ബൈറാൻ ഖാൻ
മുഗൾ സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ്, മുഗൾ ചക്രവർത്തിമാരായ ഹുമയൂണിന്റെയും അക്ബറിന്റെയും കൊട്ടാരത്തിലെ ശക്തനായ രാഷ്ട്രതന്ത്രജ്ഞൻ എന്നീ പദവികളിൽ സേവനം ചെയ്ത് പ്രശസ്തനായ വ്യക്തിയായിരുന്നു മുഹമ്മദ് ബൈറാം ഖാൻ (സി. 18 ജനുവരി 1501-സി. 31 ജനുവരി 1561)[3]
ബൈറാൻ ഖാൻ | |
---|---|
Vakil of the Mughal Empire | |
ഓഫീസിൽ 1556 – March/April 1560[1] | |
Monarch | Akbar |
പിൻഗാമി | Munim Khan |
Regent of the Mughal Empire | |
ഓഫീസിൽ 1556 – March/April 1560 | |
Monarch | Akbar |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [2] Badakhshan, Timurid Empire (present-day Afghanistan, China or Tajikistan) | 18 ജനുവരി 1501
മരണം | 31 ജനുവരി 1561 Patan, Sultanate of Gujarat (present-day Gujarat, India) | (പ്രായം 60)
പങ്കാളികൾ | Jamal Khan's daughter Salima Sultan Begum |
കുട്ടികൾ | Abdul Rahim |
തൊഴിൽ | Chief advisor of Akbar, Military commander and commander-in-chief of Mughal army and Mughal Statesman |
Military service | |
Allegiance | Mughal Empire |
Years of service | c. 1517/1518–March/April 1560 |
Commands | Mughal Army |
Battles/wars | Battle of Ludhiana Battle of Khanwa Battle of Ghaghra Siege of Sambhal Battle of Kannauj Battle of Machhiwara Battle of Sirhind Second Battle of Panipat Battle near Gunecur (as the leader of a rebel faction of the Mughal Army) |
അക്ബറിന്റെ രക്ഷാധികാരി, മുഖ്യ ഉപദേഷ്ടാവ്, ഉപദേഷ്ടാവ്, അധ്യാപകൻ, ഏറ്റവും വിശ്വസ്തനായ സഹയി [4] എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായി. "രാജാക്കന്മാരുടെ രാജാവ്" എന്നർഥം വരുന്ന ഖാൻ-ഇ-ഖാനൻ എന്നാണ് അക്ബർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ബൈറാം "ബേഗ്" [5] എന്നാണ് ബൈറാമിനെ ആദ്യം വിളിച്ചിരുന്നത്, എന്നാൽ പിന്നീട് 'ഖ' അഥവാ ഖാൻ എന്ന് പേരിൽ ആദരിക്കപ്പെട്ടു. ഇന്ത്യയിലെ മുഗൾ അധികാരം പുന സ്ഥാപിക്കാൻ ദൃഢനിശ്ചയം ചെയ്ത ഒരു ആക്രമണോത്സുകനായ ജനറലായിരുന്നു അദ്ദേഹം. [6] [7] രണ്ട് ദിവാനുകൾ അദ്ദേഹത്തിനുണ്ട്, ഒന്ന് പേർഷ്യൻ ഭാഷയിലും മറ്റൊന്ന് ചഗതായിലും.
