ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2023 സെപ്റ്റംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് (LSE) ലണ്ടനിലെ ഒരു പ്രമുഖ പബ്ലിക് റിസർച്ച് സർവകലാശാല ആണ്. വിഖ്യാത നാടകകൃത്തും നോബൽ സമ്മാന ജേതാവുമായ ജോർജ്ജ് ബർണാർഡ് ഷാ ഉൾപ്പെടെയുള്ള ഫാബിയൻ സൊസൈറ്റി അംഗങ്ങൾ 1895-ൽ സ്ഥാപിച്ച സർവകലാശാലയാണ് ഇത്.
ഈ സർവകലാശാലയ്ക്ക് വളരെ പ്രശസ്തരും പ്രമുഖരുമായ പൂർവവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒരു വലിയ നിരതന്നെയുണ്ട്. ഇവരിൽ 55 പേര് അവരവരുടെ രാജ്യത്തെ പ്രസിഡന്റ് അല്ലെങ്കിൽ പ്രധാമന്ത്രി പദവി വഹിച്ചിട്ടുള്ളവരോ വഹിക്കുന്നവരോ ആണ്. സാഹിത്യത്തിലും സാമ്പത്തിക ശാസ്ത്രത്തിലും നോബൽ സമ്മാനം നേടിയ നിരവധി വ്യക്തികൾ ഈ സർവകലാശാലയിൽ വിദ്യാർഥികളോ അധ്യാപകരോ ആയിരുന്നു.