മോണോസെക്ഷ്വാലിറ്റി ശ്രേഷ്ഠമാണെന്ന വിശ്വാസത്തെ തുടർന്ന് ഉടലെടുക്കുന്ന, വ്യക്തികളെന്ന നിലയിൽ ബൈസെക്ഷ്വാലിറ്റിയോടും ബൈസെക്ഷ്വൽ ആളുകളോടുമുള്ള ഇഷ്ടമില്ലായ്മയാണ് ബൈഫോബിയ, അല്ലെങ്കിൽ മോണോസെക്സിസം. ബൈസെക്ഷ്വാലിറ്റി ഒരു അയഥാർത്ഥ ലൈംഗിക ആഭിമുഖ്യമാണെന്നുള്ള ചിന്തകളുടെയോ അല്ലെങ്കിൽ ബൈസെക്ഷ്വൽ ആളുകളെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകളുടെയൊ (ഉദാഹരണത്തിന് അവർ ലൈംഗിക തൊഴിൽ എടുക്കുന്നവർ ആണെന്നുള്ള വിശ്വാസം) ഒരു രൂപമാണിത്. ബൈഫോബിയയുടെ മറ്റ് രൂപങ്ങളിൽ ബൈസെക്ഷ്വൽ ഇറേഷ്വർ ഉൾപ്പെടുന്നു. [1] ഏതു തരത്തിലുള്ള ലൈംഗിക ചായ്വ് ഉള്ള ആളുകൾക്കും ബൈഫോബിയ വരാം.

ബൈസെക്ഷ്വലുകൾക്കെതിരായ വിവിധ സാമൂഹിക മുൻവിധികളുടെ ഉദാഹരണങ്ങളുടെ ഒരു ചിത്രം

ബൈസെക്ഷ്വൽ ആയ ആളുകൾ അവരുടെ ലൈംഗിക ആഭിമുഖ്യം കാരണം മുൻവിധിയും വിവേചനവും അനുഭവിക്കുന്നതിനെയാണ് മോണോസെക്സിസം എന്ന് വിളിക്കുന്നത്.[2] ബൈഫോബിയയുടെ സമൂഹത്തിലെ വ്യാപനം ബൈസെക്ഷ്വൽ ആയ ആളുകളുടെ മാനസികവും ശാരീരികവും ലൈംഗികവുമായ ആരോഗ്യത്തിൽ സ്വാധീനം ചെലുത്തും.[2]

പദോൽപ്പത്തിയും ഉപയോഗവും തിരുത്തുക

ഹോമോഫോബിയ എന്ന പദത്തിന്റെ മാതൃകയിലുള്ള ഒരു പോർട്ട്മാന്റോ പദമാണ് ബൈഫോബിയ. ബൈസെക്ഷ്വൽ എന്നതിലെ രണ്ട് എന്ന്അർഥം വരുന്ന "ബൈ" ഭയം എന്ന്അർഥം വരുന്ന ഫോബിയ (ഗ്രീക്ക്: φόβος നിന്ന്) എന്നിവയിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. ട്രാൻസ്ഫോബിയ, ഹോമോഫോബിയ എന്നിവയ്‌ക്കൊപ്പം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയും വിവേചനവും വിവരിക്കാൻ ഉപയോഗിക്കുന്ന പദങ്ങളുടെ ഒരു കുടുംബമാണിത്. ബൈഫോബിക് എന്ന നാമവിശേഷണ രൂപം ബൈഫോബിയയുമായി ബന്ധപ്പെട്ട കാര്യങ്ങളെയോ ഗുണങ്ങളെയോ വിവരിക്കുന്നു, കൂടാതെ ബൈഫോബിയ ഉണ്ടെന്ന് കരുതുന്ന ആളുകളെ വിശേഷിപ്പിക്കുന്ന പദമാണ് ബൈഫോബ്. [3]

