റോബർട്ട് ബേഡൻ പവൽ

സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ
(ബേഡൻ പവൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വൽ (1857 ഫെബ്രുവരി 22 - 1941 ജനുവരി 8 ). റോയൽ ബ്രിട്ടീഷ് സേനയിൽ ലഫ്‍റ്റനന്റ്-ജനറൽ പദവി വഹിച്ചിരുന്ന അദ്ദേഹം ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ., കെ.സി.ബി. തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെട്ടിട്ടുണ്ട്. സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ ലോക ചീഫ് സ്‍കൗട്ട് ആയ അദ്ദേഹം ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്നു

Robert Baden-Powell, 1st Baron Baden-Powell
Black and white photograph of a man in military uniform, with his medals pinned to the left side of his jacket. He is wearing a wide-brimmed hat and holding a walking stick in both hands.
Founder of Scouting
NicknameB-P
ജനനം22 February 1857 (1857-02-22)
Paddington, London, England
മരണം8 January 1941 (1941-01-09) (aged 83)
Nyeri, Kenya
വിഭാഗംBritish Army
ജോലിക്കാലം1876–1910
പദവിLieutenant-General
Commands held
യുദ്ധങ്ങൾ
പുരസ്കാരങ്ങൾ
മറ്റു തൊഴിലുകൾFounder of the international Scouting Movement; writer; artist
ഒപ്പ്

ലണ്ടൻ നഗരത്തിലെ, ചാർട്ടർഹൗസ് സ്‍കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ബ്രിട്ടീഷ് കരസേനയിൽ ചേർന്ന ബി-പി 1876 മുതൽ 1910 വരെ ഇന്ത്യയിലും ആഫ്രിക്കയിലുമായി പലയിടങ്ങളിൽ സേവനമനുഷ്ടിച്ചു. 1899-ലെ രണ്ടാം ബൂവർ യുദ്ധത്തിലെ മെഫകിങ്ങ് ഉപരോധ സമയത്തെ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, യുവാക്കളുടെയും കുട്ടികളുടെയും പരിശീലത്തിനും വ്യക്തിത്വ വികസനത്തിനുമായി ഒരു സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനു ബോധ്യപ്പെട്ടൂ. 1907-ൽ ബ്രൗൺസീ ദ്വീപിൽ അദ്ദേഹം സംഘടിപ്പിച്ച ക്യാംപ്, ലോകത്തിലെ ആദ്യ സ്‍കൗട്ട് ക്യാംപ് ആയി കണക്കാക്കുന്നു. 1907-ൽ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച സ്‍കൗട്ടിംഗ് കുട്ടികൾക്ക് (Scouting for Boys) എന്ന പുസ്തകം സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ ആധികാരിക ഗ്രന്ഥം ആണ്.

പിന്നീട് ഒലീവ് സെന്റ് ക്ളെയർ സോംസുമായുള്ള വിവാഹശേഷം, ഇരുവരും അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ്സ് ബേഡൻ പൗവ്വലുമായി ചേർന്ന്, പെൺകുട്ടികൾക്കായി ഗേൾ-ഗൈഡ് പ്രസ്ഥാനം രൂപീകരിച്ചു.

ബേഡൻ പൗവൽ കെനിയയിലെ ന്യേരിയിൽ തന്റെ വിശ്രമ ജീവിതം നയിക്കവേ 1941-ൽ അന്തരിച്ചു

ആദ്യകാല ജീവിതം

തിരുത്തുക

1857 ഫെബ്രുവരി 22-ന് ലണ്ടൻ നഗരത്തിലെ 6-സ്റ്റാൻഹോപ് (ഇപ്പൊഴത്തെ 11-സ്റ്റാൻഹോപ് റ്റെറസ്) തെരുവിൽ, ബേഡൻ പവ്വൽ ജനിച്ചു[7]. റവ: എച്ച്. ജി. ബേഡൻ പവ്വൽ, ഹെൻറീറ്റ ഗ്രേയ്സ് സ്മിത്ത്, ദമ്പതിമാരുടെ 9 മക്കളിൽ ഏഴാമനായിരുന്ന ബി.പി. ചെറുപ്പത്തിൽ സ്റ്റെഫി എന്നു വിളിക്കപ്പെട്ടു. തന്റെ മൂന്നാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട സ്റ്റെഫിയെ അമ്മയാണു വളർത്തി വലുതാക്കിയത്. തന്റെ എല്ലാ വിജയങ്ങൾക്കും ഉത്തരവാദി തന്റെ അമ്മയാണ് എന്നു 1933-ൽ ബി.പി. പ്രസ്താവിക്കുകയുണ്ടായി[7][8][9]