ആദ്യകാല ജീവിതവും പൂർവ്വികരും
തിരുത്തുകമധ്യ ഏഷ്യയിലെ ബഡാക്ഷൻ പ്രദേശത്താണ് ബൈറാം ഖാൻ ജനിച്ചത് , കാര കൊയൺലു കോൺഫെഡറേഷനിലെ [8] [9] ബഹർലു തുർക്കോമൻ വംശത്തിൽ പെട്ടയാളായിരുന്നു. പതിറ്റാണ്ടുകളായി പടിഞ്ഞാറൻ പേർഷ്യ ഭരിച്ചിരുന്ന കാര കൊയൺലു അവരുടെ അക് കൊയൺലു എതിരാളികളാൽ അട്ടിമറിക്കപ്പെട്ടു. ബൈറാം ഖാന്റെ പിതാവ് സെയ്ഫലി ബേഗ് ബഹർലു, മുത്തച്ഛൻ ജനാലി ബേഗ് ബഹർലു എന്നിവർ ബാബറിനായി സേവനം ചെയ്തിരുന്നു. [6] അദ്ദേഹത്തിന്റെ മുതുമുത്തച്ഛനും മുത്തശ്ശിയും പിരാളി ബേഗ് ബഹർലുവും കാര കൊയുൻലു ഭരണാധികാരി ഖാറ ഇസ്കന്ദറിന്റെ മകളായ ഭാര്യയും ആയിരുന്നു; പിരളിയുടെ സഹോദരി പാഷാ ബീഗത്തിലൂടെ മരുമകൾ ബാബറിന്റെ ഭാര്യമാരിൽ ഒരാളായിരുന്നു. [10]
ഹുമയൂണിൻറെ കീഴിലെ സേവനം
തിരുത്തുക16 -ആം വയസ്സിൽ ബാബറിന്റെ സേവനത്തിൽ പ്രവേശിച്ച ബൈറാം ഇന്ത്യയിലെ ആദ്യ മുഗൾ അധിനിവേശങ്ങളിൽ സജീവ പങ്കുവഹിച്ചു. [11] ബൈഹാം ഖാൻ പിന്നീട് ഹുമയൂണിന്റെ കീഴിൽ മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ വലിയ സംഭാവന നൽകി[11]. 1540 -ൽ, കനൗജ് യുദ്ധത്തിൽ, ഷേർ ഷാ സൂരിയുടെ ആൾക്കാർ അദ്ദേഹത്തെ പിടികൂടി, പക്ഷേ പിന്നീട് സാഹസികമായ ഒരു രക്ഷപ്പെടൽ നടത്തി, 1543 ജൂലൈയിൽ സിന്ധിൽ വീണ്ടും ഹുമയൂണിൽ ചേർന്നു. പേർഷ്യയിലെ [12] പ്രവാസകാലത്ത് അദ്ദേഹം ഹുമയൂണിനൊപ്പം ഒൻപത് വർഷം ഗവർണറായി സേവനമനുഷ്ഠിക്കുന്നതിനുമുമ്പ് കാണ്ഡഹാർ കീഴടക്കാൻ സഹായിച്ചു. 1556 -ൽ, ഹുമയൂണിന്റെ ഹിന്ദുസ്ഥാൻ തിരിച്ചുപിടിക്കുന്നതിൽ ഒരു കമാൻഡർ എന്ന നിലയിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു
കുറിപ്പുകൾ
തിരുത്തുക
- അഹമ്മദ്, ഹുമയൂൺ (2011) ബാദ്ഷ നാംദാർ, ധാക്ക, ബംഗ്ലാദേശ്,ISBN 978-984-502-017-6
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ബൈറാൻ ഖാൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Ross, E. Denison, ed. (1910), The Persian and Turki Dîvâns of Bayrâm Khân, Khân Khânân, Calcutta
- ↑ Chandra, Satish (2005). Medieval India : from Sultanat to the Mughals (Revised ed.). New Delhi: Har-Anand Publications. p. 95. ISBN 9788124110669.
- ↑ "The Indian Historical Quarterly" (in ഇംഗ്ലീഷ്). 25–26. Calcutta Oriental Press. 1949: 318. Retrieved 13 August 2017.
{{cite journal}}
: Cite journal requires|journal=
(help) - ↑ Collier, Dirk (1 March 2016). "The Great Mughals and their India p. 98". Hay House, Inc.
- ↑ editor, Alexander Mikaberidze (2011). Conflict and Conquest in the Islamic World a Historical Encyclopedia. Santa Barbara: ABC-CLIO. p. 707. ISBN 9781598843378.
{{cite book}}
:|last=
has generic name (help) - ↑ Collier, Dirk (1 March 2016). "The Great Mughals and their India p. 133". Hay House, Inc.
- ↑ 6.0 6.1 Thackston, Wheeler M. (2002) The Baburnama: Memoirs of Babur, Prince and Emperor The Modern Library, New York, p.xix, ISBN 0-375-76137-3
- ↑ Ahmed, Humayun,(2011) Badsha Namdar, National Library, Dhaka, pp.200-233. ISBN 978-984-502-017-6
- ↑ Schimmel 1980, പുറം. 77.
- ↑ Ansari 1989, പുറങ്ങൾ. 3–5.
- ↑ Ray, Sukumar (1955). Ancestry and early life of Bairam Khan. Indian History Congress - Proceedings of the Sixteenth Session. Indian History Congress. p. 249.
- ↑ 11.0 11.1 Ray, Sukumar & Beg, M.H.A. (1992) Bairam Khan, Mirza Beg, 1992, page 11, ISBN 969-8120-01-7
- ↑ Collier, Dirk (1 March 2016). "The Great Mughals and their India p. 98". Hay House, Inc.