ബി.സി. ശേഖർ
റബ്ബർ ഗവേഷണ രംഗത്തെ പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്നു ബാലചന്ദ്ര ചക്കിംഗൽ ശേഖർ. ‘മിസ്റ്റർ നാച്വറൽ റബർ ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ബി.സി. ശേഖർ | |
---|---|
ജനനം | 1929 നവംബർ 17 |
മരണം | 2006 സെപ്റ്റംബർ 6 |
അറിയപ്പെടുന്നത് | റബ്ബർ ഗവേഷണ രംഗത്തെ നേട്ടങ്ങൾ |
1929 നവംബർ 17ന് ജനിച്ചു. 1964ൽ അമേരിക്കയിലെ മിച്ചിഗൺ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. മലേഷ്യയിലെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായിരുന്നു . കൃത്രിമ റബ്ബറിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബറിനുണ്ടായിരുന്ന പല പോരായ്മകളും പരിഹരിക്കുന്നതിന് ബി.സി.ശേഖറിന്റെ ഗവേഷണങ്ങളിലൂടെ സാധിച്ചു. റബ്ബർ സൂക്ഷിച്ചു വെക്കുമ്പോൾ കട്ടി പിടിക്കുന്ന സ്വഭാവം ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചു. മലേഷ്യൻ സർക്കാർ ടാൻ ശ്രീ[1] പദവി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1973ൽ റമൺ മഗ്സാസെ[2] അവാർഡും ലഭിക്കുകയുണ്ടായി. 2006 സെപ്റ്റംബർ 6ന് അന്തരിച്ചു.
ഭാര്യ : സുകുമാരി ശേഖർ, മലേഷ്യയിലെ വനിതാ അവകാശ പ്രവർത്തകയായിരുന്നു.
മക്കൾ: ജയൻ, ഗോപിനാഥ്, വിനോദ് (പെട്രാ ഗ്രൂപ്പ് ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ് ), സുജാത.
കേരളത്തിൽ
തിരുത്തുകബി.സി. ശേഖറിന്റെ പേരിൽ അന്തർ സർവകലാശാലാ പഠന കേന്ദ്രം സ്ഥാപിക്കുമെന്ന് 2021 - 22 വർഷത്തെ കേരള ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ "ടാൻ ശ്രീ ബി.സി. ശേഖർ, മലേഷ്യയുടേ യഥാർത്ഥ പുത്രൻ". aliran
.com. 12 ഡിസംബർ 2006. Archived from the original on 2012-10-05. Retrieved 22 നവംബർ 2012. {{cite web}}
: External link in
(help)|publisher=
- ↑ "ബി.സി. ശേഖർ, ബയോഗ്രഫി". www
.rmaf .org .ph. സെപ്റ്റംബർ 1973. Archived from the original on 2008-10-22. Retrieved 22 നവംബർ 2012. {{cite web}}
: External link in
(help)|publisher=
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ബി.സി. ശേഖർ, ബയോഗ്രഫി Archived 2008-10-22 at the Wayback Machine.