പെറുവിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു മാർത്ത ബീട്രീസ് മെറീനോ ലൂസിയോ (ജനനം: 1947 നവംബർ 15). 2003 ജൂൺ 23 മുതൽ 2003 ഡിസംബർ 15 വരെ മെറിനോ പ്രധാനമന്ത്രിയായി. 2005 സെപ്തംബർ 29 മുതൽ 2011 മാർച്ച് 30 വരെ പെറുവിലെ ദേശീയ ഓംബുഡ്സ്മാനായി മെറിനോ പ്രവർത്തിച്ചിരുന്നു. ഈ സ്ഥാനം നിലനിർത്തുന്ന മൂന്നാമത്തെ വ്യക്തിയായിരുന്നു അവർ. 2011 മാർച്ചിൽ അഞ്ചുവർഷ കാലാവധി കഴിഞ്ഞതിനെ തുടർന്ന് മെറിനോ എഡ്വേർഡ് വേഗാ ലൂണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ബിയാട്രിസ് മെരിനോ
പെറുവിന്റെ ദേശീയ ഓംബുഡ്സ്മാൻ
ഓഫീസിൽ
29 September 2005 – 30 March 2011
മുൻഗാമിWalter Albán (Acting)
പിൻഗാമിഎഡ്വാർഡൊ വേഗ ലൂണ (Acting)
പെറുവിലെ പ്രധാനമന്ത്രി
ഓഫീസിൽ
23 June 2003 – 15 December 2003
രാഷ്ട്രപതിAlejandro Toledo
മുൻഗാമിLuis Solari De La Fuente
പിൻഗാമിCarlos Ferrero
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-11-15) 15 നവംബർ 1947  (77 വയസ്സ്)
ലിമ, പെറു
രാഷ്ട്രീയ കക്ഷിജനാധിപത്യ മുന്നണി (1990–1992)
സ്വതന്ത്ര (1992–1995, 2000–present)
ഇൻഡിപെൻഡന്റ് മോറലൈസിങ് ഫ്രണ്ട് (1995–2000)
അൽമ മേറ്റർസാൻ മാർക്കോസ് നാഷണൽ യൂണിവേഴ്സിറ്റി
ഹാർവാർഡ് യൂണിവേഴ്സിറ്റി
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്

2003 മേയ് 23 നും 2003 ഡിസംബർ 12 നും ഇടയിൽ മെറിനോ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു.[1] മുമ്പ്, പെറുവിയൻ ഇന്റേണൽ റെവന്യൂ സർവീസിലെ "സുനത്ത്" സൂപ്രണ്ടായി പ്രവർത്തിച്ചു. പെറുവിൽ സാൻ മാർക്കോസിലെ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിയമപഠനം നടത്തി. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ഹാർവാർഡ് ലോ സ്കൂളിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഹാർവാർഡിൽ നിന്നും ബിരുദം നേടുന്ന ആദ്യ പെറുവിയൻ വനിതയായി. 1974 ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് എൽ.എൽ.എം ബിരുദം നേടി. ലാറ്റിനമേരിക്കയിലെ സ്ത്രീകളുടെ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഇന്റർ അമേരിക്കൻ ഡെവലപ്മെന്റ് ബാങ്കിലെ വനിതാ ലീഡർഷിപ്പ് പ്രോഗ്രാമിന്റെ ഡയറക്ടറായിരുന്നു. നിയമ നിർമ്മാണ സ്ഥാപനമായ എസ്ട്രോഗ മെറിനോ റെനോയുടേയും ജൂനിയർ അഭിഭാഷകനായി ജോലി ചെയ്തു.[2] വാണിജ്യ, തൊഴിൽ, കോർപറേറ്റ്, പാരിസ്ഥിതിക നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.[3]

1990 മുതൽ 1992 വരെ പെറു സെനറ്റർ ആയി സേവനമനുഷ്ഠിച്ചു. പിന്നീട് 1995 മുതൽ 2000 വരെ പെറു കോൺഗ്രസിൽ സേവനമനുഷ്ടിച്ചു. ആൻഡിയൻ ജൂറിസ്റ്റുകളുടെ കമ്മീഷനിൽ സേവനമനുഷ്ടിക്കുന്ന ആദ്യ പെറുവിയൻ വനിതയായിരുന്നു അവർ. ലിമ സർവകലാശാലയിൽ, വിദേശ നികുതി സഹകരണവും, നികുതി വരുമാനവും സാമ്പത്തിക നയങ്ങളുടെ മാസ്റ്റർ പ്രോഗ്രാമിന്റെ ഡയറക്ടറുമായിരുന്നു.

ഹാർവാർഡ് യൂണിവേർസിറ്റി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് 2015 ൽ മെറിനോ തിരഞ്ഞെടുക്കപ്പെട്ടു.[4] ഹാർവാർഡ് അലുമിനിയുടെയും ഫാക്കൽറ്റിയുടെയും ഏറ്റവും ഉയർന്ന അംഗീകാരമായി പെറുയിലെ ആദ്യത്തെ വനിതയായി. 2016 ൽ ലാറ്റിനമേരിക്കയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ നേതാക്കളിൽ ഒരാളായി അമേരിക്ക എക്കണോമിക്ക്, നൊബേൽ സമ്മാനം നേടിയ പെറുവിയൻ എഴുത്തുകാരൻ മരിയ വർഗോസ് യോസയോടൊപ്പം തെരഞ്ഞെടുത്തു. വനിതാ ലോക നേതാക്കളുടെ കൌൺസിൽ അംഗമാണ്.[5]

  1. Initial Signatories to the Global Action Plan
  2. Wildman, Sarah. "Prime Minister's Peril." Advocate 907 (2004): 15. Academic Search Premier. EBSCOhost. Hugh Stephens Library, Columbia. 5 Apr. 2008. Keyword: Beatriz Merino.
  3. Initial Signatories to the Global Action Plan
  4. https://web.archive.org/web/20070724103010/http://www.winwithwomen.ndi.org/viewsection.asp?sect=sigs&subsect=siglistdetail&groupby=country "Initial Signataries to the Global Action Plan."] Win with Women Global Initiative. NDI Women's Programs. 5 Apr. 2008
  5. Skard, Torild (2014) "Beatriz Merino" in Women of power - half a century of female presidents and prime ministers worldwide, Bristol: Policy Press, ISBN 978-1-44731-578-0
"https://ml.wikipedia.org/w/index.php?title=ബിയാട്രിസ്_മെരിനോ&oldid=4100347" എന്ന താളിൽനിന്ന് ശേഖരിച്ചത്