ബോർസാദ്
ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ ആനന്ദ് ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് ബോർസാദ്. ആനന്ദിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുകയില, വാഴപ്പഴം, പരുത്തി, ബാർലി, മറ്റ് കാർഷിക വിളകൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന ഫലഭൂയിഷ്ഠമായ ചരോട്ടാർ മേഖലയാൽ ചുറ്റപ്പെട്ടിരിക്കുന്നു. 1922-23 കാലഘട്ടത്തിൽ ബോർസാദ് സത്യാഗ്രഹത്തിന്റെ ആസ്ഥാനമായിരുന്നു ബോർസാദ്.[1]
ബോർസാദ് | |
---|---|
Town | |
Sun Temple, Borsad | |
Coordinates: 22°25′N 72°54′E / 22.42°N 72.9°E | |
Country | India |
State | ഗുജറാത്ത് |
District | ആനന്ദ് |
ഉയരം | 30 മീ(100 അടി) |
(2011) | |
• ആകെ | 63,377 |
• Official | Gujarati, Hindi, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | GJ-23 |
ഡോ. ബി.ആർ.അംബേദ്കർ തന്റെ ആത്മകഥാപരമായ പുസ്തകമായ വെയ്റ്റിംഗ് ഫോർ എ വിസയിൽ (അധ്യായം 3) ബൊർസാദിലെ ഒരു യുവ ബാലന്റെ നിഷേധാത്മകമായ, വിവേചനപരമായ അനുഭവത്തെക്കുറിച്ച് എഴുതുന്നു.[2]
ചരിത്രം
തിരുത്തുകഒരു ഐതിഹ്യമനുസരിച്ച്, എ.ഡി. രണ്ടാം നൂറ്റാണ്ടിൽ ഒരു സന്യാസിയുടെ പരിശ്രമത്താൽ ഒരു കുഗ്രാമമായി ബൊർസാദ് സ്ഥാപിക്കപ്പെട്ടു. അന്നുമുതൽ ഒരു പ്രധാന സ്ഥലമായി തുടർന്നു. 1888-ൽ ഇത് ഒരു മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കപ്പെട്ടു. 1925-ൽ ഇന്ത്യൻ രാഷ്ട്രീയ നേതാവ് സർദാർ വല്ലഭായ് പട്ടേലും കൂട്ടാളികളും ബൊർസാദ് താലൂക്കിലെ പ്രാദേശിക കൊള്ളക്കാരുമായി പോലീസ് ഒത്തുകളിച്ചുവെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ പുറത്തുകൊണ്ടുവന്നു. പ്രദേശത്ത് പട്ടേലിന്റെ പ്രസംഗം കേൾക്കാൻ 6,000-ത്തിലധികം ഗ്രാമീണർ ഒത്തുകൂടുകയും നികുതിയ്‌ക്കെതിരായ നിർദിഷ്ട പ്രക്ഷോഭത്തെ പിന്തുണക്കുകയും ചെയ്തു. അത് അധാർമികവും അനാവശ്യവുമാണെന്ന് കണക്കാക്കപ്പെട്ടു. പട്ടേൽ നൂറുകണക്കിന് കോൺഗ്രസുകാരെ സംഘടിപ്പിച്ച് നിർദ്ദേശങ്ങൾ അയച്ചു. ജില്ലയിലുടനീളം വിവരങ്ങൾ സ്വീകരിച്ചു. താലൂക്കിലെ എല്ലാ വില്ലേജുകളും നികുതി അടയ്ക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചു. യോജിപ്പിലൂടെ സ്വത്തും ഭൂമിയും പിടിച്ചെടുക്കുന്നത് തടയുകയും ചെയ്തു. നീണ്ട സമരത്തിനൊടുവിൽ സർക്കാർ നികുതി പിൻവലിച്ചു. പട്ടേലിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് സാമൂഹിക-സാമ്പത്തിക അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരുന്ന വിവിധ ജാതികൾക്കും സമുദായങ്ങൾക്കുമിടയിൽ ഐക്യവും വിശ്വാസവും കെട്ടിപ്പടുക്കുകയായിരുന്നുവെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Sardar Patel : Chronology of events". www.sardarpatelaward.com. Archived from the original on 2018-05-30. Retrieved 15 April 2015.
- ↑ Ambedkar, Dr. Bhimrao (1991). Waiting for a Visa (PDF). Mumbai: Dept. of education, Government of Maharashtra. pp. 4071–4090. Retrieved 15 April 2015.
External links
തിരുത്തുക