ഹർഭജൻ സിങ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമാണ് ഹർഭജൻ സിങ് (പഞ്ചാബി: ਹਰਭਜਨ ਸਿੰਘ, ജനനം: 3 ജൂലൈ 1980 ജലന്ധർ, പഞ്ചാബ്, ഇന്ത്യ). 1980 ജൂലൈ 3ന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ചു. 1998ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഹർഭജൻ സിങ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | ഭാജി, ടർബനേറ്റർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.52400000000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലങ്കയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലങ്കയ്യൻ ഓഫ് ബ്രേക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 215) | 25 മാർച്ച് 1998 v [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയ]] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 3 ഏപ്രിൽ 2009 v [[ന്യൂസിലാന്റ് ദേശീയ ക്രിക്കറ്റ് ടീം|ന്യൂസിലാന്റ്]] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 113) | 17 ഏപ്രിൽ 1998 v [[ന്യൂസിലാന്റ് ദേശീയ ക്രിക്കറ്റ് ടീം|ന്യൂസിലാന്റ്]] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 14 സെപ്റ്റംബർ 2009 v [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്ക]] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1997–present | പഞ്ചാബ് ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2005–present | സറെ കൗണ്ടി ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–present | മുംബൈ ഇന്ത്യൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 12 September 2009 |
സംശയമുണർത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹർഭജനെ ടീമിൽ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാൽ 2001ലെ ബോർഡർ ഗവാസ്കർ ട്രോഫിക്കിടയിൽ ഇന്ത്യയുടെ പ്രധാന സ്പിന്നർ അനിൽ കുബ്ലെയ്ക്ക് പരിക്ക് പറ്റിയതിനെത്തുടർന്ന് അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഹർഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യൻ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹർഭജൻ. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ഭാജി എന്ന് വിളിപ്പേരുള്ള ഹർഭജനെ ഇംഗ്ലീഷ് മാധ്യമങ്ങൾ ദ ടർബനേറ്റർ എന്നാണ് വിശേഷിപ്പിക്കാറ്.