ബോർഡർ ഗവാസ്കർ ട്രോഫി
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പരകളുടെ പൊതുവായ പേരാണ് ബോർഡർ ഗവാസ്കർ ട്രോഫി. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഭാവി പര്യടന പട്ടികകളിൽ ഉൾപ്പെടുത്തിയാണ് ഈ ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാറുള്ളത്. ഈ പരമ്പരയിലെ മത്സരങ്ങളുടെ എണ്ണത്തിന് എല്ലായ്പ്പോഴും നിശ്ചിതമായ എണ്ണം കാണാറില്ല. പരമ്പരയിൽ വിജയിക്കുന്ന ടീമിനാണ് ബോർഡർ ഗവാസ്കർ ട്രോഫി ലഭിക്കുന്നത്, പരമ്പര സമനിലയിലാവുകയാണങ്കിൽ കഴിഞ്ഞ തവണത്തെ വിജയികൾക്ക് ട്രോഫി കൈവശം വയ്ക്കാനുള്ള അനുവാദമുണ്ട്.
ബോർഡർ ഗവാസ്കർ ട്രോഫി | |
---|---|
കാര്യനിർവാഹകർ | ക്രിക്കറ്റ് ഓസ്ട്രേലിയ & ബി.സി.സി.ഐ. |
ഘടന | ടെസ്റ്റ് |
ആദ്യ ടൂർണമെന്റ് | 1996 |
അവസാന ടൂർണമെന്റ് | 2013 |
ടൂർണമെന്റ് ഘടന | പരമ്പര |
ടീമുകളുടെ എണ്ണം | 2 |
നിലവിലുള്ള ചാമ്പ്യന്മാർ | ഇന്ത്യ |
ഏറ്റവുമധികം വിജയിച്ചത് | ഇന്ത്യ (8 തവണ) |
ഏറ്റവുമധികം റണ്ണുകൾ | സച്ചിൻ തെൻഡുൽക്കർ (2,380) |
ഏറ്റവുമധികം വിക്കറ്റുകൾ | അനിൽ കുംബ്ലെ (111) |
മത്സര ഫലങ്ങൾ
തിരുത്തുകവർഷം | കളിച്ച സ്ഥലം | ഫലം | മികച്ച കളിക്കാരൻ |
---|---|---|---|
1996-1997 | ഇന്ത്യ | ഇന്ത്യ 1-0 | നയൻ മോംഗിയ |
1997-1998 | ഇന്ത്യ | ഇന്ത്യ 2-1 | സച്ചിൻ ടെണ്ടുൽക്കർ |
1999-2000 | ആസ്ത്രേലിയ | ആസ്ത്രേലിയ 3-0 | സച്ചിൻ ടെണ്ടുൽക്കർ |
2000-2001 | ഇന്ത്യ | ഇന്ത്യ 2-1 | ഹർഭജൻ സിങ് |
2003-2004 | ആസ്ത്രേലിയ | സമനില 1-1 | രാഹുൽ ദ്രാവിഡ് |
2004-2005 | ഇന്ത്യ | ആസ്ത്രേലിയ 2-1 | ഡാമിയൻ മാർടിൻ |
2007-2008 | ആസ്ത്രേലിയ | ആസ്ത്രേലിയ 2-1 | ബ്രെറ്റ് ലീ |
2008-2009 | ഇന്ത്യ | ഇന്ത്യ 2-0 | ഇശാന്ത് ശർമ്മ |
2010-2011 | ഇന്ത്യ | ഇന്ത്യ 2-0 | സച്ചിൻ ടെണ്ടുൽക്കർ |
2011-2012 | ആസ്ത്രേലിയ | ആസ്ത്രേലിയ 4-0 | മൈക്കൽ ക്ലാർക്ക് |
2012-2013 | ഇന്ത്യ | ഇന്ത്യ 4-0 | രവിചന്ദ്രൻ അശ്വിൻ |
2014-2015 | ആസ്ത്രേലിയ | ആസ്ത്രേലിയ 2-0 | സ്റ്റീവ് സ്മിത്ത് |
2017 | ഇന്ത്യ | ഇന്ത്യ 2-1 | രവീന്ദ്ര ജഡേജ |
2018-2019 | ആസ്ട്രേലിയ | ഇന്ത്യ 2-1 | ചേതേശ്വർ പുജാര |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://content.cricinfo.com/indvaus2008/content/current/series/345666.html
- http://content.cricinfo.com/australia/engine/series/60755.html