ഒരു ഇംഗ്ലീഷ് ഫിസിഷ്യനും എപ്പിഡെമിയോളജിസ്റ്റുമായിരുന്നു ബെഞ്ചമിൻ ഗൈ ബാബിംഗ്ടൺ (ജീവിതകാലം:5 മാർച്ച് 1794 - 8 ഏപ്രിൽ 1866).[1]

ബെഞ്ചമിൻ ഗൈ ബാബിംഗ്ടൺ സി. 1866

വൈദ്യനും ധാതുശാസ്ത്രജ്ഞനുമായ വില്യം ബാബിംഗ്ടണിന്റെയും (1756–1833) ഭാര്യ മാർത്ത എലിസബ (നീ ഹഫ്) ബാബിംഗ്ടണിന്റെയും മകനായി 1794 മാർച്ച് 5 ന് അദ്ദേഹം ജനിച്ചു.

1803 മുതൽ 1807 വരെ ചാർട്ടർ‌ ഹൗസ് സ്കൂളിലും പിന്നീട് 1812 വരെ ഹെയ്‌ലിബറിയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി കോളേജിലും മിഡ്ഷിപ്പ്മാനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യയിലെ മദ്രാസിൽ സർക്കാരിൽ ജോലി ചെയ്തു. ഇംഗ്ലണ്ടിലേക്ക് മടങ്ങിയ അദ്ദേഹം ഗൈസ് ഹോസ്പിറ്റലിലും കേംബ്രിഡ്ജിലും മെഡിസിൻ പഠിച്ചു 1831 ൽ ഡോക്ടറേറ്റ് നേടി. തുടർന്ന് ഗൈസിൽ അസിസ്റ്റന്റ് ഫിസിഷ്യനായി മാറിയെങ്കിലും 1855-ൽ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചു. ഔദ്യോഗിക ജീവിതത്തിൽ നിരവധി മെഡിക്കൽ ഉപകരണങ്ങളും (ആദ്യത്തെ ലാറിംഗോസ്കോപ്പ് ഉൾപ്പെടെ) സാങ്കേതിക വിദ്യകളും അദ്ദേഹം കണ്ടുപിടിച്ചു. 1829-ൽ തൻ്റെ ഗ്ലോട്ടിസ്‌കോപ്പ് ഉപയോഗിച്ച് അദ്ദേഹം ആദ്യത്തെ ലാറിംഗോസ്കോപ്പി നടത്തി.[2] അദ്ദേഹം റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഫെലോയും ആയിട്ടുണ്ട്.

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലണ്ടിൻ്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം 1828 മാർച്ചിൽ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.[3] 1834–1836 ൽ അദ്ദേഹം ഹണ്ടേറിയൻ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു.[4] റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ സെൻസറും ക്രോണിയൻ ലക്ചററുമായിരുന്ന (1841) അദ്ദേഹം 1850-ൽ ലണ്ടനിലെ എപ്പിഡെമോളജിക്കൽ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[5] 1853–1855[6] കാലയളവിൽ പത്തോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടന്റെ പ്രസിഡന്റും 1863 ൽ റോയൽ മെഡിക്കൽ ആന്റ് ചിർജിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.

1866 ഏപ്രിൽ 8 ന് ബാബിംഗ്ടൺ അന്തരിച്ചു.[7]

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

അദ്ദേഹം നിരവധി പ്രബന്ധങ്ങൾ എഴുതി, കൂടാതെ മറ്റു പലതും വിവർത്തനം ചെയ്തു:

  • ജസ്റ്റസ് ഫ്രീഡ്രിക്ക് കാൾ ഹെക്കറുടെ എപ്പിഡെമിക്സ് ഓഫ് മിഡിൽ ഏജസ് (മധ്യകാലഘട്ടത്തിലെ പകർച്ചവ്യാധികൾ) ൽ നിന്നുള്ള നാല് പ്രബന്ധങ്ങൾ.
  • ഏണസ്റ്റ്, ബാരൺ വോൺ ഫ്യൂച്ചർസ്‌ലെബന്റെ പ്രിൻസിപ്പിൾസ് ഓഫ് മെഡിക്കൽ സൈക്കോളജി (മെഡിക്കൽ സൈക്കോളജിയുടെ തത്വങ്ങൾ).

കുടുംബം

തിരുത്തുക

പിതാവിന്റെ ഉറ്റസുഹൃത്തായ ബെഞ്ചമിൻ ഫെയ്‌ലിന്റെ പേരും അദ്ദേഹം ജനിച്ച ഗൈസ് ഹോസ്പിറ്റലിന്റെ പേരും ചേർത്താണ് അദ്ദേഹത്തിന് ബെഞ്ചമിൻ ഗൈ ബാബിംഗ്ടൺ എന്ന് പേര് നൽകിയത്. ഫെയ്‌ലിന്റെ മകൾ അന്ന മേരിയെ അദ്ദേഹം വിവാഹം കഴിച്ചു. സഹോദരി (ഷാർലറ്റ് ഫെയ്‌ൽ), സഹോദരൻ (റവ. റിച്ചാർഡ് ഫെയ്‌ൽ) എന്നിവരോടൊപ്പം ബി. ഫെയ്‌ൽ ആന്റ് കോ (മർച്ചന്റ്‌സ്) ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് ബെഞ്ചമിൻ ഗൈ ബാബിംഗ്ടണിന്റെ മകൻ - സ്റ്റീഫൻ പീൽ ബാബിംഗ്ടണും ബി. ഫെയ്ൽ & കോ ഡയറക്ടറായിരുന്നിട്ടുണ്ട്.

  1. Benjamin Guy Babington. Who Named it?
  2. Weir, Neil (1 February 2000). "Otorhinolaryngology". Postgraduate Medical Journal (in ഇംഗ്ലീഷ്). 76 (892): 65–69. doi:10.1136/pmj.76.892.65. ISSN 0032-5473.
  3. "Library and Archive Catalogue". Royal Society. Retrieved 6 December 2010.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Presidents of the Society" (PDF). Hunterian Society. Archived from the original (PDF) on 5 September 2014. Retrieved 2012-10-24.
  5. Evans, A. (2001). "Benjamin Guy Babington: Founding President of the London Epidemiological Society". International Journal of Epidemiology. 30 (2): 226–30. doi:10.1093/ije/30.2.226. PMID 11369720.
  6. "Transactions of the Pathological Society". Retrieved 2012-10-27.
  7. Payne, J. F. (2004) ‘Babington, Benjamin Guy (1794–1866)’, rev. Michael Bevan, Oxford Dictionary of National Biography, Oxford University Press.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബെഞ്ചമിൻ_ഗൈ_ബാബിംഗ്ടൺ&oldid=3774992" എന്ന താളിൽനിന്ന് ശേഖരിച്ചത്