ബൈഫോബിയ എന്ന പദം 1992-ൽ ഗവേഷകയായ കാത്‌ലീൻ ബെന്നറ്റാണു ആദ്യമായി ഉപയോഗിക്കുന്നത്. [4] [5] "ബൈസെക്ഷ്വാലിറ്റിക്കെതിരായ മുൻവിധി" [6] അല്ലെങ്കിൽ "ബൈസെക്ഷ്വാലിറ്റിയെ ഒരു ജീവിത തിരഞ്ഞെടുപ്പെന്ന നിലയിൽ അപകീർത്തിപ്പെടുത്തൽ" എന്ന അർത്ഥത്തിലാണ് ഈ വാക്ക് അവർ ഉപയോഗിച്ചത്. [6] "ഈ [ബൈസെക്ഷ്വൽ] സാമൂഹ്യ-ലൈംഗിക ഐഡന്റിറ്റിയിൽ പെട്ടവരാണെന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ പുരുഷന്മാരെയോ സ്ത്രീകളെയോ അപകീർത്തിപ്പെടുത്തുന്നതോ വിമർശിക്കുന്നതോ അല്ലെങ്കിൽ അത് അവകാശപ്പെടാനുള്ള അവകാശം നിരസിക്കുന്നതോ ആയ ഏതെങ്കിലും ചിത്രീകരണമോ പ്രഭാഷണമോ" എന്ന് ഇത് പിന്നീട് നിർവചിക്കപ്പെട്ടു. [7]

ക്ലിനിക്കൽ സൈക്കോളജിയിൽ (അതായത്, ഉത്കണ്ഠാ രോഗം) നിർവചിച്ചിരിക്കുന്നതുപോലെ ബൈഫോബിയ ഒരു ഫോബിയ ആയിരിക്കണമെന്നില്ല. അതിന്റെ അർത്ഥവും ഉപയോഗവും സാധാരണഗതിയിൽ സെനോഫോബിയയ്ക്ക് സമാന്തരമാണ്.

എതിർ വാദങ്ങൾ തിരുത്തുക

ബൈഫോബിയ മൂലം ആളുകൾ, ബൈസെക്ഷ്വൽ എന്ന് അവകാശപ്പെടുന്ന ആളുകൾ യഥാർത്ഥത്തിൽ ബൈസെക്ഷ്വൽ അല്ലെന്നും അല്ലെങ്കിൽ ഈ പ്രതിഭാസം അവർ അവകാശപ്പെടുന്നതിലും വളരെ കുറവാണെന്നും വാദിച്ചുകൊണ്ട് ഇതിനെ നിഷേധിക്കുന്നു. ഈ നിഷേധത്തിൻ്റെ ഒരു രൂപം എതിർലിംഗ ലൈംഗികതയാണ് യഥാർത്ഥമോ സ്വാഭാവികമോ ആയ ലൈംഗിക ആഭിമുഖ്യം എന്ന വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

നിഷേധത്തിൻറെ മറ്റൊരു രൂപം ലൈംഗികതയെക്കുറിച്ചുള്ള ബൈനറി കാഴ്ചപ്പാടുകളിൽ നിന്നാണ്. ഇത് പ്രകാരം ആളുകൾ ഏകലിംഗക്കാരാണെന്ന് കരുതപ്പെടുന്നു, അതായത് സ്വവർഗ്ഗാനുരാഗം (ഗേ/ലെസ്ബിയൻ) അല്ലെങ്കിൽ എതിർലിംഗ ലൈംഗികത. 1980കളിലുടനീളം, ലൈംഗികതയെക്കുറിച്ചുള്ള ആധുനിക ഗവേഷണങ്ങളിൽ ആധിപത്യം പുലർത്തിയത് എതിർലിംഗ ലൈംഗികതയും സ്വവർഗ്ഗലൈംഗികതയും മാത്രമാണ് നിയമാനുസൃതമായ ഓറിയന്റേഷനുകൾ എന്ന ആശയമാണ്.[8] ആ ആശയ പ്രകാരം, ബൈസെക്സുവലുകൾ ഒന്നുകിൽ ഭിന്നലിംഗക്കാരായി പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ലെസ്ബിയൻ/ഗേ ആളുകളോ അല്ലെങ്കിൽ അവരുടെ "സാധാരണ" താൽപ്പര്യത്തിന് പുറത്തുള്ള ലൈംഗികത പരീക്ഷിക്കുന്ന വ്യക്തികളോ ആണെന്ന് കരുതപ്പെടുന്നു.[9][10] "ആളുകൾ സ്വവർഗ്ഗാനുരാഗികളോ എതിർലിംഗ ലൈംഗികതയുള്ളവരോ നുണ പറയുന്നവരോ ആണ്" എന്നതുപോലുള്ള മാക്സിമുകൾ ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച ഈ വൈരുദ്ധ്യാത്മക വീക്ഷണം ഉൾക്കൊള്ളുന്നു.[11]