ടൺബ്രിഡ്ജ് വെൽസ്-റോസ്‍ഹിൽ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, പ്രമുഖ പബ്ളിക് സ്കൂളായ ചാർട്ടർഹൗസിൽ ചേർന്നു. ഈ കാലഘട്ടത്തിൽ അടുത്തുള്ള കാടുകളിൽ നടത്തിയ നായാട്ടൂം, തുറസ്സുകളിലെ പാചകവുമെല്ലാം അദ്ദേഹത്തെ സ്കൗട്ട്-ജീവിതരീതിയോട് അടുപ്പിച്ചു. ഇരു കൈകൾ കൊണ്ടും ഒരുപോലെ എഴുതിയിരുന്ന അദ്ദേഹം പിയാനോ, വയലിൻ മുതലായവ വായിക്കുന്നതിലും, നാടകാഭിനയത്തിലും താത്പര്യം കാണിച്ചിരുന്നു. ഒഴിവുകാലങ്ങളിൽ സഹോദരൻമാരുമൊത്ത് യാച്ചിംഗ്, കാനോയിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളിൽ ആസ്വദിച്ചിരുന്നു.[7]

സൈനിക വൃത്തി

തിരുത്തുക

1876-ൽ ബേഡൻ പവ്വൽ ഇന്ത്യയിൽ 13-ഹുസാർ സൈന്യദളത്തിൽ ലഫ്‍റ്റനന്റ് ആയി സ്ഥാനമേറ്റു. 1880കളിൽ ദക്ഷിണാഫ്രിക്കയിലെ നതാൽ പ്രവശ്യയിൽ സുളു വംശജരുമായി പോരാടുന്ന കാലത്ത്, തന്റെ സ്കൗട്ടിംഗ് കഴിവുകൾ തേച്ചുമിനുക്കിയ അദ്ദേഹത്തിന്റെ പേര് അക്കാലത്തെ പല ഔദ്യോഗിക രേഖകളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കൽ സുളു രാജാവ് ഡിനിസുളു അണിഞ്ഞിരുന്ന മരത്തിൽ തീർത്ത മുത്തുകൾ കോർത്ത മാല കാണാനിടയായത്, പിന്നീട് അത് സ്കൗട്ട് പ്രസ്ഥാനത്തിലെ വുഡ്-ബാഡ്ജ് പരിശീലനപരിപാടിയിൽ ഉൾപെടുത്തുന്നതിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ കഴിവുകളിൽ വിശ്വാസമർപ്പിച്ച മേലധികാരികൾ അദ്ദേഹത്തെ മേജർ പദവിയിൽ സൈനിക-സെക്രട്ടറിയായി നിയമിക്കുകയുണ്ടായി. മാൾട്ടാ ഗവർണറും മുഖ്യകമാന്ററും ആയ ജനറൽ സർ ഹെന്റി അഗസ്റ്റസിന്റെ എയ്ഡ്-ദ്-ക്യാമ്പ് ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്. മൂന്ന് വർഷക്കാലം മാൾടയിൽ സൈനിക-ഇന്റെലിജൻസ് ഡയരക്ടരുടെ മെഡിറ്ററേനിയൻ ഭൂവിഭാഗങ്ങളുടെ ഇന്റെലിജൻസ് തലവനായും പ്രവർത്തിച്ചു[7]. പലപ്പോഴും ഒരു ചിത്രശലഭഗവേഷകന്റെ വേഷത്തിൽ സഞ്ചരിച്ച് കൊണ്ട്, തന്ത്രപരമായ സൈനികത്താവളങ്ങളിൽ ചാരപ്രവർത്തനം നടത്തിയിട്ടുണ്ട്[10].

