കസാഖ്സ്ഥാനിലെ മധ്യ ഉയർന്ന പ്രദേശത്തുള്ള വരണ്ട സ്റ്റെപ്പിയും പകുതി ഊഷരമായ വന ആവാസവ്യവസ്ഥകളും തമ്മിലുള്ള അനന്യമായ സംക്രമണ മേഖലയെ സംരക്ഷിക്കാനായാണ് 2011 ൽ ബൈരറ്റാവൂ ദേശീയോദ്യാനം (കസാഖ്: Бұйратау (ұлттық парк))സ്ഥാപിതമായത്. അക്മോല മേഖലയിലെ എരെയ്മെന്റാവൂ ജില്ലയുമായും (60,815 ഹെക്റ്റർ പ്രദേശം) കരാഗൻഡാ മേഖലയിലെ ഒസാകാരോവ് ജില്ലയുമായും (28,154 ഹെക്റ്റർ പ്രദേശം) ഇത് അതിർത്തി പങ്കു വെയ്ക്കുന്നു. തലസ്ഥാന നഗരമായ അസ്താനയ്ക്ക് 60 കിലോമീറ്റർ അകലെയാണ് ഇത്. [1]

ബൈരറ്റാവൂ ദേശീയോദ്യാനം
(alt: Buyratau National Park)
Map showing the location of ബൈരറ്റാവൂ ദേശീയോദ്യാനം
Map showing the location of ബൈരറ്റാവൂ ദേശീയോദ്യാനം
Location of park in Kazakhstan
LocationAkmola Region, Karaganda Region
Nearest cityAstana
Coordinates51°20′N 73°20′E / 51.333°N 73.333°E / 51.333; 73.333
Area88,968 ഹെക്ടർ (219,845 ഏക്കർ; 890 കി.m2; 344 ച മൈ)
Established2011 (2011)
Governing bodyCommittee of Forestry and Fauna of the Ministry of Agriculture, Kazakhstan
Websitehttp://gnpp-buiratau.kz/en

വിനോദസഞ്ചാരം

തിരുത്തുക

ഈ ദേശീയോദ്യാനത്തിൽ 4 വിനോദസഞ്ചാര പാതകൾ ഉണ്ട്. വേനൽക്കാലത്ത്, ഒറ്റയ്ക്കും സംഘടിതമായും യാത്രകൾ വാഗ്ദാനം ചെയ്യുന്നു. ദേശീയോദ്യാനത്തിന്റെ പ്രവേശനകവാടത്തിൽ ഒരു ചെറിയ പ്രവേശന തുക ഈടാക്കുന്നുണ്ട്. [2]

  1. "Buiratau, A New National Park Established in Kazakhstan". Kazinform. Kazinform International News Agency. Retrieved 29 May 2017.
  2. "Tourist Routes". Buiratau Naitonal Park (official site). Buiratau Park Management. Archived from the original on 2017-05-05. Retrieved 29 May 2017.