ചില ആളുകൾ ബൈസെക്ഷ്വലിറ്റിയുടെ സൈദ്ധാന്തിക നിലനിൽപ്പ് അംഗീകരിക്കുന്നു, പക്ഷേ പുരുഷന്മാരോടും സ്ത്രീകളോടും തുല്യമായ ലൈംഗിക ആകർഷണം ഉള്ളത് എന്ന് അതിനെ ചുരുക്കി നിർവചിക്കുന്നു.[11] അതിനാൽ അസമമായ ആകർഷണങ്ങളുള്ള നിരവധി ബൈസെക്ഷ്വൽ വ്യക്തികളെ പകരം സ്വവർഗ്ഗാനുരാഗികളോ എതിർലിംഗ ലൈംഗികതയുള്ളവരോ ആയി തരംതിരിക്കുന്നു. മറ്റുള്ളവർ സ്ത്രീകളിൽ ബൈസെക്സുവാലിറ്റി ഉണ്ടെന്ന് സമ്മതിക്കുന്നു, പക്ഷേ പുരുഷന്മാർ ബൈസെക്സ്വൽ ആകാമെന്നത് നിഷേധിക്കുന്നു.

ബൈസെക്സുവാലിറ്റി നിഷേധിക്കുന്ന തരത്തിൽ ബൈസെക്ഷ്വൽറ്റിയുടെ തെളിവുകൾ ഒഴിവാക്കുകയോ തെറ്റായി പറയുകയോ വീണ്ടും വിശദീകരിക്കുകയോ ചെയ്യുന്ന ഒരു പ്രതിഭാസമാണ് ബൈസെക്ഷ്വൽ എറഷർ (ബൈസെക്ഷ്വൽ ഇൻവിസിബിലിറ്റി എന്നും അറിയപ്പെടുന്നു) എന്നത്.[12][13][14]

ആരോഗ്യ പ്രത്യാഘാതങ്ങൾ തിരുത്തുക

ബൈഫോബിയ മൂലം ബൈസെക്ഷ്വൽ ആളുകളിൽ ഉണ്ടാകുന്ന മാനസികവും ലൈംഗികവുമായ ആരോഗ്യ പ്രത്യാഘാതങ്ങൾ നിരവധിയാണ്. ബൈസെക്ഷ്വൽ ആയവരോടുള്ള വിവേചനം അവർക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കും.[2] ഇത് ആളുകളുടെ മാനസികവും ശാരീരികവും ലൈംഗികവുമായ ആരോഗ്യത്തെ ബാധിക്കും.

