വടക്കുപടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ബോണിൻ ദ്വീപുകളിൽ ജീവിച്ചിരുന്ന വംശനാശം സംഭവിച്ച ഒരു പ്രാവിനമാണ് ബോണിൻ മരപ്രാവ് (ശാസ്ത്രീയനാമം: Columba versicolor). മനുഷ്യകുടിയേറ്റമാണ് ഇതിന്റെ കാരണമെന്ന് പറയപ്പെടുന്നു. 1889-ൽ നകോൻഡൊ ഷിമ എന്ന ദ്വീപിൽനിന്ന് പിടിച്ച പ്രാവാണ് ഈ ഇനത്തിലെ അവസാനത്തേതെന്ന് കരുതപ്പെടുന്നു. രേഖപ്പെടുത്തിയിട്ടുള്ള നാല് സാംപിളുകളിൽ നിന്നാണ് ഈ പ്രാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുള്ളത്. അവയിൽ ആദ്യത്തേത് 1827-ലേതും അവസാനത്തേത് 1889-ലേതുമാണ്.[2] അവയുടെ ശരാശരി നീളം 45 സെന്റീമീറ്റർ ആയിരുന്നു. വനനശീകരണം, വേട്ടയാടൽ, മനുഷ്യർ പ്രവേശിപ്പിച്ച എലികളുടേയും പൂച്ചകളുടേയും ഇരപിടിക്കൽ എന്നിവയുടെ ഫലമായി 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രാവിനു വംശനാശം സംഭവിച്ചു.[3]

ബോണിൻ മരപ്രാവ്
1832-ലെ ഒരു ചിത്രീകരണം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. versicolor
Binomial name
Columba versicolor
Kittlitz, 1832


  1. "Columba versicolor". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. "Bonin Woodpigeon – Planet of Birds" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-02-11.
  3. "Bonin Woodpigeon (Columba versicolor) Extinct bird species". www.avibirds.com. Retrieved 2019-02-11.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബോണിൻ_മരപ്രാവ്&oldid=3865681" എന്ന താളിൽനിന്ന് ശേഖരിച്ചത്