ബെട്ടി അൽവർ

എസ്‌റ്റോണിയന്‍ കവയിത്രി

എസ്‌റ്റോണിയയിലെ പ്രമുഖ കവയിത്രിയായിരുന്നു ബെട്ടി അൽവർ. എലിസബത്ത് ബെട്ടി അൽവർ എന്നാണ് പൂർണ നാമം. 1937ന്റെ അവസാനത്തിൽ എലിസബത്ത് തൽവിക് എന്നും 1956 മുതൽ എലിസബത്ത് ലെപിക് എന്നും അറിയപ്പെട്ടു.[1] സ്വതന്ത്ര എസ്‌റ്റോണിയയിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയ ആദ്യ തലമുറയിൽപെട്ടയാളാണ് ബെട്ടി അൽവർ. എസ്റ്റോണിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ റ്റാർറ്റുവിലെ വ്യാകരണ സ്‌കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി.[2]

ബെട്ടി അൽവർ
Betti Alver.jpg
ജനനം
Elisabet Alver

(1906-11-23)23 നവംബർ 1906
മരണം19 ജൂൺ 1989(1989-06-19) (പ്രായം 82)
മറ്റ് പേരുകൾElisabet Talvik
Elisabet Lepik
തൊഴിൽകവയിത്രി
സജീവ കാലം1922–1989
ജീവിതപങ്കാളി(കൾ)Heiti Talvik, Mart Lepik

രചനതിരുത്തുക

ഗദ്യം രചനയിലൂടെ ബെട്ടി അൽവർ എഴുത്തിന്റെ മേഖലയിലേക്ക് കടന്നുവരുന്നത്. എസ്റ്റോണിയയിലെ എട്ടു സ്വതന്ത്ര എഴുത്തുക്കാരുടെ പൊതുനാമമായ അർബുജദ് (Arbujad) അംഗമായിരുന്നു. ബെട്ടി അൽവറിന്റെ ഭർത്താവ് ഹീതി തെൽവകിനെ സോവിയറ്റ് ഭരണ കൂടം ജയിലിലടക്കുകയും പിന്നീട് സൈബീരിയയിൽ വെച്ച് അദ്ദേഹം മരണപ്പെടുകയും [3]ചെയ്തതിന് ശേഷം രണ്ടു മൂന്ന് പതിറ്റാണ്ട് ബെട്ടി സോവിയറ്റ് ഭരണകൂടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കവിയെന്ന നിലയിൽ നിശ്ശബ്ദയായിരുന്നു. എന്നാൽ, 1960കളിൽ വീണ്ടും എഴുത്ത് തുടങ്ങി. 1966ൽ സ്റ്റാറി ഹവർ എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കി. ബെട്ടി നിരവധി നോവലുകളും വിവർത്തനങ്ങളും എഴുതി.[4] ബെട്ടി അൽവറിന്റെ നൂറാം ജന്മവാർഷികത്തോട് അനുബന്ധിച്ച് എസ്റ്റോണിയയിലെ ജൊഗേവയിൽ ഇവരുടെ ഓർമ്മയ്ക്കായി ഒരു മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്.[5]

അവലംബംതിരുത്തുക

  1. "Columbia dictionary of modern European literature By Jean Albert Bédé, William Benbow Edgerton". ശേഖരിച്ചത് 30 November 2014.
  2. "Estonian Literary Magazine". ശേഖരിച്ചത് 30 November 2014.
  3. "Estonian Literature Information Centre". ശേഖരിച്ചത് 30 November 2014.
  4. ""Shifting Borders: East European Poetry of the '80s" by Walter M. Cummins, pgs 32-33". ശേഖരിച്ചത് 30 November 2014.
  5. "Jõgeva site". ശേഖരിച്ചത് 30 November 2014.
"https://ml.wikipedia.org/w/index.php?title=ബെട്ടി_അൽവർ&oldid=3591550" എന്ന താളിൽനിന്ന് ശേഖരിച്ചത്