ബെൽച്ചർ ദ്വീപുകൾ ([Inuit]: Sanikiluaq)[1] ഹഡ്സൺ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ്. ബെൽച്ചർ ദ്വീപുകൾ ഏകദേശം 3,000 ചതുരശ്ര കിലോമീറ്റർ (1,160 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ഭരണപരമായി, ഈ ദ്വീപുകൾ കാനഡയിലെ നുനാവുട് പ്രദേശത്തെ ക്വിക്കിഖ്ട്ടാലുക് മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു.

ബെൽച്ചർ ദ്വീപുകൾ
Native name: Sanikiluaq
Belcherislands.png
Belcher Islands, Nunavut (red).
Geography
LocationHudson Bay
ArchipelagoBelcher Islands Archipelago
Total islands1,500
Major islandsFlaherty Island, Kugong Island, Tukarak Island, Innetalling Island
Area2,896 കി.m2 (1,118 sq mi)
Administration
TerritoryNunavut
RegionQikiqtaaluk
Demographics
Population882 (2011)
Pop. density4.0
Ethnic groupsInuit

സാനിക്കില്വാക്ക് എന്ന കുഗ്രാമം (ദ്വീപസമൂഹത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും വസിക്കുന്നത് ഇവിടെയാണ്) നുനാവടിന്റെ ഏറ്റവും തെക്കുഭാഗത്തായി ഫ്ലാഹെർട്ടി ദ്വീപിന്റെ വടക്കൻ തീരത്തായി സ്ഥിതിചെയ്യുന്നു.

ഫ്ലാഹെർട്ടി ദ്വീപിനു സമാന്തരമായി സ്ഥിതിചെയ്യുന്ന മറ്റ് വലിയ ദ്വീപുകൾ കുഗോങ് ദ്വീപ്, ടുക്കരാക് ദ്വീപ്, ഇന്നെറ്റാല്ലിങ് ദ്വീപ് എന്നിവയാണ്. 1,500 ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിലെ മറ്റു പ്രധാന ദ്വീപുകളിൽ മൂർ ദ്വീപ്, വീഗാന്റ് ദ്വീപ്, സ്പ്ലിറ്റ് ദ്വീപ്, സ്നേപ്പ് ദ്വീപ്, മാവർ ദ്വീപ് എന്നിവയും ദ്വീപ സമൂഹങ്ങളായ സ്ലീപ്പർ ദ്വീപുകൾ, കിംഗ് ജോർജ് ദ്വീപുകൾ, ബേക്കർ ഡസൻ ദ്വീപുകൾ എന്നിവയും ഉൾപ്പെടുന്നു.

അവലംബംതിരുത്തുക

  1. Issenman, Betty. Sinews of Survival: The living legacy of Inuit clothing. UBC Press, 1997. pp252-254
"https://ml.wikipedia.org/w/index.php?title=ബെൽച്ചർ_ദ്വീപുകൾ&oldid=3341920" എന്ന താളിൽനിന്ന് ശേഖരിച്ചത്