ഇന്ത്യൻ സ്വാതന്ത്ര്യസമരകാലഘട്ടത്തെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും നിരവധി പുസ്തകങ്ങൾ രചിച്ച ചരിത്രകാരനാണ് ബിപൻ ചന്ദ്ര (27 മേയ് 1928 - 30 ഓഗസ്റ്റ് 2014). പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്.

ബിപൻ ചന്ദ്ര
ബിപൻ ചന്ദ്ര
ജനനം(1928-05-27)മേയ് 27, 1928
മരണം2014 ഓഗസ്റ്റ് 30
ദേശീയതഇന്ത്യൻ
തൊഴിൽചരിത്രകാരൻ

ജീവിതരേഖ

തിരുത്തുക

പ­ഴ­യ പ­ഞ്ചാ­ബിൽ ഇ­പ്പോൾ ഹി­മാ­ചൽ പ്ര­ദേ­ശി­ന്റെ ഭാ­ഗ­മാ­യ കാം­ഗ്ര വാ­ലി­യിൽ 1928ലായിരുന്നു ബിപിൻ ചന്ദ്രയുടെ ജനനം. ലാഹോറിലെ ഫോർമാൻ ക്രിസ്റ്റ്യൻ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോർണിയയിലെ സ്‌റ്റാൻഫോർഡ്‌ യൂണിവേഴ്‌സിറ്റിയിലും ഡൽഹി യൂണിവേഴ്സിറ്റിയിലുമായി ഉപരിപഠനം നടത്തി. [1]

എൻ­ക്വ­യ­റി എ­ന്ന പ്ര­സി­ദ്ധീ­ക­ര­ണത്­തി­ന്റെ പ­ത്രാ­ധി­പ സ­മി­തി അം­ഗ­മാ­യി പ്ര­വർ­ത്തി­ച്ചു. ഇ­ന്ത്യൻ ഹി­സ്റ്റ­റി കോൺ­ഗ്ര­സി­ന്റെ മേ­ഖ­ലാ പ്ര­സി­ഡ­ന്റും പി­ന്നീ­ട്‌ ജ­ന­റൽ പ്ര­സി­ഡന്റു­മാ­യി. ജെ­എൻ­യു വിൽ സെന്റർ ഫോർ ഹി­സ്റ്റോ­റി­ക്കൽ സ്‌­റ്റ­ഡീ­സി­ന്റെ അ­ധ്യ­ക്ഷ­നും യൂ­ണി­വേ­ഴ്‌­സി­റ്റി ഗ്രാന്റ്‌­സ്‌ ക­മ്മി­ഷൻ അം­ഗ­വു­മാ­യി­രു­ന്നി­ട്ടു­ണ്ട്‌. നാ­ഷ­നൽ ബു­ക്ക്‌ ട്ര­സ്‌­റ്റ്‌ ചെ­യർ­മാ­നാ­യി എ­ട്ടു വർ­ഷം പ്ര­വർ­ത്തി­ച്ചു.[2]1985ലെ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ അധ്യക്ഷനായിരുന്നു.

ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബിപിൻ ചന്ദ്ര, ചരിത്രമേഖല കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നിരന്തര ചെറുത്തു നിൽപ്പു നടത്തി. മാർക്സിസ്റ്റ് ചരിത്ര വിശകലനരീതി ഉപയോഗിച്ച്, റൊമില ഥാപ്പർ, കെ.എൻ. പണിക്കർ, ആർ.എസ്. ശർമ്മ, ഇർഫാൻ ഹബീബ്, സതീഷ് ചന്ദ്ര എന്നിവർക്കൊപ്പം ആധുനിക ഇന്ത്യയുടെ ചരിത്രം രേഖപ്പെടുത്തുന്നതിൽ വിലപ്പെട്ട സംഭാവനകൾ നൽകി. ഇന്ത്യാ സ്ട്രഗിൾ ഫോർ ഇൻഡിപെൻഡന്റ്സ് എന്ന ബിപൻ ചന്ദ്രയുടെ ഗ്രന്ഥത്തിൽ കയ്യൂർ, മടിക്കൈ, കരിവെള്ളൂർ, ഉദിനൂർ, കൊടക്കാട് തുടങ്ങി വടക്കൻ കേരളത്തിലെ ഗ്രാമീണപോരാട്ടങ്ങളുടെ ചരിത്രം വിശകലനം ചെയ്യുന്നുണ്ട്.

  • 'ദ റൈസ് ആൻഡ് ഗ്രോത്ത് ഒഫ് ഇക്കണോമിക് നാഷണലിസം '
  • 'ജനാധിപത്യത്തിന്റെ നാമത്തിൽ'
  • 'ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം'
  • 'ഇന്ത്യയിലെ ഇടതുപക്ഷം ഒരു വിമർശനം'
  • 'ഇന്ത്യയുടെ സ്വാതന്ത്ര്യസമരം'
  • 'ദ ജെ.പി മൂവ്മെൻറ് ആൻഡ് ദ എമർജൻസി’
  • ‘നാഷനലിസം ആൻഡ് കൊളോണിയലിസം ഇൻ മോഡേൺ ഇന്ത്യ’
  • ‘ദ മേക്കിങ് ഓഫ് മോഡേൺ ഇന്ത്യ: ഫ്രം മാർക്സ് ടു ഗാന്ധി’

വി­മർ­ശ­നങ്ങൾ

തിരുത്തുക

സ്വാ­ത­ന്ത്ര്യ­ത്തി­നു­ ശേ­ഷ­മു­ള്ള ഇ­ന്ത്യ, സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി­യു­ള്ള ഇ­ന്ത്യ­യു­ടെ സ­മ­രം എ­ന്നീ പു­സ്‌­ത­ക­ങ്ങ­ളിൽ സ്വീ­ക­രി­ച്ച കോൺ­ഗ്ര­സ്‌ വി­രു­ദ്ധ­ നി­ല­പാ­ടു­ക­ളു­ടെ പേ­രിൽ വി­മർ­ശ­ന­ത്തി­നി­ര­യാ­യി.

പുരസ്കാരങ്ങൾ

തിരുത്തുക
  • പദ്മ ഭൂഷൺ
  • ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബിഹാറിൻെറ ഇതിഹാസ് രത്ന പുരസ്കാരം
  1. "ചരിത്രകാരൻ ബിപിൻ ചന്ദ്ര അന്തരിച്ചു". news.keralakaumudi.com. Retrieved 2 സെപ്റ്റംബർ 2014.
  2. "ബി­പിൻ­ച­ന്ദ്ര അ­ന്ത­രി­ച്ചു". janayugomonline.com. Archived from the original on 2016-03-04. Retrieved 2 സെപ്റ്റംബർ 2014. {{cite web}}: soft hyphen character in |title= at position 3 (help)
"https://ml.wikipedia.org/w/index.php?title=ബിപൻ_ചന്ദ്ര&oldid=3639078" എന്ന താളിൽനിന്ന് ശേഖരിച്ചത്