ഒരു പഠനം കാണിക്കുന്നത് ബൈസെക്ഷ്വലുകൾ പലപ്പോഴും ഭിന്നലിംഗത്തിന്റെയും സ്വവർഗരതിയുടെയും ബൈനറികൾക്കിടയിൽ കുടുങ്ങുകയും അവരുടെ ലൈംഗിക ഐഡന്റിറ്റി പുറത്തു കാണിക്കാതിരിക്കുകയും ചെയ്യുന്നു എന്നാണ്. ഇത് പലപ്പോഴും കുറഞ്ഞ ആത്മാഭിമാനം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഈ മാനസികാരോഗ്യ പ്രശ്‌ന സൂചകങ്ങളും ലൈംഗിക ഐഡന്റിറ്റി "തിരഞ്ഞെടുക്കാനുള്ള" സമ്മർദങ്ങളും, പല സന്ദർഭങ്ങളിലും, തങ്ങളുടെ അസ്തിത്വം തിരിച്ചറിയാത്ത ഒരു സംസ്കാരത്തിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് തോന്നിപ്പിച്ച്, വിഷാദത്തിലേക്ക് നയിച്ചേക്കാം. [15] 2017 ലെ ഒരു വിശ്വസനീയ മെഡിക്കൽ അവലോകനം സൂചിപ്പിക്കുന്നത്, ബൈസെക്ഷ്വൽ ആയ ആളുകളിൽ മോണോസെക്സ്ഷ്വൽ ആയവരെക്കാൾ ഉയർന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു എന്നാണ്. ബൈസെക്ഷ്വൽ ആയ ആളുകൾക്ക് ഉത്കണ്ഠയും വിഷാദവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും, അവർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനുള്ള സാധ്യതയും കൂടുതലാണ് എന്നുമാണ് ഗവേഷകർ പറയുന്നത്.[2]

ബൈസെക്ഷ്വൽ ആയ ആളുകൾക്ക് മോണോസെക്സ്ഷ്വൽ ആയവരെക്കാൾ ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ബൈസെക്ഷ്വൽ ആയവർ അമിതമായി മദ്യപിക്കാനോ കഞ്ചാവ് ഉപയോഗിക്കാനോ മറ്റ് മയക്കുമരുന്ന് ഉപയോഗിക്കാനോ സാധ്യതയുണ്ടെന്ന് മുകളിൽ സൂചിപ്പിച്ച 2017 ലെ പഠനം കണ്ടെത്തിയിരുന്നു.[2]

ഇതും കാണുക തിരുത്തുക

  • ബൈസെക്ഷ്വലിറ്റിയുടെ മാധ്യമ ചിത്രീകരണങ്ങൾ
  • യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബൈസെക്ഷ്വലിറ്റി
  • ബൈസെക്ഷ്വൽ കമ്മ്യൂണിറ്റി
  • ഡക്ലോഡ് മാൻ
  • ഹെറ്ററോണോർമാറ്റീവിറ്റി
  • ബൈസെക്ഷ്വലിറ്റിയുടെ ചരിത്രം
  • ഹോമോഫോബിയ, ട്രാൻസ്ഫോബിയ, ബൈഫോബിയ എന്നിവയ്ക്കെതിരായ അന്താരാഷ്ട്ര ദിനം 2015 ൽ ഈ ദിവസത്തിന്റെ പേരിലേക്ക് ചേർത്തു.
  • ഫോബിയകളുടെ പട്ടിക

