ബോയ്സ് ടൗൺ
വയനാട് ജില്ലയിലെ ഗ്രാമം
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു സ്ഥലമാണ് ബോയ്സ് ടൗൺ. ഒരു ഔഷധ തോട്ടം, പ്രകൃതി പരിപാലന കേന്ദ്രം, പട്ടുനൂൽപ്പുഴു വളർത്തൽ കേന്ദ്രം, സന്തുലിത കൃഷി (പെർമ കൾച്ചർ) കേന്ദ്രം, തുടങ്ങിയവ ഇവിടെയുണ്ട്. ഔഷധ പൂന്തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ള ഇന്തോ-ഡാനിഷ് സംരംഭമായ ജീൻ പാർക്ക് ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്.
Boys Town | |
---|---|
Coordinates: 11°50′25″N 75°55′10″E / 11.8402704°N 75.9194691°ECoordinates: 11°50′25″N 75°55′10″E / 11.8402704°N 75.9194691°E |
മാനന്തവാടിയിൽ നിന്നും 15 കിലോമീറ്ററും കൽപറ്റയിൽ നിന്നും 45 കിലോമീറ്ററും ആണ് ബോയ്സ് ടൗണിലേക്കുള്ള ദൂരം. നിർദ്ദിഷ്ട തിരുവനന്തപുരം - കാസർഗോഡ് രണ്ടുവരി മലമ്പാത ബോയ്സ് ടൗണിലൂടെ ആണ് കടന്നുപോവുന്നത്. ഈ പാതയിൽ സ്ഥിതി ചെയ്യുന്ന പാൽചുരം, അമ്പായത്തോട് എന്ന സ്ഥലത്ത് നിന്നും ആരംഭിച്ച് ബോയ്സ്ടൗണിൽ അവസാനിക്കുന്നു.
ചിത്രശാലതിരുത്തുക
അവലംബംതിരുത്തുക
- വയനാട് . നെറ്റ് Archived 2007-02-16 at the Wayback Machine.