ദേവാപി
ചന്ദ്രവംശത്തിലെ പ്രശസ്തനായ ഒരു രാജാവ് ആയിരുന്നു ദേവാപി. ചന്ദ്രവംശത്തിലെ പ്രതീപ മഹാരാജാവിന്റെ മൂന്നു പുത്രന്മാരിൽ ഏറ്റവും മൂത്തവനായിരുന്നു ദേവാപി.
ദേവാപിയുടെ അനുജനായ ശന്തനുവാണ് ഭീഷ്മരുടെ അച്ഛൻ . ഏറ്റവും ഇളയവനായ ബാൽഹീകൻ കുരുക്ഷേത്രയുദ്ധത്തിൽ ഭീമനാൽ കൊല്ലപ്പെട്ടു . ദേവാപിക്ക് ചർമ്മരോഗമുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ രാജാവാക്കാൻ ജനങ്ങൾ സമ്മതിച്ചില്ല . ചർമ്മരോഗിയെ രാജാവാക്കുന്നത് അവലക്ഷണമാണെന്നും ദേവകോപത്തിനു ഇടവരുത്തുമെന്ന വിശ്വാസമായിരുന്നു അതിനു പിന്നിൽ . അതുകൊണ്ട് ഇളയവനായ ശന്തനുവിനെ രാജാവാക്കുകയും , ദേവാപി വനത്തിൽ പോയി തപസ്സനുഷ്ടിച്ചു വസിക്കുകയും ചെയ്തു .
ദേവാപി തപസ്സു ചെയ്തു മോക്ഷം നേടിയതായി മഹാഭാരതം പ്രസ്താവിക്കുന്നു .