ബോംബെ എസ്.കമാൽ
മലയാളചലച്ചിത്രസംഗീതസംവിധായകനായിരുന്നു ബോംബെ എസ്.കമാൽ. നിരവധി മലയാള ചിത്രങ്ങൾക്കും നാടകങ്ങൾക്കും സീരിയലുകൾക്കും സംഗീതം നൽകിയിട്ടുണ്ട്.[1]
ബോംബെ എസ്.കമാൽ | |
---|---|
ജനനം | ബോംബെ |
മരണം | 2015 മാർച്ച് 16 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സംഗീതസംവിധായകൻ |
ജീവിതപങ്കാളി(കൾ) | ബീന |
കുട്ടികൾ | ജനജുമുന്നിസ ഹസീന ഫിറോസ്. |
ജീവിതരേഖ
തിരുത്തുകഏഴാംവയസ്സു മുതൽ മുഹമ്മദ്‌റഫിയുടെ ഗാനങ്ങൾ ആലപിച്ച് മുംബൈ സംഗീതാസ്വാദകർക്കിടയിൽ ശ്രദ്ധേയനായി. ബാബുരാജിന്റെ പ്രോത്സാഹനത്തിൽ കേരളത്തിലേക്കു വന്ന കമാൽ കോഴിക്കോട് കേന്ദ്രീകരിച്ച് നിരവധി വർഷങ്ങൾ ബാബുരാജിനൊപ്പം പ്രവർത്തിച്ചു. സംഗീതസംവിധായകൻ രവീന്ദ്രന്റെ ട്രൂപ്പിൽ റഫിഗാനങ്ങൾ പാടി. കിളിമാനൂർ രമാകാന്തൻ എഴുതിയ സ്വപ്നം കാണാത്ത രാത്രിയിലെ എന്ന ഗാനം കമ്പോസ് ചെയ്തു. ഡോ. ബാലകൃഷ്ണന്റെ എവിടെ എൻ പ്രഭാതം, 1986-ൽ നിലവിളക്ക് തുടങ്ങി 13 മലയാള ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവഹിച്ചു. ശരത്കാല പുഷ്പങ്ങൾ എന്ന ആൽബത്തിനു വേണ്ടിയും സംഗീതം ചെയ്തു. കീർത്തിചക്ര സിനിമയിലെ ടൈറ്റിൽസോങ് ഇദ്ദേഹം എഴുതിയതാണ്.[2]
സംഗീതസംവിധാനം ചെയ്ത ചില പാട്ടുകൾ
തിരുത്തുകനമ്പർ | പാട്ട് | ചിത്രം | വർഷം | ആലാപനം | രചന |
---|---|---|---|---|---|
1 | ദേവി സുകൃതാനന്ദമയി ... | നിലവിളക്ക് (അടുക്കള) | 1986 | കെ.ജെ. യേശുദാസ്, കോറസ്, പി സുശീലാദേവി | കൃഷ്ണ രവി |
2 | ആരാരിരാരോ ആരാരിരാരോ ... | നിലവിളക്ക് (അടുക്കള) | 1986 | പി. സുശീലാദേവി | കൃഷ്ണ രവി |
3 | പാടാം ഞാൻ പാടാമൊരു | നിലവിളക്ക് (അടുക്കള) | 1986 | കെ.ജെ. യേശുദാസ് | കൃഷ്ണ രവി |
4 | സന്ധ്യേ ... | അക്ഷരാർത്ഥം | 1991 | ജി.സി ചൂടൻ | ഭരണിക്കാവ് ശിവകുമാർ |
5 | പൂരാട രാത്രി ... | അക്ഷരാർത്ഥം | 1991 | കെ.ജെ. യേശുദാസ് | ഭരണിക്കാവ് ശിവകുമാർ |
6 | ശലഭമേ ചിത്രശലഭമേ ... | അക്ഷരാർത്ഥം | 1991 | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | ഭരണിക്കാവ് ശിവകുമാർ |
7 | പൂരാട രാത്രി ... | അക്ഷരാർത്ഥം | 1991 | കെ.എസ്. ചിത്ര | ഭരണിക്കാവ് ശിവകുമാർ |
8 | പുഷ്പങ്ങളായിരം ... | ശീർഷകം | 1991 | കെ.ജെ. യേശുദാസ് | വിക്രം സി വഞ്ചിയൂർ |
9 | മഞ്ഞണിയും മാമലയിൽ | ശാന്തി നിലയം | 199 | കെ.ജെ. യേശുദാസ് | മുടവൻമുകൾ വസന്തകുമാരി |
പുരസ്കാരങ്ങൾ
തിരുത്തുക- സ്വരലയ ഈണം ഗുരുവന്ദന പുരസ്‌കാരം (2002)
അവലംബം
തിരുത്തുക- ↑ "AAA സംഗീതസംവിധായകൻ ബോംബെ എസ് കമാൽ അന്തരിച്ചു". www.mathrubhumi.com. Archived from the original on 2015-03-16. Retrieved 2015 മാർച്ച് 17.
{{cite web}}
: Check date values in:|accessdate=
(help) - ↑ "http://www.mathrubhumi.com/movies/music/344083/". www.mathrubhumi.com. Archived from the original on 2015-03-16. Retrieved 2015 മാർച്ച് 17.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|title=