ബുക്സ ദേശീയോദ്യാനം
പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുഡി ജില്ലയിലാണ് ബുക്സ ദേസീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1992-ൽ നിലവിൽ വന്ന ഇതിന് 117 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഇതിനോട് ചേർന്ന് ഒരു കടുവാ സംരക്ഷണ കേന്ദ്രവും പ്രവർത്തിക്കുന്നു. ഉദ്യാനത്തിനകത്താണ് പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള ബുക്സ കോട്ട സ്ഥിതി ചെയ്യുന്നത്.
ബുക്സ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | വെസ്റ്റ് ബംഗാൾ, ഇന്ത്യ |
Nearest city | Alipurduar |
Coordinates | 26°39′0″N 89°34′48″E / 26.65000°N 89.58000°E |
Area | 760 km². |
Established | 1983 |
Governing body | Ministry of Environment and Forests, Government of India |
പ്രകൃതി
തിരുത്തുകഭൂട്ടാൻ മലയുടെ തെക്കേയറ്റത്താണ് ബുക്സ കുന്നുകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ സാൽ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
തിരുത്തുകറീസസ് കുരങ്ങ്, സ്ലോത്ത് കരടി, കടുവ, പുലി, വെരുക്, ആന, പുള്ളിമാൻ, സാംബർ മാന്‍, ക്ലൗഡഡ് ലെപ്പേർഡ്, ചുവന്ന കാട്ടുമൂങ്ങ, കാട്ടുപന്നി, മുള്ളൻ പന്നി, വേഴാമ്പൽ എന്നിവയുടെ ആവാസകേന്ദ്രമാണിവിടം.
Buxa Tiger Reserve എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.