ജർമ്മൻ തലസ്ഥാനമായ ബെർലീനിലും ചുറ്റുമുള്ള ബ്രാൻഡൻബർഗ് സംസ്ഥാനത്തിലും പ്രവർത്തിക്കുന്ന രണ്ട് അതിവേഗഗതാഗത ശൃംഖലകളിൽ ഒന്നാണ് ബെർലീൻ യൂ-ബാഹ്ൻ. (രണ്ടാമത്തേത് എസ്-ബാഹ്ൻ എന്നറിയപ്പെടുന്നു.) 1902-ൽ തുറന്ന യൂ-ബാഹ്ന്റെ എൺപതു ശതമാനവും മണ്ണിനടിയിലാണ്.

ബെർലീൻ യൂ-ബാഹ്ൻ
ഹെർമ്മാൻപ്ലാറ്റ്സ് നിലയം
പശ്ചാത്തലം
ഉടമBerliner Verkehrsbetriebe (BVG)
സ്ഥലംബെർലീൻ, ജർമ്മനി
ഗതാഗത വിഭാഗംഅതിവേഗഗതാഗതം
പാതകളുടെ എണ്ണം10
സ്റ്റേഷനുകൾ170
ദിവസത്തെ യാത്രികർ13,90,000 (ശരാശരി)
വാർഷിക യാത്രികർ50.73 കോടി (2012)
വെബ്സൈറ്റ്www.bvg.de/index.php/en/index.html
പ്രവർത്തനം
തുടങ്ങിയത്15 ഫെബ്രുവരി 1902
പ്രവർത്തിപ്പിക്കുന്നവർBerliner Verkehrsbetriebe (BVG)
Headway4-5 മിനിട്ട്
സാങ്കേതികം
System length151.7 കിലോമീറ്റർ
Track gauge1435 മില്ലീമീറ്റർ
Electrification750 വോൾട്ട് ഡി. സി.
ശരാശരി വേഗതമണിക്കൂറിൽ 30.7 കിലോമീറ്റർ
കൂടിയ വേഗതമണിക്കൂറിൽ 72 കിലോമീറ്റർ

യൂ-ബാഹ്ന്റെ ഓരോ പാതയ്ക്കും ഒരു സംഖ്യയും നിറവുമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ് അക്ഷരങ്ങളും അക്കങ്ങളും ചേർന്ന ഒരു രീതിയാണ് ഉപയോഗിച്ചിരുന്നത്. യുദ്ധത്തിൽ ജർമ്മനി തോൽക്കുകയും ബെർലീൻ വിഭജിക്കപ്പെടുകയും ചെയ്തു. പൂർവ്വ ബെർലീനിൽ ആകെ രണ്ട് പാതകളേ ഉണ്ടായിരുന്നുള്ളു. അതിനാൽ ഈ (പഴയ) നാമകരണരീതി ഉപേക്ഷിക്കപ്പെട്ടു. 1966-ൽ പശ്ചിമ ബെർലീൻ പുതിയ രീതി ഉപയോഗിച്ചുതുടങ്ങി. എന്നാൽ രണ്ട്, അഞ്ച് എന്നീ സംഖ്യകൾ ഉപയോഗിച്ചില്ല. ജർമ്മനി ഏകീകരിക്കപ്പെട്ടപ്പോൾ പൂർവ്വ ബെർലീനിലെ പാതകൾക്ക് ഈ സംഖ്യകൾ നൽകി.

സംഖ്യ പാത തുറന്നത് നീളം നിലയങ്ങൾ നിറം
U1 Uhlandstraße - Warschauer Straße 1902–1926 8.814 കി. മീ. 13 ഇളംപച്ച
U2 Pankow – Ruhleben 1902–2000 20.716 കി. മീ. 29 ചുവപ്പ്
U3 Nollendorfplatz – Krumme Lanke 1913–1929 11.940 കി. മീ. 15 പച്ച
U4 Nollendorfplatz – Innsbrucker Platz 1910 2.864 കി. മീ. 5 മഞ്ഞ
U5 Alexanderplatz – Hönow 1930–1989 18.356 കി. മീ. 20 തവിട്ട്
U55 Hauptbahnhof – Brandenburger Tor 2009 1.470 കി. മീ.[1] 3 തവിട്ട്
U6 Alt-Tegel – Alt-Mariendorf 1923–1966 19.888 കി. മീ. 29 വയലറ്റ്
U7 Rathaus Spandau – Rudow 1924–1984 31.760 കി. മീ. 40 ഇളംനീല
U8 Wittenau – Hermannstraße 1927–1996 18.042 24 നീല
U9 Rathaus Steglitz – Osloer Straße 1961–1976 12.523 18 ഓറഞ്ച്

