പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ജാതി മത രാഷ്ട്രീയ ഭേദമെന്യേ നിർദ്ധനരായ കുടുംബങ്ങൾക്ക് വീടുകൾനിര്മിെച്ചു നൽകുന്ന പദ്ധതിയാണ് 'ബൈത്തുറഹ്മ'. 'ബൈത്തുറഹ്മ' എന്ന അറബി പദത്തിന്റെ അർഥം "കാരുണ്യ ഭവനം" എന്നാണ് .സ്വദേശത്തും വിദേശത്തുമുള്ള പാർട്ടി പ്രവർത്തകരിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമാണ് പദ്ധതികൾക്കുള്ള ഫണ്ട് കണ്ടെത്തുന്നത്[അവലംബം ആവശ്യമാണ്].

മലപ്പുറം ജില്ല മുസ്ലിം ലീഗ് കമ്മിറ്റി ജില്ലയിൽ നടപ്പാക്കി വിജയിച്ച[അവലംബം ആവശ്യമാണ്] ബൈത്തുറഹ്മ ഭവനപദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിച്ചുകൊണ്ടാണ് ബൈത്തുറഹ്മ പദ്ധതി മുന്നോട്ട് പോകുന്നത്. മലപ്പുറം ജില്ലയിലെ ബൈത്തുറഹ്മ വീടുകളോട് സമാനമായ രീതിയിൽ ഒരു പഞ്ചായത്തിൽ ചുരുങ്ങിയത് ഒരു വീട് എന്ന നിലയിലാണ് ഭവനപദ്ധതി വ്യാപിപ്പിക്കുന്നത്. വിവിധ ജില്ലകളിൽ ഒരേ മാതൃകയിലായി 1000 വീടുകൾ നിർമിച്ചുനൽകും. ഓരോ ജില്ലയിലും ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. [1]

ആയിരം വീടുകൾ തിരുത്തുക

കേരള സംസ്ഥാനത്ത് 1000 വീടുകൾ നിർമിച്ചു നൽകുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. പല ഘട്ടങ്ങളിലായാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ഇതുവരെയായി അറുനൂറിൽ അധികം ഭവനങ്ങൾ നിർമ്മിച്ച്‌ അർഹതപ്പെട്ടവർക്ക്‌ നൽകിയിട്ടുണ്ട്[അവലംബം ആവശ്യമാണ്].

  1. 2013 ആഗസ്റ്റ് 3-ന് മലപ്പുറം നഗരസഭ ലീഗ് കമ്മിറ്റി നിർമിച്ച അഞ്ച് ബൈത്തുറഹ്മ വീടുകളിലൊന്നിന്റെ താക്കോൽദാനം നിർവഹിച്ച് ഈ പദ്ധതിയിലെ ആദ്യത്തെ വീട് നൽകിയത് സ്പീക്കർ ജി. കാർത്തികേയനാണ്. [2]
  2. 2014 ഡിസംബർ 13 ന് മേലേപട്ടാമ്പി ശാഖ ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർമിച്ച 'ബൈത്തുറഹ്മ' താക്കോൽദാനം നിർവഹിച്ചത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആണ്. [3]
  3. വേങ്ങര പഞ്ചായത്ത്‌ മുസ്ലിംലീഗ്‌ കമ്മിറ്റി നിർമിച്ച 20 ബൈത്തുറഹ്‌മ വീടുകളുടെ സമർപ്പണം 2015 ജനുവരി 11ന് ന് മുസ്ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ താക്കോൽദാനം നിർവഹിച്ചു. ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചാണു ഓരോ വീടും നിർമിച്ചിട്ടുള്ളത്‌. [4]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-10. Retrieved 2015-01-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-18. Retrieved 2015-01-11.
  3. http://www.chandrikadaily.com/contentspage.aspx?id=116858[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.mangalam.com/malappuram/270584
"https://ml.wikipedia.org/w/index.php?title=ബൈത്തുറഹ്മ&oldid=3671706" എന്ന താളിൽനിന്ന് ശേഖരിച്ചത്