ബോയിങ് എ.എച്ച്-64 അപ്പാച്ചേ ഹെലികോപ്റ്റർ
അസാമാന്യ യുദ്ധവൈദഗ്‌ധ്യം കാട്ടാൻ പര്യാപ്‌തമായ അത്യാധുനിക സംവിധാനങ്ങളോടു കൂടിയതാണ് അപ്പാച്ചേ ഹെലികോപ്റ്റർ. യു.എസ്. സൈന്യം ഉപയോഗിക്കുന്ന ലോകത്തെതന്നെ മികച്ച സാങ്കേതികക്കരുത്തുള്ള വിവിധോദ്ദേശ യുദ്ധഹെലികോപ്‌ടറുകളാണ് എ.എച്ച്.-64 കോപ്‌ടറുകൾ. [6]
എ.എച്ച്-64 അപ്പാച്ചേ ഹെലികോപ്റ്റർ | |
---|---|
Role | Attack helicopter |
National origin | United States |
Manufacturer |
|
First flight | 30 September 1975[1] |
Introduction | April 1986[2] |
Status | In service |
Primary users | United States Army |
Produced | 1983–present |
Unit cost | |
Variants | AgustaWestland Apache |
ഇന്ത്യയിലേക്ക്
തിരുത്തുക2015 സെപ്‌റ്റംബറിലാണ് 22 ബോയിങ് എ.എച്ച്-64 അപ്പാച്ചേ ഹെലികോപ്റ്ററുകൾ വാങ്ങാൻ യു.എസ്. സർക്കാരുമായും ബോയിങ്ങുമായും ഇന്ത്യൻ വ്യോമസേന കരാർ ഒപ്പുവച്ചത്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് 13,952 കോടി രൂപയുടെ അപ്പാച്ചേ ഹെലികോപ്റ്റർ കരാർ ഒപ്പിട്ടത്. കരാർപ്രകാരം യുഎസ് യുദ്ധവിമാന കമ്പനിയായ ബോയിംഗ് നിർമിച്ച നാല് എച്ച് – 64 അപ്പാച്ചെ ഹെലികോപ്റ്ററുകൾ 2019ൽ ഇന്ത്യക്ക് കൈമാറി. [7]
പ്രതിരോധം
തിരുത്തുക1991 ലെ ഒന്നാം ഗൾഫ് യുദ്ധത്തിന്റെ സമയത്ത് സംഹാര താണ്ഡവമാടിയ ഹെലികോപ്റ്ററാണ് അപ്പാച്ചേ. ഇറാഖി സൈന്യത്തിന് കനത്ത നാശമാണ് അപ്പാച്ചേ ഉണ്ടാക്കിയത്. കരയിലെ സൈനികരെയും കവചിത വാഹനങ്ങളെയും ആക്രമിക്കാൻ അപ്പാച്ചേക്ക് ശേഷിയുണ്ട്. [8]
മണിക്കൂറിൽ 311 കിലോമീറ്റർ വേഗതയിൽ പറക്കുന്ന അപ്പാച്ചേക്ക് ഇന്ധനമില്ലാതെ 611 മീറ്റർ പറക്കാൻ കഴിയും. 1200 പ്രാവശ്യം നിറയൊഴിക്കാൻ സാധിക്കുന്ന പീരങ്കിയും അപ്പാച്ചേ വഹിക്കുന്നുണ്ട്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അപ്പാച്ചേ പ്രവർത്തിക്കും. ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് 128 ലക്ഷ്യങ്ങളെ കണ്ടെത്താൻ അപ്പാച്ചേക്കു കഴിയും. ഒരേ സമയം 16 എതിരാളികളെ നേരിടാനും സാധിക്കും. [9]
രൂപകല്പന
തിരുത്തുകനീളം- 4.6 മീറ്റർ ചിറകിന്റെ നീളം- 5.227 മീറ്റർ വഹിക്കാൻ കഴിയുന്ന ഭാരം-6,838 കിലോഗ്രാം
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Boeing Marks 25th Anniversary of Apache First Flight Sept. 30". Boeing. 2 October 2000.
- ↑ Haynes, Mary L. and Cheryl Morai Young, ed. "Department of the Army Historical Summary, FY 1987, Chapter 5: Modernizing and Equipping the Army" Archived 2016-07-20 at the Wayback Machine.. Center of Military History, United States Army, 1995.
- ↑ "Modernizing the Army's Rotary-Wing Aviation Fleet" (PDF). Congressional Research Service. 1 November 2007.
- ↑ "United States Department of Defense Fiscal Year 2012 Budget Request" (PDF). Office of the Under Secretary of Defense (Comptroller). February 2011.
- ↑ "United States Department Of Defense Fiscal Year 2015 Budget Request Program Acquisition Cost By Weapon System" (PDF). Office Of The Under Secretary Of Defense (Comptroller)/ Chief Financial Officer. March 2014. p. 18.
- ↑ https://www.news18.com/news/auto/worlds-most-advanced-attack-helicopter-boeing-ah-64e-apache-reaches-india-major-boost-to-iaf-watch-video-2248221.html
- ↑ https://zeenews.india.com/india/iaf-gets-lethal-firepower-of-ah-64e-apache-guardian-helicopters-first-batch-arrives-in-india-2222679.html
- ↑ https://www.indiatoday.in/mail-today/story/boeing-made-ah-64e-apache-attack-helicopters-to-join-iaf-fleet-in-19-1298619-2018-07-28
- ↑ https://economictimes.indiatimes.com/infrastructure/apache-chinook-the-attack-helicopters-us-wants-to-sell-to-india/multi-role-combat-helicopter/slideshow/47672091.cms