ബൃഹന്നന്ദി ശില്പം
പെരുമ്പാവൂരിലെ അയ്‌മുറി ക്ഷേത്രത്തിലുള്ള വലിയ നന്ദി ശില്പം
കേരളത്തിൽ പെരുമ്പാവൂരിനു സമീപത്ത് കോടനാട് പോകുന്നവഴിയിൽ അയ്മുറി മഹാദേവക്ഷേത്രത്തിനു സമീപത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ നന്ദിവിഗ്രഹമായ ബൃഹന്നന്ദി പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. മുപ്പതടിയോളം ഉയരമുണ്ട്.[1]
സ്ഥാനം
തിരുത്തുകപെരുമ്പാവൂരിൽനിന്നും കോടനാട്ടേക്ക് പോകുന്ന വഴിയിൽ ഏകദേശം 4 കിലോമീറ്റർ മാറിവഴിയരികിൽ അയ്മുറിമഹാദേവക്ഷേത്രം. സ്ഥിതിചെയ്യുന്നു.
ഘടന
തിരുത്തുകകോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന മഹാനന്ദിയുടെ അടിത്തറക്കുതന്നെ 42 അടി നീളവും 18 അടി വീതിയുമുണ്ട്. നന്ദിക്ക് 30 അടിയിലേറെ ഉയരമുള്ള ഈ ശിൽപ്പം നിർമ്മിച്ചത് എൻ. അപ്പുക്കുട്ടൻ പാലക്കുഴയാണ്.
ചിത്രശാല
തിരുത്തുക-
നന്ദിപ്രതിമയുടെ ഫലകം
-
നന്ദി പ്രതിമ
അവലംബം
തിരുത്തുക- ↑ എം. രാജശേഖര പണിക്കർ. "ബൃഹന്നന്ദിയുടെ അനുഗ്രഹവുമായി ഒരു ഗ്രാമം". ദ സൺഡേ ഇന്ത്യൻ. Retrieved 2013 ഡിസംബർ 24.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]