1896ൽ ആഫ്രിക്കയിലേക്ക് മടങ്ങിയ ബേഡൻ പവ്വൽ, രണ്ടാം മറ്റേബ്‍ൾ യുദ്ധത്തിൽ, ബുലാവായോവിൽ ബന്ദികളാക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് ദക്ഷിണാഫ്രിക്കൻ കമ്പനി ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകി[11]. പിന്നീട് സ്കൗട്ട് പ്രസ്ഥാനത്തിൽ ഉൾചേർത്ത പല ആശയങ്ങളും അദ്ദേഹത്തിനു ലഭിച്ചത് ഈ അനുഭവങ്ങളിൽ നിന്നായിരുന്നു. പിൽക്കാല സഹവർത്തിയായ അമേരിക്കൻ സ്കൗട്ട് ഫ്രെഡറിക് റസ്സൽ ബുർഹാമിനെ കണ്ടുമുട്ടുന്നതും, അദ്ദേഹത്തിൽ നിന്നും വനചരരീതികൾ(വുഡ്ക്രാഫ്‍റ്റ്) പരിശീലിക്കുന്നതും ഇക്കാലത്താണ്.[7]

1896ലെ യുദ്ധത്തിൽ യുദ്ധത്തടവുകാരനായ മറ്റേബ്‍ൾ നേതാവ് ഉവിനിയെ, ജീവൻ രക്ഷിക്കാമെന്ന മുൻധാരണക്ക് വിരുദ്ധമായി വധിച്ചു എന്ന് ബേഡൻ പവ്വലിനെതിരെ ആരോപണമുയർന്നിരുന്നു. ധാരണ പ്രകാരം കീഴടങ്ങിയ ഉവിനിയെ ബി.പി.യുടെ നിർദ്ദേശപ്രകാരം ഫയറിംഗ്-സ്ക്വാഡ് വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് വിചാരണയിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.

റോഡേഷ്യ ശേഷം ഗോൾഡ് കോസ്റ്റ് നാലാം ആഷാന്റി യുദ്ധത്തിലും പങ്കെടുക്കുകയുണ്ടായി. 1897ൽ തന്റെ 40ആം വയസ്സിൽ 5ആം ഡ്രഗൂൺ ഗാർഡ്സ് സേനയുടെ തലവനായി ഇന്ത്യയിലെത്തുമ്പോൾ ബ്രിട്ടീഷ് സേനയിലെ എറ്റവും പ്രായം കുറഞ്ഞ കേണൽ ആയിരുന്നു അദ്ദേഹം[12]. സ്കൗട്ടിംഗിന് ഒരു കൈപുസ്തകം (Aids to Scouting) എന്ന പേരിൽ സൈനികസ്കൗട്ടുകളുടെ പരിശീലനത്തിനായി ഒരു പുസ്തകം ഇക്കാലത്ത് രചിക്കുകയുണ്ടായി.

രണ്ടാം ബൂവർ യുദ്ധം മുൻപ് ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങിയ ബേഡൻ പവ്വൽ, സുളു വംശജർക്കെതിരായ സൈനിക നീക്കത്തിൽ മുഴുകി. മുൻനിര സൈന്യത്തിനു പിൻതുണ‍ നൽകുന്ന വിധത്തിൽ, ലീജിയൺ ഓഫ് ഫ്രോണ്ടിയേഴ്സ്മെൻ എന്ന അർദ്ധസൈനിക ദളത്തെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ, മേഫകിംഗ് നഗരത്തിൽ വച്ച് 8000-തിൽ അധികം വരുന്ന ബൂവർ സൈന്യത്താൽ വലയം ചെയ്യപ്പെട്ടൂ. 217 ദിവസം നീണ്ടുനിന്ന ഉപരോധത്തിൽ, മേഫകിംഗ് കീഴടങ്ങാതെ ചെറുത്തുന്നിന്നതിൽ, ബേഡൻ പവ്വലിന്റെ നേതൃത്വത്തിനും യുദ്ധതന്ത്രങ്ങൾക്കും ഒരു പങ്കുണ്ടായിരുന്നു. ഇല്ലാത്ത മൈൻനിലങ്ങളും, മുൾകമ്പിവേലി ഉള്ളതായി സൈനികർ നടിച്ചതും, നീക്കം ചെയ്യപ്പെടാത്ത റെയിൽ പാതകൾ ശത്രുപാളയത്തിലേക്ക് തന്ത്രപരമായ കടന്നാക്രമണത്തിന് ഉപയോഗിച്ചതും ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു[13]. ഇക്കാലത്ത് ബി.പി സ്വയം മുൻനിരചാരപ്രവർത്തനം നടത്തിയിരുന്നു[14].

