ബുദ്ധദേവ് ബസു

ഇന്ത്യന്‍ എഴുത്തുകാരന്‍

കവിത, കഥ, നാടകം, നിരൂപണം , പരിഭാഷ, എന്നീ വിവിധ മേഖലകളിൽ ബംഗാളി സാഹിത്യരംഗത്ത് പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള സാഹിത്യകാരനാണ്, ബുദ്ധദേവ് ബസു (বুদ্ধদেব বসু; 1908–1974).[1] കൊബിത എന്നപേരിൽ അദ്ദേഹം ആരംഭിച്ച മാസിക, ഇളംതലമുറയുടെ രചനകൾക്ക് മുൻതൂക്കം നല്കുന്നതിനോടൊപ്പം, ബംഗാളി കവിതയുടെ ദിശ നിർണ്ണയിക്കുന്നതിനും സഹായകമായി [2] സംസ്കൃതം, ഫ്രഞ്ച്, ഇംഗലീഷ്, ഭാഷകളിൽ നിന്ന് ഒട്ടനവധി രചനകൾ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

ഇന്ന് ബംഗ്ലാ ദേശിൽ ഉൾപ്പെടുന്ന കൊമില്ലയിലാണ് ബുദ്ധദേവ് ബസുവിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസവും, കോളേജ് വിദ്യാഭ്യാസവും (M.A.ഇംഗ്ളീഷ്) ഢാക്കയിൽ പൂർത്തിയാക്കി. 1931-ൽ കൊൽക്കത്തയിലെത്തി ആദ്യം റിപ്പൺ കോളേജിൽ അദ്ധ്യാപകനായും പിന്നീട് സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ലേഖകനായും ,എഡിറ്ററായും പണിയെടുത്തു. 1956-ൽ ഇന്ത്യയിലാദ്യമായി, ഭാഷയുടെ അതിരുകളില്ലാതെ, സാഹിത്യരചനകളുടെ താരതമ്യപഠനത്തിനായി Comparative literature എന്ന വിഭാഗം ജാദവ്പൂർ യൂണിവേഴ്സിറ്റി ആരംഭിച്ചപ്പോൾ ,അതിനു നേതൃത്വം നല്കാനായി ബുദ്ധദേവ് ബസുവാണ് ക്ഷണിക്കപ്പെട്ടത്. 1974-ൽ ഹൃദ്രോഗം മൂലം കൊൽക്കത്തയിൽ വെച്ച് നിര്യാതനായി.

സാഹിത്യജീവിതം തിരുത്തുക

ഉത്തരാധുനിക സാഹിത്യകാരനായി വിശേഷിപ്പിക്കപ്പെടുന്ന ബുദ്ധദേവ് ബസു,[3] നാലു ദശാബ്ദക്കാലം ബംഗാളി സാഹിത്യലോകത്തെ പരിപുഷ്ടമാക്കി. 1967-ൽ സാഹിത്യ അകാദമി അവാർഡും 1971-ൽ പദ്മ ഭൂഷണും, 1974-ൽ , സ്വാഗത് ബിദായ് എന്ന കവിതാസംഗ്രഹത്തിന് രബീന്ദ്ര പുരസ്കാറും ലഭിച്ചു.

ശ്രദ്ധേയമായ കൃതികൾ തിരുത്തുക

  • കവിത

മൊർമൊറാണി. (1925), ബന്ദീർ ബന്ദന (1930),പൃഥ്വീർ പഥേ (1933) കംഗവതി (1931) ദമയന്തി(1943), ദ്രൌപതീർ സാരി (1945) দ্রৌপদীর শাড়ি (1945), ശീതേർ പ്രാർത്ഥന, ബസന്തേർ ഉത്തർ (1955) , മൊർചേ പഡാ പേരക്കേർ ഗാൻ (1966) , ഏക് ദിൻ പ്രതിദിൻ (1971) ,സ്വാഗത് ബിദായ് (1971)

  • നോവലുകൾ

സാരാ (1930), സാനന്ദ (1933), ലാൽ മേഘ് (1934), പരിക്രമാ (1938) , കാലോ ഹവാ (1942), തിഥിഡോർ (1949) , മൌലീനാഥ് (1952). നീലാഞ്ജനേർ ഖാതാ( 1960), രാത് ഭൊർ ബൃഷ്ടി (1967) പാതാൾ ഥേക്കേ ആലാപ് (1967), ഗൊലാപ് കെനോ കാലോ (1968), രുക്മി(1972)

  • കഥകൾ

അഭ്നൊയ്, അഭിനൊയ് നൊയ്, (1940), രേഖാചിത്ര (1931), ഹവാ ബദൽ (1943) ഏക്ടി ജീബോൻ ഒ കയേക്ടി മൃത്യു (1960) ഹൃദയേർ ജാഗൊരൺ (1964),

  • പരിഭാഷ

കാളിദാസേർ മേഘ്ദൂത്,(1957), ബോദലേയർ : താർ കൊബിത (1960), ഹേൽഡലീനേർ കബിത(1961) റൈനർ മാരിയാ റിൽക്കേർ കൊബിത (1970)

അവലംബം തിരുത്തുക

  1. Buddhadev Bose
  2. Buddhadeva Bose. Modern Poetry and Sanskrit Kavya. Writers Workshop Greybird book. ISBN 9788189293802.
  3. ബുദ്ധദേവ് ബസു: അമിത് ചൌധരി
"https://ml.wikipedia.org/w/index.php?title=ബുദ്ധദേവ്_ബസു&oldid=2786862" എന്ന താളിൽനിന്ന് ശേഖരിച്ചത്