ബുവാരൻ നദി
ഇന്തോനേഷ്യയിലെ ബെക്കാസി, പടിഞ്ഞാറൻ ജാവ, പ്രത്യേക തലസ്ഥാന പ്രദേശമായ ജക്കാർത്തയിലെ കിഴക്കൻ ഭാഗങ്ങളിൽ കൂടിയും ഒഴുകുന്ന നദിയാണ് ബുവാരൻ നദി.(Kali Buaran) [1]നദിയുടെ താഴത്തെ പ്രഥമ ഭാഗങ്ങൾ കിഴക്കൻ വെള്ളപ്പൊക്ക കനാലായ "ബഞ്ചീർ കനാൽ തിമൂറി"ലേക്ക് തിരിച്ചുവിട്ടിരിക്കുന്നു. ഇത് വടക്കൻ ജക്കാർത്തയിലെ മരുണ്ട, സിലിൻസിംഗ് ജില്ലയിലെ ജാവ കടലിലേക്ക് ഒഴുകുന്നു. [2] ബെകാസി [3]ജക്കാർത്ത നഗരങ്ങളിൽ നദി പതിവായി വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. [4]
ബുവാരൻ നദി | |
---|---|
നദിയുടെ പേര് | (കാളി ബുവാരൻ) |
മറ്റ് പേര് (കൾ) | Kali Boearan |
രാജ്യം | ഇന്തോനേഷ്യ |
സംസ്ഥാനം | ജക്കാർത്ത |
Physical characteristics | |
പ്രധാന സ്രോതസ്സ് | ബെകാസി, വെസ്റ്റ് ജാവ |
നദീമുഖം | ബഞ്ചീർ കനാൽ തിമൂർ 6°11′01″S 106°55′44″E / 6.183590°S 106.928874°E |
നീളം | 18.87 കി.മീ (11.73 മൈ) |
ചരിത്രം
തിരുത്തുകബുവാരനും സമീപത്തുള്ള കകുങ് ജതിക്രമാത്ത് എന്നീ രണ്ട് നദികളും ബെകാസിയിൽ നിന്ന് ഒഴുകുകയും പരസ്പരം ബന്ധിപ്പിക്കുകയും മരുണ്ട ജില്ലയിലെ ജക്കാർത്ത ഉൾക്കടലിലേക്ക് കകുങ് ഡ്രെയിൻ വഴിയും നിലവിൽ ബഞ്ചീർ കനാൽ തിമൂർ വഴിയും ഒഴുകുന്നു. മുൻകാലങ്ങളിൽ ഈ മൂന്ന് നദികളും പ്രദേശത്തെ കുടിവെള്ളത്തിനും കൃഷിക്കും ജലം നൽകിയിരുന്നു.[5]
1966 മുതൽ, റിവർ അതോറിറ്റിയുടെ (ബാലൈ ബെസാർ വിലയാ സുങ്കൈ സിറ്ററം; www.bbwscitarum.com) വിവരങ്ങളുടെ അടിസ്ഥാനത്തിൽ, താരം ബരാത്ത് കനാലിലൂടെ കടന്നുപോകുന്ന അല്ലെങ്കിൽ "കാളിമലംഗ്" എന്നറിയപ്പെടുന്ന നാല് നദികളിൽ ഒന്നാണ് ബുവാരൻ. കാളിമലങ്ങിന് 5 മീറ്ററോളം താഴെയാണ് ബുവാരനും ജതിക്രാമത്തും. ഈ കനാൽ കിഴക്ക്-പടിഞ്ഞാറ് ഭാഗത്തേക്ക് പ്രത്യേകമായി നിർമ്മിച്ച പാലത്തിലൂടെ ബ്യൂറാൻ, ജതിക്രാമത്ത് എന്നിവയിലൂടെ കടന്നുപോകുന്നു.[6]
1990 ആയപ്പോഴേക്കും ആളുകൾക്ക് ബുവാരൻ നദിയിൽ നീന്താനും കുളിക്കാനും കഴിഞ്ഞു. 1993-ൽ എത്തിയപ്പോൾ ഭവന നിർമ്മാണത്തിന്റെ ഫലമായി ചുറ്റുമുള്ള നെൽപാടങ്ങൾ കുറഞ്ഞു. റാഡ്ജിമാൻ സ്ട്രീറ്റിനെയും റാഡിൻ ഇന്റൻ II സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന മേൽപ്പാലം നിർമ്മിച്ചതിനുശേഷം ആ പ്രദേശങ്ങളിൽ വൻ കെട്ടിടങ്ങൾ രൂപാന്തരപ്പെട്ടു. മേൽപ്പാലം ഡ്യുറൻ സാവിറ്റിന്റെയും പുലോഗാഡംഗിന്റെയും പ്രദേശത്തെ ബന്ധിപ്പിക്കുന്നു. പുലോഗാഡൂങ്ങിന്റെ വ്യാവസായിക മേഖലയുടെ സാമീപ്യം കാരണം, കമ്പുംഗ് വറുഡോയോങിലെ വീടുകൾ പെരുകി. നദീതീരത്ത് അർദ്ധ സ്ഥിരമായ കെട്ടിടങ്ങൾ വളരുകയായിരുന്നു. അതിനുശേഷം നദി വൃത്തികെട്ടതും ഇരുണ്ടതുമായി മാറി.[7]
നദി പലപ്പോഴും ചുറ്റുമുള്ള പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. പീറ്റർ ജെ കുനുവും അംബോണിലെ പട്ടിമുര സർവകലാശാലയിലെ എച്ച് ലെലോൽറ്ററിയും നടത്തിയ ഗവേഷണത്തിൽ, നഗരത്തിന്റെ വികസനം ജക്കാർത്തയുടെ 85% ഭൂമിയെ വെള്ളക്കെട്ടുള്ള പ്രദേശമാക്കി മാറ്റിയതായി കണ്ടെത്തിയിരുന്നു. ഉപരിതല ജലം ആഗിരണം ചെയ്യാൻ കഴിയാതെ പതിവായി വെള്ളപ്പൊക്കത്തിന് കാരണമായി. ബഞ്ചീർ കനാൽ തിമൂർ എന്ന വെള്ളപ്പൊക്ക നിയന്ത്രണ കനാൽ നിർമ്മിച്ചതാണ് പരിഹാരങ്ങളിലൊന്ന്. [5] കകുങ്, ബുവാരൻ, ജതി ക്രാമാറ്റ്, സണ്ടർ, സിപിനാങ് നദികളുടെ നീരൊഴുക്ക് കനാലിലേക്ക് ഒഴുകുന്നതിനായി മാറ്റി. അതുവഴി വെള്ളപ്പൊക്കം കുറഞ്ഞു. [5] എന്നിരുന്നാലും, ജതിക്രാമത്ത് നദിയുടെ ഒരു ചെറിയ ഭാഗം ഇപ്പോഴും 50 മീറ്റർ നീളത്തിൽ ബുവാരൻ നദിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. [6] ഇത് ബുവാരന്റെ ഒഴുക്കിന് വലിയ മാറ്റമൊന്നും വരുത്തുന്നില്ല. കകുങ് ഡ്രെയിനിലേക്ക് നദി ഒഴുകുന്നതുവരെ കനാലിന് മുമ്പും ശേഷമും വീതി ഏതാണ്ട് തുല്യമാണ്.[6]