 
1990ൽ ഇറങ്ങിയ ദേശസ്നേഹപരമായ ബ്രിട്ടീഷ് തപാൽകാർഡ്

മേഫകിംഗ് ഉപരോധത്തെ മറ്റൊരു തലത്തിൽ നോക്കിക്കാണുന്നവർ, ബേഡൻ പവ്വലിന്റെ വിജയം, പ്രാദേശിക ആഫ്രിക്കൻ പടയാളികളുടെയും സിവിലിയൻമാരുടെയും കുരുതിയിലൂടെ നേടിയെടുത്തതാണെന്ന് അഭിപ്രായപ്പെടുന്നു. ഉപരോധം നേരിടുന്നതിന് തദ്ദേശീയർക്കുള്ള റേഷൻ-വിഹിതം വൻതോതിൽ വെട്ടിക്കുറച്ചതായി പാക്കൻഹാം ചൂണ്ടിക്കാണിച്ചിരുന്നു[15]. പിന്നീട് കൂടുതൽ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഈ ആരോപണത്തിൽനിന്നും 2001ൽ അദ്ദേഹം പിൻമാറി[7][16].

ഉപരോധകാലത്ത് മെഫകിംഗ് കേഡറ്റ് കോർപ്‍സ് എന്ന പേരിൽ രൂപീകരിക്കപ്പെട്ട കുട്ടികളുടെ സംഘം, കാവൽ നിൽക്കുക, സന്ദേശം കൈമാറുക, മുറിവേറ്റവരെ പരിചരിക്കുക തുടങ്ങിയ ജോലികൾക്ക് നിയോഗിക്കപ്പെട്ടു. ബാലൻമാരുടെ ധൈര്യവും, മനസ്ഥൈര്യവും കണ്ടറിഞ്ഞ ബി.പി ഇക്കാര്യം തന്റെ സ്‍കൗട്ടിംഗ് കുട്ടികൾക്ക് എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്. 1900 മേയ് 16നു മേഫകിംഗ് ഉപരോധം അവസാനിക്കുമ്പോഴേക്കും മേജർ- ജനറൽ ആയി ഉയർന്ന ബി.പി. ഒരു ദേശീയ ഹീറോ ആയിക്കഴിഞ്ഞിരുന്നു[17]. പിന്നീട് ദക്ഷിണാഫ്രിക്കൻ കോൺസ്റ്റാബുലറി എന്ന പേരിൽ ഒരു പോലീസ് സേന സംഘടിപ്പിച്ച ശേഷം 1903ൽ കുതിരപ്പടയുടെ ഇൻസ്‍പെൿറ്റർ ജനറൽ ആയി ഇംഗ്ലണ്ടിൽ തിരിച്ചെത്തി.

1910ൽ ലഫ്‍റ്റനന്റ്-ജനറൽ ആയിരിക്കേ, രാജാവ് എഡ്വേർഡ് ഏഴാമന്റെ നിർദ്ദേശപ്രകാരം, മുഴുവൻ സമയ സ്‍കൗട്ടിംഗ് പ്രചരണത്തിനായി സൈനികസേവനത്തിൽ നിന്ന് വിരമിച്ചു.[18][19]

1914ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബി.പി. സ്വയം യുദ്ധകാര്യാലയത്തിൽ ഹാജരായി. അദ്ദേഹത്തെ യുദ്ധത്തിന് നിയോഗിക്കുകയുണ്ടായില്ല എന്നതിന് കാരണമായി കിച്നർ പ്രഭുവിന്റെ വാക്കുക്കൾ ഇങ്ങനെയായിരുന്നു. "അദ്ദേഹത്തെ പല യുദ്ധമുന്നണികളിലും നിയമിക്കാമായിരുന്നു. പക്ഷേ സ്‍കൗട്ടിംഗ് രംഗത്ത് അദ്ദേഹം തുടങ്ങിവച്ച പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടൂപോകാൻ മറ്റൊരാളെ കിട്ടാനില്ലായിരുന്നു."[20] എങ്കിലും ബേഡൻ പവ്വൽ ചാരപ്രവർത്തനത്തിൽ സജീവമായിരുന്നു എന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നു[21]

ജോലിക്കയറ്റം

തിരുത്തുക

സ്‍കൗട്ട് പ്രസ്ഥാനം

തിരുത്തുക
   സ്‍കൗട്ടിങ്ങ് കുട്ടികള്ക്ക് :പ്രസിദ്ധീകരിച്ച വർഷം 1908

വ്യക്തി ജീവിതം

തിരുത്തുക

വ്യക്തിപരമായ നിലപാടുകൾ

തിരുത്തുക

സ്കൗട്ട് ഗാനം രചനകൾ എഴുതിയത്

പ്രധാന രചനകൾ

തിരുത്തുക

സ്‌കൗട്ടിങ് ഫോർ ബോയ്സ് എന്ന പുസ്തകം കുട്ടികൾക്ക് വേണ്ടി രചിച്ചു. ഇത് സ്‌കൗട്ടിങിന്റെ ബൈബിൾ എന്നും അറിയപ്പെടുന്നു.