നിലയങ്ങൾ

തിരുത്തുക

ബെർലീൻ യൂ-ബാഹ്ൻ നിലയങ്ങൾ പൊതുവേ ലളിതമായാണ് നിർമ്മിച്ചിരിക്കുന്നത്. പാരീസ് മെട്രോ നിലയങ്ങളിലെ അലങ്കാരങ്ങളോ മോസ്കോ മെട്രോ നിലയങ്ങളുടെ ഗാംഭീര്യമോ ഇവിടെ കാണില്ല. എന്നാൽ ഹെർമ്മൻപ്ലാറ്റ്സ്, അലക്സാണ്ടർപ്ലാറ്റ്സ്, വിറ്റെൻബെർഗ്ഗ്പ്ലാറ്റ്സ് നിലയങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. എസ്കലേറ്ററുകൾ ആദ്യമായി ഉപയോഗിച്ച യൂ-ബാഹ്ൻ നിലയമായ ഹെർമ്മൻപ്ലാറ്റ്സിന് 22 മീറ്റർ വീതിയും ഏഴ് മീറ്റർ ഉയരവുമുണ്ട്.

 
ബെർലിൻ യൂ-ബാഹ്ൻ ശൃംഖല

ചരിത്രം

തിരുത്തുക

ഒന്നാം ഘട്ടം

തിരുത്തുക

നഗരഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ 1896-ൽ സ്ട്രാലാവർ ടോർ - സുളോഗിഷർ ഗാർട്ടൻ/പോട്ട്സ്ഡാമർ പ്ലാറ്റ്സ് റൂട്ടിൽ ആദ്യ പാതയുടെ നിർമ്മാണം ആരംഭിച്ചു. 1902 ഫെബ്രുവരി പതിനഞാം തിയതി ഈ ഭാഗം പ്രവർത്തിച്ചു തുടങ്ങി. ഈ പാത ഡിസംബർ പതിനാലോടെ വാർഷാവർ സ്ട്രാസ്സ് വരെയും ഏൺസ്റ്റ് - റോയിട്ടർ പ്ലാറ്റ്സ് വരെയും നീട്ടി.

ബെർലീനടുത്തായുള്ള ഷോണെബെർഗ് നഗരം സ്വന്തം ചെലവിൽ പണിയിച്ച ഹൗപ്റ്റ്സ്ട്രാസ്സ് - നൊല്ലെൻഡോർഫ്പ്ലാറ്റ്സ് പാതയായിരുന്നു ആദ്യ ഭൂഗർഭ പാത. ഇത് 1910-ൽ തുറന്നു.

രണ്ടാം ഘട്ടം

തിരുത്തുക

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നിർമ്മിച്ച പാതകൾ ബെർലീൻ നഗരത്തെ വടക്കും തെക്കുമുള്ള ചേരികളുമായി ബന്ധിപ്പിച്ചു. ഈ പാതകളിലോടിയ തീവണ്ടികൾ പഴയവയേക്കാൾ വലുതായിരുന്നു. സാമ്പത്തികമായി തകർന്നിരുന്ന ജർമ്മനി 1923-ലാണ് ഈ പാതയുടെ ആദ്യ ഘട്ടം തുറന്നത്. 1930-ൽ പാത പൂർത്തിയായി. എന്നാൽ അപ്പോഴേക്കും മറ്റൊരു തെക്ക് - വടക്ക് പാത കൂടി നിർമ്മിച്ചുകഴിഞ്ഞിരുന്നു. 1929-ൽ യൂ-ബാഹ്ൻ ദേശീയവത്കരിക്കപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധം

തിരുത്തുക

രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യ വർഷങ്ങളിൽ യൂ-ബാഹ്നിലെ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു.. എന്നാൽ യുദ്ധത്തിന്റെ അവസാന വർഷങ്ങളിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. 1945 ഏപ്രിൽ ഇരുപത്തിയഞ്ചോടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.

