ബാൽഹീകൻ
മഹാഭാരതത്തിലെ ഒരു കഥാപാത്രം. ബാൽഹീകരാജ്യത്തെ രാജാവ്. ചന്ദ്രവംശത്തിലെ ഹസ്തിനപുരിരാജാവായ പ്രദീപന്റെയും സുനന്ദയുടെയും രണ്ടാമത്തെ പുത്രൻ. ഭീഷ്മരുടെ പിതാവായ ശന്തനുവിന്റെജ്യേഷ്ഠൻ. ദേവാപി മൂത്ത സഹോദരൻ. കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ രാജാവ്. കൗരവരോടൊപ്പം യുദ്ധം ചെയ്തു. സോമദത്തൻ പുത്രൻ
ബാൽഹീകൻ | |
---|---|
Information | |
കുടുംബം | Pratipa (father), Sunanda (mother), Devapi, Shantanu (brothers) |
കുട്ടികൾ | Somadatta |
ബന്ധുക്കൾ | Bhurishravas (grandson) |
രാജ്യം, ഭരണം
തിരുത്തുകഹസ്തിനപുരത്തിലെ രാജാവായ പ്രദീപന്റെയും സുനന്ദയുടെയും രണ്ടാമത്തെ പുത്രനാണ് ബാൽഹീകൻ. ജ്യേഷ്ഠനായ ദേവാപി രാജ്യം ഉപേക്ഷിച്ച് വനത്തിൽ പോയി. ബാൽഹീകനാകട്ടെ തന്റെ രാജ്യമായ ബാൽഹീകമാണ് കൂടുതൽ പ്രതാപമെന്ന ധാരണയിൽ ഹസ്തിനപുരത്തെ രാജ്യഭാരം ഏൽക്കാൻ വിസമ്മതിച്ചു. അങ്ങനെയാണ് മൂന്നാമനായ ശന്തനു ഹസ്തിനപുരരാജാവാകുന്നത്. പിന്നീട് യുധിഷ്ഠിരന്റെ രാജ്യാഭിഷേകത്തിനും, രാജസൂയയാഗത്തിനും[1], ചൂതിലും എല്ലാം ബാൽഹീകൻ പങ്കെടുക്കുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിൽ കൗരവരോടൊത്ത് യുദ്ധം ചെയ്യുകയും ഭീമന്റെ കൈകൊണ്ട് മരിക്കുകയും ചെയ്യുന്നു. ഇടയിൽ സാത്യകിയുമായും ധൃഷ്ടകേതു വുമായും യുദ്ധം ചെയ്യുന്നുണ്ട്.