ബെർനാർഡു ബെർതുലൂച്ചി

(ബെർനാർഡു ബർതുലൂച്ചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്ത ഇറ്റാലിയൻ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ബെർനാർഡോ ബർതുലൂച്ചി (Italian: [berˈnardo bertoˈluttʃi]; 16 മാർച്ച് 1941 – 26 നവംബർ 2018). ദ കൺഫോമിസ്റ്റ്, ദ ലാസ്റ്റ് എംപെറ്ർ (മികച്ച സംവിധായകനുള്ള അക്കാദമി അവാർഡും മികച്ച അവലംബിത തിരക്കഥക്കുമുള്ള അക്കാദമി അവാർഡും നേടി), ലാസ്റ്റ് റ്റാങ്കൊ ഇൻ പാരീസ്,1900, ദ ഡ്രീമേർസ്, ദ ഷെൽറ്ററിംഗ് സ്കൈ, ലിറ്റിൽ ബുദ്ധ, സ്റ്റീലിംഗ് ബ്യൂട്ടി, എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളിൽ ഉൾപ്പെടുന്നു.

ബെർനാർഡു ബെർതുലൂച്ചി
ബെർതുലൂച്ചി 2011 ലെ ചിത്രം
ജനനം(1941-03-16)16 മാർച്ച് 1941
മരണം26 നവംബർ 2018(2018-11-26) (പ്രായം 77)
തൊഴിൽ
സജീവ കാലം1962–2018
മാതാപിതാക്ക(ൾ)

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി, 2011-ലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹത്തിന് ഹോണറി പാം ഡി ഓർ പുരസ്കാരം സമ്മാനിക്കപ്പെട്ടു.[2] 1979 മുതൽ 2018 ൽ അദ്ദേഹത്തിന്റെ മരണം വരെ തിരക്കഥാകൃത്ത് ക്ലേർ പെപ്ലോയെ ആയിരുന്നു അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.[3]

ജീവിതരേഖ

തിരുത്തുക

ഇറ്റലിയിലെ എമിലിയ-റൊമാഗ്ന മേഖലയിലെ നഗരമായ പാർമയിലാണ് അദ്ദേഹം ജനിച്ചത്. ഒരു അദ്ധ്യാപികയായിരുന്ന നിനെറ്റയുടേയും (ഗ്യോവാനാർഡി) ഒരു കവി, പേരെടുത്ത കലാ ചരിത്രകാരൻ, പദ്യസമാഹാര രചയിതാവ്, ചലച്ചിത്ര നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ആറ്റിലിയോ ബെർതുലൂച്ചിയുടേയും മൂത്തപുത്രനായിരുന്നു അദ്ദേഹം.[4] അദ്ദേഹത്തിന്റെ അമ്മ ഓസ്ട്രേലിയയിൽ ജനിച്ച, ഇറ്റാലിയൻ പിതാവിന്റേയും ഒരു ഐറിഷ് മാതാവിന്റേയും മകളായിരുന്നു.[5][6]

ഒരു കലാപരമായി അന്തരീക്ഷത്തിൽ വളർന്നുവന്ന ബെർതുലൂച്ചി, തന്റെ പതിനഞ്ചാമത്തെ വയസിൽ തന്നെ എഴുതിത്തുടങ്ങുകയും പ്രേമിയോ വിയാരെഗ്ഗിയോ ഉൾപ്പെടെയുള്ള നിരവധി അന്തസുറ്റ സാഹിത്യ പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിനു ലഭിക്കുകയും ചെയ്തു.

കലാജീവിതം

തിരുത്തുക

ബെർത്തോലൂച്ചി ആദ്യകാലത്ത് തന്റെ പിതാവിനെപ്പോലെതന്നെ ഒരു കവിയായി മാറാൻ അദമ്യമായി ആഗ്രഹിച്ചിരുന്നു. ഈ ഉദ്ദേശം മനസ്സിൽവച്ചുകൊണ്ട് അദ്ദേഹം 1958 മുതൽ 1961 വരെ റോം സർവകലാശാലയിലെ ആധുനിക സാഹിത്യ ഫാക്കൽറ്റിയിൽ ചേരുകയുണ്ടായി. അവിടെവച്ച്  പസോളിനിയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം ചലച്ചിത്രരംഗത്തേയ്ക്കു പ്രവേശിച്ചത്.

ചലച്ചിത്രങ്ങൾ

തിരുത്തുക
  1. "Bernardo Bertolucci". Front Row. January 18, 2014-ന് ശേഖരിച്ചത്.
  2. BBC News (April 11, 2011). "Bernardo Bertolucci to receive Palme d'Or honour". BBC News. BBC. Retrieved August 25, 2012.
  3. Williams, Philip (February 3, 2007). "The Triumph of Clare Peploe". Movie Maker. Archived from the original on 2017-07-30. Retrieved June 29, 2015.
  4. "Bernardo Bertolucci Biography (1940-)". Filmreference.com. Retrieved September 14, 2010.
  5. Bertolucci, B.; Gerard, F.S.; Kline, T.J.; Sklarew, B.H. (2000). Bernardo Bertolucci: Interviews. University Press of Mississippi. ISBN 9781578062058. Retrieved October 16, 2016.
  6. "Bernardo Bertolucci - biografia". cinquantamila.corriere.it. Archived from the original on 2016-10-18. Retrieved October 16, 2016.
"https://ml.wikipedia.org/w/index.php?title=ബെർനാർഡു_ബെർതുലൂച്ചി&oldid=3655687" എന്ന താളിൽനിന്ന് ശേഖരിച്ചത്