ശീതയുദ്ധം

തിരുത്തുക
 
1977-ലെ തീവണ്ടീ

ആകെ എഴുപത് കിലോമീറ്റർ പാതയും തൊണ്ണൂറ്റിമൂന്ന് നിലയങ്ങളുമാണ് യുദ്ധം കഴിഞ്ഞപ്പോൾ ഉണ്ടായിരുന്നത്. 1950-ഓടെ പുനർനിർമ്മാണം പൂർത്തിയായിയെങ്കിലും സോവിയറ്റ്, അമേരിക്കൻ മേഖലകളായി തിരിച്ചത് പ്രവർത്തനത്തെ ബാധിച്ചു. എസ്-ബാഹ്ൻ പാതകൾ കൂടുതലും സോവിയറ്റ് പകുതിയിലും യൂ-ബാഹ്ൻ പാതകൾ കൂടുതലും അമേരിക്കൻ പകുതിയിലുമായിരുന്നു. അങ്ങനെ അമേരിക്കൻ പകുതിയിലെ യൂ-ബാഹ്ൻ വേഗത്തിൽ വികസിച്ചപ്പോൾ സോവിയറ്റ് പകുതിയിൽ സാരമായ നിർമ്മാണമൊന്നും ഉണ്ടായില്ല.

 
പാലം കടക്കുന്ന തീവണ്ടി

1989-ൽ യാത്രാനിയന്ത്രണങ്ങൾ നീക്കം ചെയ്തു. തുടർന്ന് ബെർലീന്റെ രണ്ട് പകുതികളിലുമുള്ള യൂ-ബാഹ്നുകൾ ഏകീകരിച്ചു. 1990-നുശേഷം കാര്യമായ നിർമ്മാണപ്രവർത്തനങ്ങളൊന്നും ഉണ്ടായിട്ടില്ല. 2009-ൽ തുറന്ന യൂ-55 പാതയാണ് ഏറ്റവും പുതിയ റൂട്ട്.

പ്രവർത്തനം

തിരുത്തുക

സാങ്കേതികം

തിരുത്തുക

യൂ-ബാഹ്ൻ ടണലുകളിൽ സെൽഫോണുകൾ ഉപയോഗിക്കാൻ കഴിയും. തീവണ്ടികൾകുള്ളിൽ വാർത്തയും കാലാവസ്ഥയും പരസ്യങ്ങളും കാണിക്കുന്ന സ്ക്രീനുകളുണ്ട്.

തീവണ്ടികൾ

തിരുത്തുക
 
ഏ-1 ക്ലാസ്: യൂ-ബാഹ്നിലെ ആദ്യ തീവണ്ടി വർഗ്ഗം (ചെറിയ ഇനം)

വീതിയുടെ അടിസ്ഥാനത്തിൽ തീവണ്ടികളെ ചെറുത് (Kleinprofil), വലുത് (Großprofil) എന്ന് രണ്ടായി തിരിച്ചിട്ടുണ്ട്. ഒന്നുമുതൽ നാലുവരെയുള്ള പാതകളിൽ ചെറിയ തീവണ്ടികളും മറ്റുള്ളവയിൽ വലിയ തീവണ്ടികളുമാണ് ഉപയോഗിക്കുന്നത്. ചെറിയ തീവണ്ടികൾക്ക് 2.3 മീറ്റർ വീതിയും 3.1 മീറ്റർ ഉയരവുമുണ്ട്. യൂ-ബാഹ്നിൽ ആദ്യമായി ഉപയോഗിച്ച ഏ-1 (A1) ക്ലാസിന് അൻപത് കിലോമീറ്റർ വേഗതയാണുണ്ടായിരുന്നത്. ഏറ്റവും പുതിയ ചെറിയ തീവണ്ടി വർഗ്ഗമാണ് ഐ-കേ (IK) ക്ലാസ്.[2] വലിയ തീവണ്ടികൾക്ക് 2.65 മീറ്റർ വീതിയും 3.4 മീറ്റർ ഉയരവുമുണ്ട്.