ജലശാസ്ത്രം
തിരുത്തുകബുവാരൻ നദിയുടെ നീളം 18.87 കിലോമീറ്ററും (11.73 മൈൽ), വിസ്തീർണ്ണം (ഇന്തോനേഷ്യൻ: ഡെയറ പെംഗളീരൻ സുങ്കൈ) 13 കിലോമീറ്ററും² [8] ശരാശരി ദൈനംദിന മഴ 158 മില്ലിമീറ്ററും, പീക്ക് ഡെബിറ്റ് 50 മീ³ ആണ്.[8]
ഭൂമിശാസ്ത്രം
തിരുത്തുകനദി ഒഴുകുന്ന ജാവയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയാണ് (കോപ്പൻ-ഗൈഗർ കാലാവസ്ഥാ വർഗ്ഗീകരണത്തിൽ അഫ് എന്ന് നാമകരണം ചെയ്തിരിക്കുന്നു). [9] പ്രദേശത്തെ വാർഷിക ശരാശരി താപനില 28. C ആണ്. ഏറ്റവും ചൂടേറിയ മാസം സെപ്റ്റംബറാണ്, ശരാശരി താപനില 31 ഡിഗ്രി സെൽഷ്യസും തണുത്ത താപനില മെയ് മാസം 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും.[10] 3674 മില്ലിമീറ്ററാണ് ശരാശരി വാർഷിക മഴ. ഏറ്റവും ഈർപ്പമുള്ള മാസം ഡിസംബറാണ്. ശരാശരി 456 മില്ലീമീറ്റർ മഴയാണ് ഈ സമയം ലഭിക്കുന്നത്. ഏറ്റവും വരണ്ടകാലാവസ്ഥ സെപ്റ്റംബറാണ്. 87 മില്ലീമീറ്റർ മഴയാണ് ഈ സമയം ലഭിക്കുന്നത്[11].
അവലംബം
തിരുത്തുക- ↑ Kali Buaran - Geonames.org.
- ↑ (in Indonesian) Wujudkan Wisata Sungai, Kemenpar Dukung Sport Tourism BKT 5K - Nofie Tessar, Liputan6, 13 Sep 2017.
- ↑ Jakarta, Bekasi, dan Tangerang Masih Rawan Banjir - Alsadad Rudi, Kompas.com - 21 Feb 2017.
- ↑ Kali Buaran Meluap, Permukiman di Taman Malaka Selatan Tergenang, Robertus Belarminus, Kompas.com - 21 Feb 2017.
- ↑ 5.0 5.1 5.2 (in Indonesian) Tiga Sungai Menghidupkan Timur Jakarta, Kompas.com - 28 Mei 2016.
- ↑ 6.0 6.1 6.2 (in Indonesian) Kanal Timur yang Mengubah Alur Sungai. Kompas.com - 24 Mei 2016.
- ↑ (in Indonesian) Kesadaran Menjaga Sungai yang Semakin Runtuh. Kompas.com - 08 Jun 2016.
- ↑ 8.0 8.1 (in Indonesian) BBWS Ciliwung Cisadane. Pengendalian Banjir dan Perbaikan Sungai Ciliwung Cisadane (PBPS CC). https://konservasidasciliwung.wordpress.com/kebijakan-tentang-ciliwung/bbws-ciliwung-cisadane/ Archived in Konservasi DAS Ciliwung] - April 2012.
- ↑ Peel, M C; Finlayson, B L; McMahon, T A (2007). "Updated world map of the Köppen-Geiger climate classification". Hydrology and Earth System Sciences. 11. doi:10.5194/hess-11-1633-2007.
{{cite journal}}
: Cite has empty unknown parameter:|1=
(help)CS1 maint: unflagged free DOI (link) - ↑ "NASA Earth Observations Data Set Index". NASA. 30 January 2016. Archived from the original on 2013-08-06. Retrieved 2019-11-16.
- ↑ "NASA Earth Observations: Rainfall (1 month - TRMM)". NASA/Tropical Rainfall Monitoring Mission. 30 January 2016. Archived from the original on 2019-04-19. Retrieved 2019-11-16.