ബി.എം. കുട്ടി

പാക്കിസ്താനി രാഷ്ട്രീയപ്രവർത്തകൻ

ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും രാഷ്ട്രീയ പ്രവർത്തകനും മുതിർന്ന പത്രപ്രവർത്തകനുമാണ് ബിയ്യത്ത് മൊഹിയുദ്ദീൻ കുട്ടി എന്ന ബി.എം. കുട്ടി (1930 - 24 ഓഗസ്റ്റ് 2019). പാകിസ്താൻ ലേബർ പാർടി സ്ഥാപകരിൽ ഒരാളാണ്.[1]

ജീവിതരേഖ

തിരുത്തുക

തിരൂരിൽ ജനിച്ചു. നാട്ടിൽ പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷൻ പ്രവർത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലർത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാകിസ്താൻ നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ജി.ബി. ബിസഞ്ചോ ബലൂചിസ്താൻ ഗവർണറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു കുട്ടി. നിലവിൽ, പാകിസ്താൻ പീസ് കോയലിഷൻ(പി.പി.എൽ) സെക്രട്ടറി ജനറലും പാകിസ്താൻ ലേബർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടറുമാണ്.

2019 ആഗസ്റ്റ് 24 ന് അന്തരിച്ചു

പ്രധാന കൃതികൾ

തിരുത്തുക
  • "സിക്സ്റ്റി ഇയേഴ്സ് ഇൻ സെൽഫ് എക്സൈൽ - എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രഫി"

പുരസ്കാരങ്ങൾ

തിരുത്തുക

പാകിസ്താൻ മെഡിക്കൽ അസോസിയേഷൻ . ആറു പതിറ്റാണ്ടായി പാക് സമൂഹത്തിനു നൽകിയ സേവനങ്ങളെ മുൻനിർത്തി ആദരിച്ചിട്ടിട്ടുണ്ട്[2].

  1. http://www.deshabhimani.com/specialnews.php?id=619[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-02. Retrieved 2012-06-01.

പുറം കണ്ണികൾ

തിരുത്തുക

ഇന്ത്യൻ "കുട്ടി" [പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=ബി.എം._കുട്ടി&oldid=3639023" എന്ന താളിൽനിന്ന് ശേഖരിച്ചത്