ടിക്കറ്റിങ്ങ്

തിരുത്തുക

ബെർലീൻ നഗരത്തിനുള്ളിലെ പൊതുഗതാഗത സംവിധാനങ്ങൾക്കെല്ലാംകൂടി ഏകീകരിച്ച ടിക്കറ്റിങ്ങ് ആണ്. ആയതിനാൽ പല സ്ഥലങ്ങളിൽനിന്നും ഈ പാസുകൾ ലഭ്യമാണ്.

ആറു വയസ്സിനു താഴെയുള്ള കുട്ടികൾക്കും ചെറിയ വളർത്തുമൃഗങ്ങൾക്കും യാത്ര സൗജന്യമാണ്. ആറിനും പതിനാലിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കും വലിയ വളർത്തുമൃഗങ്ങൾക്കും ടിക്കറ്റ് നിരക്ക് കുറവാണ്. മുതിർന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യങ്ങളില്ല. തീവണ്ടിയിൽ സൈക്കിൾ കൊണ്ടുപോകാൻ വിദ്യാർഥികളല്ലാത്തവർ വേറെ പാസ് എടുക്കണം. ടിക്കറ്റ് പരിശോധന തീവണ്ടികൾക്കുള്ളിലാണ്. വിനോദസഞ്ചാരികൾക്ക് രണ്ടോ മൂന്നോ ദിവസത്തേക്ക് ഉപയോഗിക്കാവുന്ന വെൽക്കംകാർഡ് എന്ന പാസുമുണ്ട്.

അപകടങ്ങൾ

തിരുത്തുക

യൂ-ബാഹ്ൻ ബെർലീനിലെ ഏറ്റവും സുരക്ഷിതമായ യാത്രാമാർഗ്ഗമായി കരുതപ്പെടുന്നു. എന്നാൽ 1908 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി ഗ്ലൈസ്ദ്രൈയെക്ക് ജങ്ക്ഷനടുത്തുവച്ച് രണ്ട് തീവണ്ടികൾ കൂട്ടിയിടിച്ച് പതിനെട്ടുപേർ മരിച്ചു. 1965-ആം തിയതി സുളോഗിഷർ ഗാർട്ടനു സമീപമുണ്ടായ മറ്റൊരു കൂട്ടിയിടിയിൽ ഒരാൾ മരിച്ചു. തുരങ്കങ്ങളിലും നിലയങ്ങളിലും പലപ്പോഴായി തീപ്പിടുത്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ആളപായമൊന്നും സംഭവിച്ചിട്ടില്ല. 2008-ഓടുകൂടി എല്ലാ നിലയങ്ങളിൽനിന്നും പുറത്തെയ്ക്ക് രണ്ട് വാതിലുകളെങ്കിലുമുണ്ട്.[3]

ഭാവി വികസനം

തിരുത്തുക

തുടരെത്തുടരെയുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളും ഇപ്പോഴത്തെ ശൃംഖല മതിയെന്ന വിലയിരുത്തലും കാരണം അടുത്തകാലത്തെങ്ങും കാര്യമായ വികസനം ഉണ്ടാകാൻ സാധ്യതയില്ല. ചില നിലയങ്ങൾ കൂടുതൽ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ മാത്രമാണ്`ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

  1. "Pressemitteilung vom 30.08.2005" (in German). BVG. 2005-08-30. Archived from the original on 2007-02-25. Retrieved 2007-09-21.{{cite web}}: CS1 maint: unrecognized language (link)
  2. Kurpjuweit, Klaus (January 15, 2014). "Die neue U-Bahn-Zug ist zu dick". tagesspiegel.de (in German). Der Tagesspiegel. Retrieved March 27, 2015.{{cite web}}: CS1 maint: unrecognized language (link)
  3. http://www.bvg.de/index.php/en/Bvg/Detail/folder/782/id/200597/name/Second+exit+for+metro+station+Konstanzer+Stra%DFe

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബെർലിൻ_യൂ-ബാഹ്ൻ&oldid=3639274" എന്ന താളിൽനിന്ന് ശേഖരിച്ചത്