ബോബി ഫാരൽ
1970കളിലും 1980കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ ഏക പുരുഷ അംഗമായിരുന്നു ഡച്ച് നർത്തകനായ ബോബി അൽഫോൺസോ ഫാരൽ എന്ന ബോബി ഫാരൽ (ജ: 1949 ഒക്ടോബർ 6– മ: 2010 ഡിസം:30).[2] ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ അരുബ ദ്വീപിലാണ് ജനിച്ചത്. 15 വയസ്സുവരെ അവിടെക്കഴിഞ്ഞ ബോബി സ്കൂൾ പഠനത്തിനു ശേഷം 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായും ജോലി നോക്കി.തുടർന്ന് നോർവേയിലേയ്ക്കും നെതർലന്റ്സിലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്റ്സിൽ ഒരു നൃത്തശാലയിൽ ജോലി നോക്കുകയും പിന്നീട് ജർമ്മനിയിൽ മികച്ചഅവസരങ്ങൾക്കു വേണ്ടി ശ്രമിയ്ക്കുകയുണ്ടായി.
ബോബി ഫാരൽ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | റോബർട്ട് അൽഫോൺസോ ഫാരൽ [1] |
ജനനം | സാൻ നിക്കോളാസ്, അരുബ, നെതർലാന്റ്സ് അന്റിലസ് | 6 ഒക്ടോബർ 1949
മരണം | 30 ഡിസംബർ 2010 സെന്റ് പീറ്റേർസ്ബർഗ്, റഷ്യ | (പ്രായം 61)
വിഭാഗങ്ങൾ | പോപ്പ് സംഗീതം, ഡിസ്കോ |
തൊഴിൽ(കൾ) | Dancer, entertainer |
വർഷങ്ങളായി സജീവം | 1975–2010 |
ലേബലുകൾ | ഹൻസാ റെക്കോർഡ്സ്, സോണി-ബി.എം.ജി |
ജർമ്മനിയിൽ വച്ചാണ് കലാപരിപാടികളുടെ നിർമ്മാതാവായ ഫ്രാങ്ക് ഫാരിയൻ ബോബിയെ ബോണി എം എന്ന സംഗീത സംഘത്തിനു വേണ്ടി കണ്ടെത്തുന്നത്.ലിസ് മിച്ചൽ, മർസിയ ബാരറ്റ്, മെയ്സി വില്യംസ്, ബോബി ഫാരൽ എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ. 2005 ൽ റോജർ സാഞ്ചസിന്റെ "ടേൺ ഓൺ മ്യൂസിക്" എന്ന വീഡിയോചിത്രത്തിലും ബോബി പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
സംഭാവനകൾ
തിരുത്തുകSingles
- 1982: പൊലീസി/ എ ഫൂൾ ഇൻ ലവ്
- 1985: കിങ് ഓഫ് ഡാന്സിങ് / ഐ സീ യു
- 1987: ഹോപ്പാ ഹോപ്പാ / ഹോപ്പ ഹോപ്പ (Instrumental)
- 1991: ട്രിബ്യൂട്ട് റ്റു ജോസഫൈൻ ബേക്കർ
- 2004: അരൂബൻ സ്റ്റൈൽ ' (Mixes) S-Cream Featuring Bobby Farrell
- 2006: ദ് ബമ്പ് ഇ പി
- 2010: ബാംബൂ സോങ്ങ് (Roundhouse Records)
അവലംബം
തിരുത്തുക- ↑ Albums by Bobby Farrell - Rate Your Music
- ↑ Wainwright, Martin (30 December 2010). "Boney M singer Bobby Farrell dies at 61". The Guardian. London. Retrieved 30 December 2010.