പ്രദേശത്താകയാൽ ഇവ സംരക്ഷിക്കപ്പെട്ടുവരുന്നു.

ശരീരപ്രകൃതി

തിരുത്തുക

തലയും കഴുത്തും ഒലീവ് നിറമാണ്. പരമാവധി വലിപ്പം 25 സെന്റിമീറ്റർ. ഇതിന്റെ ചെതുമ്പലുകളുടെ വിന്യാസം പ്രത്യേകതയുള്ളതാണ്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-16. Retrieved 2012-05-23.
"https://ml.wikipedia.org/w/index.php?title=ബ്രാഹ്മണകണ്ട&oldid=3671824" എന്ന താളിൽനിന്ന് ശേഖരിച്ചത്