സൈനിക–സൈനികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന റഷ്യൻ നിർമ്മിത ഹെലികോപ്റ്ററാണ് കമോവ്. റഷ്യൻ കമ്പനിയായ റോസ്ടെക് സ്റ്റേറ്റ് കോർപറേഷനാണു കമോവ് ഹെലികോപ്റ്ററിന്റെ നിർമാതാക്കൾ. നിലവിൽ റഷ്യ മാത്രമാണ് കമോവ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്. [1]

കമോവ് കെ.എ-226 ഹെലികോപ്റ്റർ
A Ka-226 of the Police of Russia
Role Light utility
National origin റഷ്യ
Manufacturer കമോവ്
First flight 4 September 1997
Introduced 2002
Status Active
Primary users Russian Air Force
Indian Air Force
Developed from Kamov Ka-126

പ്രത്യേകതകൾ

തിരുത്തുക

ലഘു ഇരട്ടഎൻജിൻ ബഹുദൗത്യ ഹെലികോപ്റ്ററുകളായ കമോവ് സൈനിക ആവശ്യങ്ങളെ കൂടാതെ രക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കാം. ഭാരം കുറഞ്ഞ റോട്ടറുകളാണു (ഫാൻ) മറ്റൊരു പ്രത്യേകത. ഇതുമൂലം റോട്ടറുകൾ പ്രവർത്തിക്കുമ്പോഴും ഹെലികോപ്റ്ററിനു സമീപത്തേക്കു സുരക്ഷിതമായി പോകാൻ കഴിയും. മികച്ച സുരക്ഷാ സംവിധാനവും മികച്ച പ്രതികരണശേഷിയുമുണ്ട്. കുമിളയുടെ ആകൃതിയുള്ള (ബബിൾ മോഡൽ) കോക്പിറ്റാണ് ഇതിന്റേത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ യാത്രാ ഹെലികോപ്റ്ററായോ ചരക്കു ഹെലികോപ്റ്ററായോ രൂപമാറ്റം വരുത്താനും സാധിക്കും. സിയാച്ചിൻ പോലുള്ള മലനിരകളിലും അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കും പട്ടാളക്കാരെ എത്തിക്കാനും കമോവിന് സാധിക്കും. [2]

നിർമ്മാണം, കൈമാറ്റം

തിരുത്തുക

അത്യാധുനിക റഷ്യൻ നിർമ്മിത ഹെലികോപ്റ്ററാണ് കമോവ് ഹെലികോപ്റ്ററുകൾ . അടുത്ത 2020നുള്ളിൽ തന്നെ 200 കമോവ് കോപ്റ്ററുകൾക്ക് ഇന്ത്യയ്ക്ക് ലഭിക്കാനാണ് സാധ്യത. 40 കോപ്റ്ററുകൾ റഷ്യയിലും 160 കമോവുകൾ ഇന്ത്യയിലുമാണ് നിർമ്മിക്കുക. കമോവ് ലൈറ്റ് ഹെലികോപ്ടറുകൾ നിർമ്മിക്കാൻ റഷ്യയുടെ റോസ്ടെക് സ്റ്റേറ്റ് കോർപറേഷൻ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി നേരത്തെ തന്നെ ധാരണയിലെത്തിയതാണ്. മേക് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക. [3]

സൈനികശേഷി

തിരുത്തുക

പൈലറ്റുമാരടക്കം 11 പേർക്ക് യാത്ര ചെയ്യാവുന്ന കമോവിൽ 1,500 കിലോഗ്രാം വരെ കൊണ്ടുപോകാൻ കഴിയും. മണിക്കൂറിൽ 205 കിലോമീറ്റർ വേഗതയിൽ പറക്കുന്ന കമോവിൽ തുടർച്ചയായി 600 കിലോമീറ്റർ വരെ യാത്ര ചെയ്യാം. [4]

ഇതും കാണുക

തിരുത്തുക

ബോയിങ് എ.എച്ച്-64 അപ്പാച്ചേ ഹെലികോപ്റ്റർ

ബോയിങ് സി.എച്ച്-47 ചിനൂക് ഹെലികോപ്റ്റർ

  1. https://economictimes.indiatimes.com/news/defence/production-of-kamov-helicopters-for-india-to-be-done-in-four-stages-russian-official/articleshow/61891706.cms?from=mdr
  2. https://economictimes.indiatimes.com/news/defence/production-of-kamov-helicopters-for-india-to-be-done-in-four-stages-russian-official/articleshow/61891706.cms?from=mdrhttps://www.indiatoday.in/india/story/defence-ministry-indian-navy-russia-kamov-31-helicopters-1516576-2019-05-03
  3. https://www.thehindu.com/news/national/karnataka/russian-helicopters-signs-mous-to-localise-kamov-226t-production/article26325043.ece
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-28. Retrieved 2019-07-28.