പുരാതന റോമൻ യുദ്ധദേവതയായിരുന്നു ബെലോന (IPA: [bɛlˈloːna]). തലയിൽ ധരിക്കുന്ന സൈനിക ഹെൽമെറ്റാണ് ദേവതയുടെ പ്രധാന അടയാളം. ദേവത പലപ്പോഴും വാളും കുന്തവും പരിചയും കൈവശം വയ്ക്കുകയും നാല് കുതിരകളുടെ രഥത്തിൽ യുദ്ധത്തിനിറങ്ങുമ്പോൾ ഒരു പന്തം അല്ലെങ്കിൽ ഒരു ചാട്ട വീശുകയും ചെയ്യുന്നു. മാർസെല്ലസ് തിയേറ്ററിന് സമീപം ദേവതക്ക് ഒരു ക്ഷേത്രം ഉണ്ടായിരുന്നു. നവോത്ഥാനത്തെത്തുടർന്ന് ചിത്രകാരന്മാരും ശില്പികളും അവരുടെ പ്രതിരൂപം വിപുലീകരിച്ചു.

ബെലോന
യുദ്ധം, നാശം, ആക്രമണം, രക്തദാഹം എന്നിവയുടെ ദേവത
A bust of Bellona by Jean Cosyn, a 1697 victory celebration over a Brussels doorway
പ്രതീകംമിലിട്ടറി ഹെൽമെറ്റ്, ടോർച്ച്
ജീവിത പങ്കാളിമാർസ്
മാതാപിതാക്കൾജൂപ്പിറ്റർ and ജുനോ
സഹോദരങ്ങൾമാർസ്, വൾക്കൺ, യുവന്റാസ്, ഡിസ്കോർഡിയ, ലൂസിന
ഇനിയോ

ആരാധനാലയങ്ങളും ക്ഷേത്രങ്ങളും

തിരുത്തുക

ഇറ്റാലിക് ഭാഷകളിൽ ആദ്യം ഡ്യുവല്ലോന എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്നു. (പ്രാരംഭ "ഡു" മുതൽ "ബി" വരെ ലാറ്റിൻ ഭാഷയിലെ സാധാരണ പരിണാമമനുസരിച്ച്) [1]പുരാതന സാബിൻ ജനതയുടെ യുദ്ധദേവതയായിരുന്നു ബെലോനയായി മാറിയ ആരാധനാ രൂപം. യുദ്ധദേവനായ മാർസിന്റെ ഭാര്യയായ നെരിയോയുമായും പിന്നീട് ഗ്രീക്ക് ഇനിയോയുമായും ബെലോനയെ കണക്കാക്കുന്നു. റോമിലെ ബെലോനയുടെ ആദ്യത്തെ ക്ഷേത്രം ക്രിസ്തുവിനുമുമ്പ് 296-ൽ സമർപ്പിക്കപ്പെട്ടു. അവിടെ ഈ ദേവതയുടെ ഉത്സവം ജൂൺ 3-ന് ആഘോഷിച്ചു.[2] ബെലോനയുടെ പുരോഹിതന്മാർ ബെലോനാരി എന്നറിയപ്പെട്ടു. അവർ ഒരു രക്തബലിയായി സ്വന്തം കൈകളോ കാലുകളോ മുറിവേൽപ്പിക്കാറുണ്ടായിരുന്നു.[3]മാർച്ച് 24 നാണ് ഈ ചടങ്ങുകൾ നടന്നത്, ചടങ്ങിനുശേഷം ഈ ദിവസത്തെ രക്തത്തിന്റെ ദിവസം (മരിക്കുന്ന സാങ്കുനിസ്) എന്നു വിളിച്ചു. ഈ സമ്പ്രദായത്തിന്റെ അനന്തരഫലമായി, ഏഷ്യാമൈനറിലെ സൈബലിനായി സമർപ്പിക്കുന്ന ആചാരാനുഷ്ഠാനങ്ങളുമായി ഏറെക്കുറെ ഈ ചടങ്ങിനും സാമ്യം കാണുന്നു. എനിയോ, ബെലോന എന്നീ രണ്ടുദേവതകളെയും ഒറ്റദേവതയായി കപ്പഡോക്കിയൻ ദേവതയായ മായെ കാണുന്നു.[4]

ബെലോനയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്ന റോമൻ കാമ്പസ് മാർട്ടിയസ് പ്രദേശത്തിന് എക്സ്ട്രാറ്റെറിറ്റോറിയാലിറ്റി പദവി ഉണ്ടായിരുന്നു. നഗരത്തിലേക്ക് ശരിയായ രീതിയിൽ പ്രവേശിക്കാൻ അനുവാദമില്ലാത്ത വിദേശ സംസ്ഥാനങ്ങളിൽ നിന്നുള്ള അംബാസഡർമാർ ഈ സമുച്ചയത്തിൽ താമസിച്ചു. ക്ഷേത്രത്തിന്റെ ഈ മേഖല പോമെറിയത്തിന് പുറത്തായതിനാൽ, സെനറ്റ് അവിടെ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി. വിജയത്തിന് മുമ്പ് വിജയത്തിലേക്ക് നയിക്കുന്ന ജനറൽമാരെ സ്വീകരിച്ചു. ക്ഷേത്രത്തിനടുത്തായി റോമൻ ഇതര പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന യുദ്ധ നിര (കൊളംന ബെല്ലിക്ക) ഉണ്ടായിരുന്നു. വിദൂര രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാൻ, പുരാതന സമ്പ്രദായത്തിൽ മാറ്റം വരുത്തുന്നതിൽ നയതന്ത്രവുമായി ബന്ധപ്പെട്ട പുരോഹിതന്മാരിൽ ഒരാൾ (fetiales) യുദ്ധ നിരയ്ക്ക് മുകളിൽ ഒരു ജാവലിൻ എറിഞ്ഞു. റോമൻ പ്രദേശത്തുനിന്ന് ശത്രുരാജ്യത്തിന്റെ ദിശയിലേക്കുള്ള ഈ പ്രതീകാത്മക ആക്രമണം യുദ്ധത്തിന്റെ തുടക്കമായി കണക്കാക്കപ്പെട്ടു.[5]

ബെലോനയുടെ സൈനിക ആരാധനയിൽ, വീരതയുടെ വ്യക്തിത്വമായ വിർട്ടസുമായി ബെലോന ബന്ധപ്പെട്ടിരിക്കുന്നു. തുടർന്ന് സാമ്രാജ്യത്വ സേനയുമായി റോമിന് പുറത്തേക്ക് യാത്രയായ ബെലോനയുടെ ക്ഷേത്രങ്ങൾ ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[6]

കലയിലെ പ്രാതിനിധ്യം

തിരുത്തുക

മിക്കപ്പോഴും കവിതയിൽ ബെലോന എന്ന പേര് യുദ്ധത്തിന്റെ പര്യായമായി ഉപയോഗിക്കുന്നു. എന്നിരുന്നാലും സ്റ്റാറ്റിയസിന്റെ തീബെയ്ഡ് എന്ന ലാറ്റിൻ ഇതിഹാസ കവിതയിൽ ദേവത ഒരു കഥാപാത്രമായി കാണപ്പെടുന്നു. ഇത് യുദ്ധത്തിന്റെ വിനാശകരവും യുദ്ധപരവുമായ വശത്തെ പ്രതിനിധീകരിക്കുന്നു. അവിടെ ബെലോന ഒരു കുന്തവും ജ്വലിക്കുന്ന പന്തവും വഹിക്കുകയോ രഥത്തിൽ കയറി രക്തം പുരണ്ട വാൾ വീശുകയോ ചെയ്യുന്നു.[7]

പെയിന്റിംഗും ശില്പവും

തിരുത്തുക

ഹെൽമെറ്റും കവചവും ധരിച്ച് ബെലോനയെ സാധാരണയായി ചിത്രീകരിച്ചിരിക്കുന്നു, അല്ലെങ്കിൽ കുറഞ്ഞത് താഴെ ഒരു പാവാടയോടുകൂടി ബ്രെസ്‌റ്റ്പ്ലേറ്റും ധരിച്ചിരിക്കുന്നതായി ചിത്രീകരിക്കുന്നു. ബെലോന കയ്യിൽ ഒരു കുന്തമോ പരിചയോ മറ്റ് ആയുധങ്ങളോ പിടിച്ചിരിക്കുന്നു. ഇടയ്ക്കിടെ ആക്രമണത്തിന് അവൾ ഒരു കാഹളം മുഴക്കുന്നു. ഒരു ലോറൽ കിരീടം കയ്യിൽ പിടിച്ച് അവൾ ചിലപ്പോൾ ഉന്നതമായ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു. യുദ്ധസ്മാരകങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒരു പ്രതീകമായി അവൾ ചിലപ്പോൾ ഒരു പ്രതിമയും പിടിച്ചിരിക്കുന്നു.

ചിത്രശാല

തിരുത്തുക
  1. Varro, On the Latin Language, VIII.49.
  2. Encyclopedia of Ancient Mediterranean Religions (2016), p.136
  3. William Smith, Smaller Classical Dictionary, London 1862, p.77
  4. "Cults of Enyo and Ma" at Theoi Archived May 17, 2016, at the Wayback Machine.
  5. "Fetiales", Encyclopædia Britannica Archived August 1, 2016, at the Wayback Machine.
  6. Glenys Lloyd-Morgan, "Nemesis and Bellona" in The Concept of the Goddess, London 1996, pp.125-6
  7. Included in the "Enyo" article at Theoi Archived May 17, 2016, at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
Bellona എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ബെലോന_(ദേവത)&oldid=3655680" എന്ന താളിൽനിന്ന് ശേഖരിച്ചത്