അവലംബം തിരുത്തുക

  1. Yoshino, Kenji (2000). "The Epistemic Contract of Bisexual Erasure". 52 (2): 353–461. doi:10.2307/1229482. Retrieved November 12, 2020. {{cite journal}}: Cite journal requires |journal= (help)
  2. 2.0 2.1 2.2 2.3 2.4 "Biphobia: Definition, effects on health, seeking help, and more". www.medicalnewstoday.com (in ഇംഗ്ലീഷ്). 28 ജനുവരി 2021.
  3. Eliason, MJ (1997). "The prevalence and nature of biphobia in heterosexual undergraduate students". Archives of Sexual Behavior. 26 (3): 317–26. doi:10.1023/A:1024527032040. PMID 9146816.
  4. Monro, Surya (2015). Bisexuality: Identities, Politics, and Theories. Basingstoke: Palgrave Macmillan. pp. 23. ISBN 9781137007308.
  5. Greenesmith, Heron (April 25, 2018). "We Know Biphobia Is Harmful. But Do We Know What's Behind It?". Rewire.News. Retrieved October 22, 2019.
  6. 6.0 6.1 Weise, Elizabeth Reba (1992). Closer to Home: Bisexuality and Feminism. Seattle: Seal Press. pp. 207. ISBN 1-878067-17-6.
  7. Welzer-Lang, Daniel (October 11, 2008). "Speaking Out Loud About Bisexuality: Biphobia in the Gay and Lesbian Community". Journal of Bisexuality. 8 (1–2): 82. doi:10.1080/15299710802142259.
  8. Managing Heterosexism and Biphobia: A Revealing Black Bisexual Male Perspective. 2008-01-01. ISBN 9780549622482.[പ്രവർത്തിക്കാത്ത കണ്ണി]
  9. Michael Musto, April 7, 2009. Ever Meet a Real Bisexual? Archived April 13, 2010, at the Wayback Machine., The Village Voice
  10. Yoshino, Kenji (January 2000). "The Epistemic Contract of Bisexual Erasure" (PDF). Stanford Law Review. Stanford Law School. 52 (2): 353–461. doi:10.2307/1229482. JSTOR 1229482.
  11. 11.0 11.1 Dworkin, SH (2001). "Treating the bisexual client". Journal of Clinical Psychology. 57 (5): 671–80. doi:10.1002/jclp.1036. PMID 11304706.
  12. Word Of The Gay: BisexualErasure May 16, 2008 "Queers United"
  13. The B Word Archived 2020-11-05 at the Wayback Machine. Suresha, Ron. "The B Word," Options (Rhode Island), November 2004
  14. Hutchins, Loraine. "Sexual Prejudice—The erasure of bisexuals in academia and the media". American Sexuality Magazine. San Francisco, CA 94103, United States: National Sexuality Resource Center, San Francisco State University. Archived from the original on 2007-12-16. Retrieved 2007-07-19.{{cite web}}: CS1 maint: location (link)
  15. Dodge, Brian; Schnarrs, Phillip W.; Reece, Michael; Martinez, Omar; Goncalves, Gabriel; Malebranche, David; Van Der Pol, Barbara; Nix, Ryan; Fortenberry, J. Dennis (2012-01-01). "Individual and Social Factors Related to Mental Health Concerns among Bisexual Men in the Midwestern United States". Journal of Bisexuality. 12 (2): 223–245. doi:10.1080/15299716.2012.674862. ISSN 1529-9716. PMC 3383005. PMID 22745591.

കൂടുതൽ വായനക്ക് തിരുത്തുക

  • ഗാർബർ, മർജോറി (1995). isexuality and the Eroticism of Everyday Life (ബൈസെക്ഷ്വലിറ്റിയും ദൈനംദിന ജീവിതത്തിലെ ലൈംഗികതയും), പേജ് 20-21,28,39. 
  • ഫ്രേസർ എം., ഐഡന്റിറ്റി വിത്തൌട്ട് സെൽഫ്ഹുഡ്ഃ സിമോൺ ഡി ബ്യൂവോയർ ആൻഡ് ബൈസെക്സുവാലിറ്റി, കേംബ്രിഡ്ജ് ആൻഡ് ന്യൂയോർക്ക്ഃ കേംബ്രിഡ്ജിലെ യൂണിവേഴ്സിറ്റി പ്രസ്സ് 1999. p. 124-140. 
  • Rankin, Sam; Morton, James; Bell, Matthew (May 2015). "Complicated? Bisexual people's experiences of and ideas for improving services" (PDF). Equality Network.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൈഫോബിയ&oldid=4085449" എന്ന താളിൽനിന്ന് ശേഖരിച്ചത്