പുരസ്‍കാരങ്ങൾ

തിരുത്തുക

ബഹുമതികൾ

തിരുത്തുക

ബ്രിട്ടീഷ് ബഹുമതികൾ

തിരുത്തുക

മറ്റുള്ളവ

തിരുത്തുക
  1. "Ashanti Campaign, 1895". The Pine Tree Web. Archived from the original on 2015-09-19. Retrieved 17 June 2009.
  2. "Matabele Campaign". The Pine Tree Web. Archived from the original on 2006-12-14. Retrieved 2 December 2006.
  3. "Queen's South Africa Medal". The Pine Tree Web. Archived from the original on 2002-12-02. Retrieved 2 December 2006.
  4. "Kings's South Africa Medal". The Pine Tree Web. Archived from the original on 2003-01-04. Retrieved 2 December 2006.
  5. "Fact Sheet: The Silver Buffalo Award". Fact sheet. Boy Scouts of America, Troop 14. 1926. Archived from the original on 2006-04-29. Retrieved 2 December 2006.
  6. "The Library Headlines". ScoutBase UK. Retrieved 2 December 2006.
  7. 7.0 7.1 7.2 7.3 7.4 7.5 Jeal, Tim (1989). Baden-Powell. London: Hutchinson. ISBN 0-09-170670-X.
  8. Palstra, Theo P.M. (1967). Baden-Powel, zijn leven en werk. Den Haag: De Nationale Padvindersraad. {{cite book}}: Unknown parameter |month= ignored (help)
  9. Drewery, Mary (1975). Baden-Powell: The Man Who Lived Twice. London: Hodder and Stoughton. ISBN 0-340-18102-8.
  10. Baden-Powell, Sir Robert (1915). "My Adventures As A Spy". Pine Tree Web. Archived from the original on 2009-02-21. Retrieved 17 June 2009.
  11. Baden-Powell, Robert (1897). The Matabele Campaign, 1896. Greenwood Press. ISBN 0-8371-3566-4.
  12. Barrett, C.R.B. (1911). History of The XIII. Hussars. Edinburgh and London: William Blackwood and Sons. Archived from the original on 2006-10-21. Retrieved 2 January 2007.
  13. Latimer, Jon (2001). Deception in War. London: John Murray. pp. 32–5.
  14. Conan-Doyle, Sir Arthur (1901). "The Siege of Mafeking". Pine Tree Web. Archived from the original on 2006-10-21. Retrieved 17 November 2006.
  15. Pakenham, Thomas (1979). The Boer War. New York: Avon Books. ISBN 0-380-72001-9.
  16. Pakenham, Thomas (2001). The Siege of Mafeking.
  17. "Robert Baden-Powell: Defender of Mafeking and Founder of the Boy Scouts and the Girl Guides". Past Exhibition Archive. National Portrait Gallery. Retrieved 2 November 2010.
  18. Baden-Powell, Robert; Stephenson Smyth Baden-Powell Baden-Powell of Gilwell, Robert; Boehmer, Elleke (2005). Scouting for Boys: A Handbook for Instruction in Good Citizenship. Oxford University Press. p. lv. ISBN 978-0-19-280246-0.
  19. "Lord Robert Baden-Powell "B-P" – Chief Scout of the World". The Wivenhoe Encyclopedia. Archived from the original on 2012-08-05. Retrieved 17 November 2006.
  20. Saint George Saunders, Hilary (1948). "Chapter II, ENTERPRISE, Lord Baden-Powell". The Left Handshake. Archived from the original on 2006-12-14. Retrieved 2 January 2007.
  21. Baden-Powell, Sir Robert (1915). "My Adventures as a Spy". PineTree.web. Archived from the original on 2006-11-15. Retrieved 17 November 2006.
  22. London Gazette, 12 September 1876
  23. London Gazette, 17 September 1878
  24. London Gazette, 15 January 1884
  25. London Gazette, 12 July 1892
  26. London Gazette, 31 March 1896
  27. London Gazette, 30 April 1897
  28. London Gazette, 7 May 1897
  29. London Gazette, 22 May 1900
  30. London Gazette, 11 June 1907


"https://ml.wikipedia.org/w/index.php?title=റോബർട്ട്_ബേഡൻ_പവൽ&oldid=3971155" എന്ന താളിൽനിന്ന് ശേഖരിച്ചത്