പിയറി അലൈൻ ബിറ്റോട്ട് (22 മാർച്ച് 1822 – 2 ഫെബ്രുവരി 1888) ഒരു ഫ്രഞ്ച് ശരീര ശാസ്ത്രജ്ഞനും, ശസ്ത്രക്രിയ വിദഗ്ധനും ആയിരുന്നു. ജീവകം എ അപര്യാപ്തത മൂലം കണ്ണിലെ വെള്ളയിൽ (കൺജങ്റ്റൈവ) ഉണ്ടാവുന്ന ബിറ്റോട്ട്സ് സ്പോട്ടുകൾ ആദ്യമായി തിരിച്ചറിയുന്നത് ഇദ്ദേഹമാണ്.

ജീവചരിത്രം

തിരുത്തുക

1822-ൽ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ജിറോൺഡെ ഡിപ്പാർട്ട്മെൻറിലെ ഒരു കമ്മ്യൂണായ പോഡെൻസാക്കിൽ ആണ് പിയറി ബിറ്റോട്ട് ജനിച്ചത്. 1846 ൽ അദ്ദേഹം ബോർഡോയിലെ മെഡിക്കൽ സ്കൂളിൽ ചേർന്നു. 1848 ൽ പാരീസ് ഫാക്കൽറ്റിയിൽ നിന്ന് എംഡി നേടിയ അദ്ദേഹം ബോർഡോയിലെ അനാട്ടമി വിഭാഗത്തിൽ ചേർന്നു. 1854-ൽ അനാട്ടമി പ്രൊഫസറായി നിയമിതനായി . 1888 ഫെബ്രുവരിയിൽ അദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

പിയറി അലൈൻ ബിറ്റോട്ട്

"https://ml.wikipedia.org/w/index.php?title=പിയറി_അലൈൻ_ബിറ്റോട്ട്&oldid=3429314" എന്ന താളിൽനിന്ന് ശേഖരിച്ചത്