ബ്രാംറ്റൺ ഐലന്റ്സ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബ്രാംറ്റൺ ദേശിയോദ്യാനം. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 834 കിലോമീറ്റർ അകലെയാണിത്. ബ്രാംറ്റൺ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കാർലിസ്ലെ ദ്വീപിന്റെ എല്ലാ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.
ബ്രാംറ്റൺ ദേശിയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Mackay |
നിർദ്ദേശാങ്കം | 20°47′15″S 149°17′08″E / 20.78750°S 149.28556°E |
സ്ഥാപിതം | 1968 |
വിസ്തീർണ്ണം | 10 km2 (3.9 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | ബ്രാംറ്റൺ ദേശിയോദ്യാനം |
See also | Protected areas of Queensland |
ഈ ദേശീയോദ്യാനത്തിൽ മഴക്കാടുകൾ, മണൽ ബീച്ചുകൾ, പവിഴപ്പുറ്റുകൾ എന്നിവയുണ്ട്.[1] ഇവിടുത്തെ ഏറ്റവും ഉയർന്ന ഭാഗത്തേക്കു നടന്നുപോകാൻ കഴിയും. ബ്രാംറ്റൺ ദ്വീപിനു ചുറ്റുമായി ഒരു വളഞ്ഞുപുളഞ്ഞ പാതയുണ്ട്. 8.7 കിലോമീറ്റർ ദൂരമുള്ള ഈ പാത തുറന്ന യൂക്കാലിപ്റ്റസ് വനങ്ങൾ, മുന്തിരിത്തോപ്പുകൾ, വരണ്ട മഴക്കാടുകൾ, പുൽമേടുകൾ, കണ്ടൽക്കാടുകൾ എന്നിവയിൽക്കൂടി സന്ദർശകരെ നയിക്കുന്നു. [1]
കാർലിസ്ലെ ദ്വീപിൽ കാമ്പിങ്ങ് അനുവദിച്ചിട്ടുണ്ട്. ഇവിടെ അതിനുള്ള ഏതാനും സൗകര്യങ്ങളുണ്ട്. ഒക്റ്റോബറിനും മേയ്ക്കുമിടയിൽ ഈ ദേശീയോദ്യാനത്തിലെ ജലത്തിൽ ജെല്ലിഫിഷുകൾ കാണപ്പെടാറുണ്ട്. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Explore Queensland's National Parks. Prahran, Victoria: Explore Australia Publishing. 2008. p. 18. ISBN 978-1-74117-245-4.