ബോയിങ് സി.എച്ച്-47 ചിനൂക് ഹെലികോപ്റ്റർ

യുഎസ് നിർമ്മിത വിവിധോദ്ദേശ്യ ഹെലികോപ്റ്ററാണ് ചിനൂക്ക്. ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്ക്. 1962 ലായിരുന്നു ഇതിന്റെ നിർമ്മാണം. തുടർന്ന് യുഎസ് സേനയുടെ ഭാഗമായി. അഫ്ഗാൻ, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളിൽ യുഎസ് സേന ചിനൂക് ഉപയോഗപ്പെടുത്തി. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ, പീരങ്കികൾ എന്നിവ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. [3]

സി.എച്ച്-47 ചിനൂക്
A U.S. Army CH-47 departs a landing zone in 2014 after unloading soldiers.
Role Transport helicopter
National origin United States
Manufacturer Boeing Defense, Space & Security
First flight 21 September 1961
Introduction 1962
Status In service
Primary users United States Army
Japan Ground Self-Defense Force
Royal Netherlands Air Force
See CH-47 operators for others
Produced 1962–present
Number built Over 1,200 as of 2012[1]
Unit cost
US$38.55 million (CH-47F, FY13)[2]
Developed from Vertol Model 107
Variants Boeing Chinook (UK variants)

പ്രത്യേകതകൾ തിരുത്തുക

യുദ്ധ ടാങ്കുകളടക്കമുള്ള 12 ടൺവരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഈ ഹെലികോപ്റ്ററുകൾക്കുണ്ട്. യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകൾ. 55 യാത്രക്കാരെ ഒരേ സമയം ഹെലികോപ്റ്റർ ഉൾകൊള്ളും.

ഇന്ത്യയിലേക്ക് തിരുത്തുക

അമേരിക്കൻ വ്യോമയാനക്കമ്പനിയായ ബോയിങ്ങിൽ നിന്ന് ഇന്ത്യ പ്രതിരോധ സൈനിക ആവശ്യങ്ങൾക്കായി ചിനൂക് ഹെലികോപ്റ്റർ വാങ്ങുവാൻ ധാരണയായിട്ടുണ്ട്. 15 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ഇന്ത്യ ബോയിങ്ങുമായി കരാറൊപ്പിട്ടത്. 6100 അടി ഉയരത്തിൽ പറക്കാൻ സാധിക്കുന്നതിനാൽ സിയാച്ചിൻ ലഡാക്ക് പോലുള്ള ഉയർന്ന മേഖലകളിലെ സൈനിക വിന്യാസം സുഗമമാക്കാൻ ഇന്ത്യക്ക് കഴിയും. [4]

ആക്രമണ ശേഷി തിരുത്തുക

എതിരാളികളെ അപേക്ഷിച്ച് കൂടിയ വേഗമാണ് ചിനൂക്കിന്റെ പ്രത്യേകത. മണിക്കൂറിൽ 302 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 741 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനാവും. 6100 മീറ്റർ ഉയരത്തിൽ വരെ പറക്കാനും സാധിക്കും. 3 പേരാണ് ചിനൂകിലെ ക്രൂ. അവരെ കൂടാതെ 33 മുതൽ 35 വരെ സൈനികരെയും വഹിക്കാനാവും. 10886 കിലോഗ്രാം ഭാരം വഹിക്കാനും ഈ കരുത്തനാകും. 3529 കിലോവാട്ട് വീതമുള്ള രണ്ട് ടർബോ ഷാഫ്റ്റ് എൻജിനാണ് ഹെലികോപ്റ്ററിന് കരുത്തു പകരുന്നത്. [5]

ഉപയോഗിക്കുന്ന രാജ്യങ്ങൾ തിരുത്തുക

നിലവിൽ യുഎസ്, ഓസ്ട്രേലിയ, അർജന്റീന, ഇറാൻ, ഇറ്റലി, ജപ്പാൻ, ഒമാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകൾക്ക് ഈ ഹെലികോപ്റ്ററുണ്ട്. വിവിധ മോഡലുകളിലായി ഇതുവരെ ഏകദേശം 1500ൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിർമിച്ചിട്ടുണ്ട്.

ഇതും കാണുക തിരുത്തുക

ബോയിങ് എ.എച്ച്-64 അപ്പാച്ചേ ഹെലികോപ്റ്റർ

കമോവ് കെ.എ-226 ഹെലികോപ്റ്റർ

അവലംബം തിരുത്തുക

  1. "Boeing Marks 50 Years of Delivering Chinook Helicopters". Boeing. 16 August 2012. Archived from the original on 4 March 2016. Retrieved 2014-01-29.
  2. "CH-47F Selected Acquisition Report RCS: DD-A&T(Q&A)823-278" (PDF). US Department of Defense. 31 ഡിസംബർ 2011. p. 13. Archived from the original (PDF) on 16 സെപ്റ്റംബർ 2012.
  3. https://www.businesstoday.in/current/economy-politics/indian-air-force-inducts-four-ch-47-chinook-all-need-know-heavy-lift-choppers/story/330717.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-28. Retrieved 2019-07-28.
  5. https://www.news18.com/news/auto/indian-air-force-formally-inducts-boeing-co-s-chinook-multi-role-helicopters-2076715.html