ബാൾക്കൻ ഉപദ്വീപിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പർവ്വതനിരകളാണ് ബാൾക്കൻ പർവ്വതനിരകൾ ( Balkan mountain range Bulgarian and Serbian: Стара планина, Stara planina, "Old Mountain"; Bulgarian pronunciation: [ˈstarɐ pɫɐniˈna], Serbian pronunciation: [stâːraː planǐna])[1]. ബൾഗേറിയയുടെയും സെർബിയയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വ്രക്ഷ ചുക (Vrashka Chuka) കൊടുമുടി മുതൽ 557 കിലോമീറ്റർ കിഴക്കായി മദ്ധ്യ ബൾഗേറിയയിലൂടെ കരിങ്കടൽ തീരത്തിലെ എമൈൻ മുനമ്പ് (Cape Emine) വരെ വ്യാപിച്ചുകിടക്കുന്നു. ബാൾക്കൻ പർവ്വതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടികൾ മദ്ധ്യ ബൾഗേറിയയിലാണ് സ്ഥിതിചെയുന്നത്. പിരിൻ, റില എന്നിവ കഴിഞ്ഞാൽ ബൾഗേറിയയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ 2,376 മീറ്റർ ഉയരമുള്ള ബൊടേവ് ആണ് ബാൾക്കൻ പർവ്വതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടി. ബാൾക്കൻ പർവ്വതനിരകളുടെ പേരിൽ നിന്നാണ് ബാൾക്കൻ ഉപദ്വീപിന് പേര് ലഭിച്ചത്.

ബാൾക്കൻ പർവ്വതനിരകൾ Balkan Mountains
Old Mountain
A view from Kom Peak in western Bulgaria.
ഉയരം കൂടിയ പർവതം
PeakBotev Peak
Elevation2,376 m (7,795 ft)
Coordinates42°43′00″N 24°55′04″E / 42.71667°N 24.91778°E / 42.71667; 24.91778
വ്യാപ്തി
നീളം557 km (346 mi) west-east
Width15–50 km (9.3–31.1 mi) north-south
Area11,596 km2 (4,477 sq mi)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
CountriesBulgaria and Serbia
Range coordinates43°15′N 25°0′E / 43.250°N 25.000°E / 43.250; 25.000
ഭൂവിജ്ഞാനീയം
Type of rockgranite, gneiss, limestone

പടിഞ്ഞാറ് ഇസ്‌കർ ഗിരികന്ദരം ഒഴികെയുള്ള കരിങ്കടലിനും ഈജിയൻ കടലിനും ഇടയിലുള്ള നീർത്തടം രൂപപ്പെടുത്തുന്നത് ഈ പർവ്വതനിരയാകുന്നു. പാലിയോലിത്തിക് കാലത്തിനുശേഷം വരയ്ക്കപ്പെട്ട ഗുഹാചിത്രങ്ങൾ ഇവിടെയുള്ള മാഗുര, ലെഡെനിക്ക, സെയ്‌വ ഡുപ്ക, ബച്ചോ കിറോ എന്നിവയിൽ കാണാം.


  1. Bulgaria. 1986.
"https://ml.wikipedia.org/w/index.php?title=ബാൾക്കൻ_പർവ്വതനിരകൾ&oldid=3753160" എന്ന താളിൽനിന്ന് ശേഖരിച്ചത്