ബോസ്നിയ & ഹെർസെഗോവിനയിലെ സ്ത്രീകൾ
ബോസ്നിയ & ഹെർസെഗോവിനയിലെ വനിതകൾ യൂറോപ്യൻ വനിതകളാണ്. ഇൻറർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്പ്മെൻറ് (IFAD) ൻറെ കണക്കുകൾ വ്യക്തമാക്കുന്നത്, 1992 മുതൽ 1995 വരെയുള്ള കാലത്തു നടന്ന ബോസ്നിയൻ യുദ്ധത്തിനുശേഷം ഈ രാജ്യത്തെ വനിതകളെ പ്രധാനമായി മൂന്നു തരത്തിലുള്ള മാറ്റങ്ങൾ ബാധിച്ചുവെന്നാണ്. യുദ്ധം മുതൽ സമാധാനം വരെയുള്ള കാലത്തെ പരിവർത്തനങ്ങൾ, സാമ്പത്തിക പരിവർത്തനം, രാഷ്ട്രീയ പരിവർത്തനം എന്നിവയാണവ.[3]
Gender Inequality Index[2] | |
---|---|
Value | 0.201 (2013) |
Rank | 36th out of 152 |
Maternal mortality (per 100,000) | 8 (2010) |
Women in parliament | 19.3% (2013) |
Females over 25 with secondary education | 44.8% (2012) |
Women in labour force | 42% (2014)[1] |
ബോസ്നിയ & ഹെർസെഗോവിന, പഴയ യൂഗോസ്ലോവിയൻ റിപ്പബ്ലക്കിൽനിന്ന് 1992 ലാണ് പരമാധികാരവും സ്വാതന്ത്ര്യവും പ്രഖ്യാപിച്ചത്.[4] 1992 ൽ ആരംഭിച്ച യുദ്ധം കാരണായി അതിരൂക്ഷമായ കലാപം നടക്കുകയും വംശവിഛേദനം, സാമ്പത്തിക തകർച്ച തുടങ്ങിയവയാൽ രാജ്യം അരാജകത്വത്തിലേയക്കു വഴുതിവീണ് തകർന്നടിയുകയും ചെയ്തു. ഇന്ന് ബോസ്നിയ & ഹെർസഗോവിന മിശ്രസംസ്കാരത്തിലധിഷ്ടിതമായ ഒരു രാജ്യമാണ്. ജനങ്ങളിൽ ബോസ്നിയാക്കുകൾ 48.4%, സെർബുകൾ 32.7%, ക്രോട്ടുകൾ 14.6%, മറ്റുള്ളവർ 4.3% എന്നിങ്ങനെയും മതപരമായ വിഭജനത്തിൽ മുസ്ലിംസ് 40%, ഓർത്തഡോക്സ് 31%, റോമൻ കാത്തലിക് 15%, മറ്റുള്ളവർ 14% എന്നിങ്ങനെയുമാണ് 2013 ലെ കണക്കുകളിൽ.[5] 2015 ലെ കണക്കുകളിൽ, 15 മുതൽ മുകളിൽ പ്രായമുള്ളവരുടെ സാക്ഷരത പുരുഷന്മാരുടേത് 99.5 ശതമാനവും സ്ത്രീകളുടേത് 97.5 ശതമാനവുമാണ്.[6] ജനങ്ങളിൽ ഭൂരിഭാഗവും ഗ്രാമത്തിൽ വസിക്കുന്നവരാണ്. 39.8 ശതമാനം ജനങ്ങൾ മാത്രമാണ് നഗരവാസികൾ.[7] ബോസ്നിയ & ഹെർസെഗോവിനയുടെ ഭരണഘടനയനുസരിച്ചുള്ള സ്ത്രീപുരുഷ തുല്യതാ നിയമം 2003 ൽ പാസാക്കിയിരുന്നു. തെരഞ്ഞെടുപ്പുകളിൽ സ്ത്രീ പ്രാതിനിധ്യം 30 ശതമാനമാക്കി ഉയർത്തിയിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ http://data.worldbank.org/indicator/SL.TLF.ACTI.FE.ZS/countries
- ↑ "Table 4: Gender Inequality Index". United Nations Development Programme. Archived from the original on 2014-11-11. Retrieved 7 November 2014.
- ↑ In post-conflict Bosnia and Herzegovina, women are a driving force for change, IFAD
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-15. Retrieved 2017-03-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-15. Retrieved 2017-03-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-15. Retrieved 2017-03-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-15. Retrieved 2017-03-14.