ബിൽ ടെറി അമേരിക്കൻ ബേസ്ബാൾ കളിക്കാരനായിരുന്നു. വില്യം ഹാരോൾഡ് ടെറി എന്നാണ് പൂർണനാമം. 1898 ഒക്ടോബർ 30-ന് അറ്റ്ലാന്റയിൽ ജനിച്ചു. 1922-ൽ ന്യൂയോർക്ക് ജയന്റ്സിൽ ഇദ്ദേഹത്തിന് അംഗത്വം ലഭിച്ചു. 14 വർഷം ജയന്റ്സിന്റെ ഫസ്റ്റ് ബേസ്മാൻ ആയിരുന്നു. ആജീവനാന്ത ബാറ്റിംഗ് ആവറേജ് 0.341 ആണ്. 5 വർഷക്കാലം ജയന്റ്സ് ടീമിന്റെ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1937 മുതൽ 1941 വരെ കളിക്കാനിറങ്ങിയില്ലെങ്കിലും ടീം മാനേജരായി പ്രവർത്തിക്കുകയുണ്ടായി. 1933, 36, 37 വർഷങ്ങളിൽ നാഷണൽ ലീഗ് മത്സരത്തിലും 33-ൽ വേൾഡ് സീരീസിലും ജയന്റ്സിനെ നയിച്ചത് ഇദ്ദേഹമാണ്. 1954 മുതൽ 57 വരെ സൌത്ത് അറ്റ്ലാന്റിക് ലീഗിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. 1930-ൽ നാഷണൽ ലീഗിന്റെ മോസ്റ്റ് വാല്യുയബിൽ പ്ലേയർ അവാർഡ് ലഭിച്ചു. 1989 ജനുവരി 9-ന് നിര്യാതനായി.

ബിൽ ടെറി
ബിൽ ടെറിയുടെ 1933-ലെ ഗൗഡേ കാർഡ്
ഫസ്റ്റ് ബേസ്മാൻ
Born: (1898-10-30)ഒക്ടോബർ 30, 1898
അറ്റ്ലാന്റ, ജോർജ്ജിയ
Died: ജനുവരി 9, 1989(1989-01-09) (പ്രായം 90)
ജാക്സൺവില്ല, ഫ്ലോറിഡ
Batted: ഇടംകൈThrew: ഇടംകൈ
MLB debut
സെപ്റ്റംബർr 24, 1923 for the ന്യൂ യോർക്ക് ജയന്റ്സ്
Last MLB appearance
സെപ്റ്റംബർ 22, 1936 for the ന്യൂ യോർക്ക് ജയന്റ്സ്
Career statistics
ബാറ്റിംഗ് ആവറേജ്.341
ഹോം റണുകൾ154
ബാറ്റ് ചെയ്തു നേടിയ റൺസ്1,078
Teams

കളിക്കാരൻ എന്ന നിലയില്

മാനേജർ എന്ന നിലയിൽ

Career highlights and awards
Induction1954
Vote77.4% (thirteenth ballot)

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെറി ബിൽ (1898-1989) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ബിൽ_ടെറി&oldid=1765995" എന്ന താളിൽനിന്ന് ശേഖരിച്ചത്